കണ്ണനും അമ്മമാരും
Manorama Weekly|February 18,2023
ഭിന്നശേഷിയുള്ള എട്ടു വയസ്സുകാരൻ കണ്ണൻ ഇന്ന് യുട്യൂബ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ്. ചാനലിലൂടെ കണ്ണന്റെ അമ്മ പങ്കുവയ്ക്കുന്ന വിശേഷങ്ങളറിയാൻ ഒരുപാട് അമ്മമാർ കാത്തിരിക്കുന്നു... അവനുവേണ്ടി വാട്സാപ് ഗ്രൂപ്പുണ്ടാക്കുന്നു. പ്രാർഥനാഗ്രൂപ്പുണ്ടാക്കുന്നു..
സ്വാതി അനിൽ
കണ്ണനും അമ്മമാരും

കണ്ണനെ യുട്യൂബ് ചാനലിലൂടെ പുറംലോകം കാണിക്കാൻ ആദ്യം ഞാൻ ഒന്നു മടിച്ചിരുന്നു. ആശങ്കയായിരുന്നു, ആൾക്കാർ എങ്ങനെ എടുക്കുമെന്ന്. പക്ഷേ, അവൻ ഇന്ന് ഒരുപാട് അമ്മമാരുടെ ഓമനയാണ്. അവന്റെ വിശേഷങ്ങളറിയാൻ അവർ കാത്തിരിക്കുന്നു. വഴിപാടുകൾ നടത്തുന്നു. ഭിന്നശേഷിയുള്ള മക്കളുള്ള അമ്മാർ വിളിച്ച് അവരുടെ സങ്കടം പങ്കുവയ്ക്കുന്നു, ഞങ്ങൾ കൂടെയുണ്ടെന്നു പറയുന്നു. അതൊക്കെ എനിക്കു നൽകുന്ന മനോധൈര്യം ഏറെയാണ്. വലിയൊരു കുടുംബത്തിലെ അംഗമായതു പോലെയും നഷ്ടപ്പെട്ടു പോയ സന്തോഷം തിരിച്ചു കിട്ടുന്നതുപോലെയുമൊക്ക ഹൃദയം നിറയുന്ന അനുഭവം.

വിവാഹം കഴിഞ്ഞ് നാലു വർഷത്തെ കാത്തിരിപ്പിനും പ്രാർഥനയ്ക്കും ചികിത്സയ്ക്കും ശേഷമാണു കണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന അനയ് ജനിക്കുന്നത്. ആറ്റുനോറ്റുണ്ടായ ഉണ്ണിയായതു കൊണ്ട് അവന്റെ ഓരോ ചലനവും ചിരിയും പ്രതികരണങ്ങളുമെല്ലാം എനിക്ക് അതിയായ സന്തോഷം തന്നു. കൃത്യസമയത്തു തന്നെ തലയുറച്ചു, കമിഴ്ന്നു കിടക്കാനും തുടങ്ങി... പക്ഷേ, സന്തോഷകരമായ ആ കാലം അധികം നീണ്ടുനിന്നില്ല. അഞ്ചാം മാസം തലച്ചോറിൽ വന്ന ഒരു പനി അവനെ രോഗശയ്യയിലാക്കി. വൈറൽ എൻസഫലൈറ്റിസ് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. മോൻ പൂർണമായും കിടപ്പിലായി. പിന്നീടങ്ങോട്ട് ദീർഘനാൾ നീണ്ടുനിന്ന ചികിത്സയായിരുന്നു.

この記事は Manorama Weekly の February 18,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の February 18,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示