ശബ്ദം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ചില അഭിനേതാക്കളുണ്ട്. അങ്ങനെയൊരാളാണ് നടൻ ജയകൃഷ്ണൻ. മലയാള ടെലിവിഷൻ സീരിയൽ-സിനിമാ പ്രേക്ഷകർക്ക് സുപരിചിതമാണ് ജയകൃഷ്ണന്റെ ശബ്ദവും മുഖവും. കുട്ടിക്കാലം മുതലേ ജയകൃഷ്ണൻ ഒന്നേ സ്വപ്നം കണ്ടിട്ടുള്ളൂ, ഒരു നടനാകണം. ഉള്ളിലെ തീയാണ് തന്നെ നടനാക്കിയത് എന്നാണ് ജയകൃഷ്ണൻ പറയുന്നത്. നാടകങ്ങളിലൂടെയും സീരിയലുകളിലൂടെയുമാണ് ജയകൃഷ്ണൻ സിനിമയുടെ ലോകത്തെത്തിയത്. നാട്ടുരാജാവി'ലെ മൃഗഡോക്ടർ ഐ.വി.തോമസിൽ തുടങ്ങിയ ജയകൃഷ്ണന്റെ സിനിമായാത്ര റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത 'ഒറ്റ'യിലെ വില്ലനിൽ എത്തിനിൽക്കുന്നു. പുറത്തിറങ്ങാൻ ഇനിയും ഒരുപിടി ചിത്രങ്ങൾ. സിനിമാ വിശേഷങ്ങളുമായി നടൻ ജയകൃഷ്ണൻ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാർക്കൊപ്പം.
കുടുംബം, കുട്ടിക്കാലം
കോട്ടയം ജില്ലയിലെ കുഴിമറ്റത്താണ് എന്റെ നാട്. അച്ഛൻ നാരായണൻകുട്ടി അധ്യാപകനായിരുന്നു. അമ്മ ശ്രീദേവി. എനിക്ക് 21 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. കാൻസർ ആയിരുന്നു അമ്മയ്ക്ക്. മാനസികമായി അതെന്നെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഇപ്പോഴും കണ്ണുനിറയാതെ അമ്മയെ ഓർക്കാനാകില്ല. ഒരു സഹോദരിയുണ്ട്, ജ്യോതി. അച്ഛൻ പഠിപ്പിച്ചിരുന്ന കുഴിമറ്റം എൻഎസ്എസ് ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ. ബാലജനസഖ്യത്തിലാണ് എന്റെ കലാപ്രവർത്തനങ്ങൾ ആരംഭിച്ചത്. അച്ഛൻ കുറച്ച് കർക്കശക്കാരനായിരുന്നു. പഠിത്തം ഉഴപ്പാൻ സമ്മതിക്കില്ല. മക്കൾക്ക് അടിസ്ഥാന വിദ്യാഭ്യാസം വേണം എന്ന് അച്ഛനു നിർബന്ധമുണ്ടായിരുന്നു.
"ഡിഗ്രി കഴിഞ്ഞ് ഇഷ്ടം പോലെ ചെയ്തോളൂ' എന്നതായിരുന്നു നിലപാട്. വീട്ടിൽനിന്നു തിയറ്ററിൽ പോയി കണ്ടിരുന്ന സിനിമകൾ ശങ്കരാഭരണവും മൈഡിയർ കുട്ടിച്ചാത്തനുമൊക്കെയാണ്. കോളജിൽ പഠിക്കുന്ന കാലത്താണ് വീട്ടിൽ അറിയാതെ തിയറ്ററിൽ പോയി സിനിമകൾ കണ്ടുതുടങ്ങിയത്.
この記事は Manorama Weekly の November 25, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の November 25, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്
നായ്ക്കുട്ടികളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
സമ്മാനം ഉലക്ക
കഥക്കൂട്ട്
എന്റെ കഥകളുടെ കഥ
വഴിവിളക്കുകൾ