‘പൂവി’ൽ വിരിഞ്ഞ സന്തോഷങ്ങൾ
Manorama Weekly|November 25, 2023
അമ്മമനസ്സ്
ഷീന സുരേഷ്, പാപ്പിനിശ്ശേരി
‘പൂവി’ൽ വിരിഞ്ഞ സന്തോഷങ്ങൾ

മക്കളാണ് എല്ലാ മാതാപിതാക്കളുടെയും പ്രതീക്ഷയും ഊർജവും. എന്നാൽ, അങ്ങനെയൊന്ന് ആഗ്രഹിക്കാൻ എനിക്ക് വിധിയില്ല എന്നായിരുന്നു ആദ്യകാലത്ത് കരുതിയിരുന്നത്. ഭിന്നശേഷിക്കാരായ രണ്ടു മക്കളെയാണ് ദൈവം എനിക്കു തന്നത്. വിഷ്ണു സുരേഷും അർജുൻ സുരേഷും. എന്റെ നിഴലായി മാത്രം ജീവിക്കാൻ സാധിക്കുന്ന, ബാല്യത്തിന്റെ നിറങ്ങളൊന്നും കടന്നുവരാത്ത മനസ്സിനുടമകൾ. പക്ഷേ, എല്ലാ സങ്കടങ്ങൾക്കും ഒരു മറുകരയുണ്ടെന്നും ഏത് അവസ്ഥയിലും പ്രതീക്ഷകൾക്ക് സ്ഥാനമുണ്ടെന്നും ജീവിതം എന്നെ പഠിപ്പിച്ചു.

ഡിഗ്രി കഴിഞ്ഞയുടനെയായിരുന്നു എന്റെ വിവാഹം. എല്ലാം കൊണ്ടും നല്ലവനായ ഒരാളെത്തന്നെയാണ് ദൈവം എനിക്കു നൽകിയത്. ഭർത്താവിന് ബഹറിനിലായിരുന്നു ജോലി. ആദ്യത്തെ അബോർഷനു ശേഷം മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മൂത്ത മകൻ ജനിക്കുന്നത്. പ്രസവസമയത്തോ ജനിച്ച ആദ്യ നാളുകളിലോ ഒരു പ്രശ്നവും മോന് ഉണ്ടായിരുന്നില്ല. അവന്റെ സമപ്രായക്കാരിയായ ഒരു കുട്ടി ഭർത്താവിന്റെ കുടുംബത്തിൽ ഉണ്ടായിരുന്നു. മോൻ അവളെപ്പോലെ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നില്ല എന്ന് ഞാൻ ശ്രദ്ധിച്ചു. ഒന്നര വയസ്സായിട്ടും ഒരു മാറ്റവും കാണാതിരുന്നപ്പോഴാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. മോന് ബൗദ്ധികഭിന്നശേഷിയുണ്ടെന്നും സ്പീച്ച് തെറപ്പി തുടങ്ങണമെന്നും ഡോക്ടർ പറഞ്ഞു. തകർന്നുപോയ നിമിഷമായിരുന്നു അത്. ഞങ്ങൾക്കാർക്കും അത് ഉൾക്കൊള്ളാൻ പറ്റിയില്ല.

この記事は Manorama Weekly の November 25, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の November 25, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示