അരങ്ങു കൊണ്ടാടുന്ന സറിൻ
Manorama Weekly|February 24, 2024
സമീപകാലത്ത് മലയാളത്തിൽ പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു ആനന്ദ് ഏകർഷി സംവിധാനം ചെയ്ത "ആട്ടം.
സന്ധ്യ കെ. പി
അരങ്ങു കൊണ്ടാടുന്ന സറിൻ

സമീപകാലത്ത് മലയാളത്തിൽ പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു ആനന്ദ് ഏകർഷി സംവിധാനം ചെയ്ത "ആട്ടം. ആട്ടത്തിലെ അഞ്ജലി എന്ന നായികാ കഥാപാത്രമായി വെള്ളിത്തിരയിലെത്തിയത് കൊല്ലം സ്വദേശി സറിൻ ഷിഹാബ് ആണ്. സിനിമ വിവിധ ചലച്ചിത്ര മേളകളിലും തിയറ്ററിലും പ്രേക്ഷക-നിരൂപക പ്രശംസ നേടിയപ്പോൾ, സറിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി32 മുതൽ 44 വരെ ആണ് മലയാളത്തിൽ സറിൻ അഭിനയിച്ച ആദ്യ സിനിമ. എന്നാൽ, ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഹിന്ദി വെബ് സീരീസ് "ഫാമിലിമാനി'ൽ അഭിനയിച്ചുകൊണ്ടാണ് സറിൻ ക്യാമറയ്ക്കു മുന്നിലെത്തിയത്. അതിനു കാരണമായതാകട്ടെ നാടകങ്ങളിലെ അനുഭവസമ്പത്തും നാടകം സിനിമ-ജീവിതം, സറിൻ ഷിഹാബ് മനസ്സു തുറക്കുന്നു.

ആട്ടത്തിലേക്ക്

 ‘ആട്ട'ത്തിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ഇത്രയും നാൾ. രണ്ടു വർഷം മുൻപായിരുന്നു ഇതിന്റെ തുടക്കം. സോഷ്യൽ മീഡിയയിൽ കാസ്റ്റിങ് കോൾ കണ്ട് ഞാൻ ഫൈൽ അയച്ചു. അവർ എന്നെ വിളിച്ചു. അവസാന പട്ടികയിൽ ഞാൻ ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നു. ഞങ്ങൾ അഞ്ചുപേരുടെയും കൂടെ നായകൻ വിനയ് ഫോർട്ടും. ഓഡിഷന് എനിക്ക് അഭിനയിക്കാൻ തന്ന ഭാഗം വായിച്ചപ്പോൾ ഞാൻ കരുതിയത് ഇതൊരു പ്രണയകഥയാണ് എന്നായിരുന്നു. സിലക്ഷൻ കിട്ടിയതിനു ശേഷം തിരക്കഥ കേട്ടു. അപ്പോഴാണ് സംഭവം വിചാരിച്ചതു പോലെയല്ല എന്നു മനസ്സിലായത്.

അരങ്ങിലെ അഞ്ജലി 

この記事は Manorama Weekly の February 24, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の February 24, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。