ആ പുണ്യം നൽകിയ മണ്ണിൽ നിന്നുതന്നെ മോഹൻലാൽ എന്ന സംവിധായകനെക്കൂടി നമുക്ക് ലഭിക്കാൻ പോകുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന പ്രഥമ സിനിമയായ "ബറോസി'ന്റെ പൂജാച്ചടങ്ങുകൾ നടന്നത് എറണാകുളത്ത് കാക്കനാടുള്ള നവോദയാ സ്റ്റുഡിയോയിൽ വച്ചായിരുന്നു. 2021 മാർച്ച് 24-ാം തീയതി.
ഇപ്പോൾ മൂന്നരവർഷങ്ങളും കഴിഞ്ഞ് സിനിമ തീയേറ്ററുകളിൽ എത്തുകയാണ്. ഡിസംബർ 25-ാം തീയതി. ക്രിസ്തുമസ് ഫെസ്റ്റിവൽ സിനിമയായി തീയേറ്ററിലെ ത്തുന്ന ഈ ത്രീഡി സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന കാത്തിരിപ്പിന്റെ അളവുകോലിന് ദൈർഘ്യം ഏറെയാണ്.
നടന്റെ വൈഭവം കണ്ട മലയാളികൾക്ക് ലാലിലെ സംവിധായകനെ തിരിച്ചറിയാനുള്ള ആഗ്രഹവും ആവേശവും ഉണ്ട്. മോഹൻലാൽ അഭിനയിച്ച പല സിനിമകളുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ പറയുന്ന ഒരു കാര്യമുണ്ട്. "മോഹൻലാലിൽ ഒരു സംവിധായകനുണ്ട്.
"ബറോസി'ന്റെ പൂജാവേളയിൽ സംവിധായകൻ സത്യൻ അന്തിക്കാട് തന്നെ പ്രസംഗിക്കുകയുണ്ടായി.
"മോഹൻലാൽ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പൂജാവേളയിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഇവിടെ സംഗമിച്ചിരിക്കുന്ന ആരും തന്നെ കരുതി യിട്ടുണ്ടാവില്ല. "വരവേൽപ്പ് എന്ന സിനിമ ചെയ്യുമ്പോൾ ബസ്സ് തല്ലിപ്പൊളിക്കുന്ന സീനിൽ ഒരു ചെറിയ ഫൈറ്റ് സീക്വൻസുണ്ട്. അത് ചിത്രീകരിക്കാൻ തീരുമാനിച്ചതിന്റെ അവസാന നിമിഷത്തിൽ സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജൻ മാഷിന് പാലക്കാട്ടെ ലൊക്കേഷനിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. പെട്ടെന്ന് ഒരു ഫൈറ്റ് മാസ്റ്ററെ എന്റെ സെറ്റിൽ കൊണ്ടുവരാൻ കഴിയാതെ വന്നപ്പോൾ ഫൈറ്റ് എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് ഞാനാലോചിച്ചു. അത് മനസ്സിലാക്കിയ മോഹൻലാൽ അന്ന് പറഞ്ഞതിങ്ങനെയായിരുന്നു. ത്യാഗരാജൻ മാസ്റ്ററുടെ അനുഗ്രഹം ഉണ്ടായാൽ മതി, ഫൈറ്റ് നമുക്ക് തനിയെ ഷൂട്ട് ചെയ്യാം. മോഹൻലാൽ പറഞ്ഞതു പോലെ തന്നെ ആ ഫൈറ്റ് സീൻ അന്ന് ഡയറക്ട് ചെയ്തത് മോഹൻലാലായിരുന്നു. മോഹൻലാലിന്റെ മനസ്സിൽ ഒരു സംവിധായകനുണ്ടെന്ന യാഥാർത്ഥ്യം അന്നേ ഞാൻ തിരിച്ചറിഞ്ഞിരുന്നു. ലാൽ മിക്കപ്പോഴും അഭിനയിക്കുന്നത് ലാൽ അറിയാതെയാണ്. ചെയ്യുന്ന കഥാപാത്രത്തിന് വേണ്ടി വലിയ മുന്നൊരുക്കങ്ങളൊന്നും ലാൽ കണ്ടെത്താറില്ല. ആ ഒരു നിറഞ്ഞ അറിവും കഴിവും ലാലിന്റെ സംവിധാനത്തിലും ഉണ്ടാകുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
അതേവേദിയിൽ വച്ചുതന്നെ മമ്മൂട്ടിയും ലാലിനെക്കുറിച്ച് പറഞ്ഞു.
この記事は Nana Film の December 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の December 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.