മഞ്ഞപ്പിത്തം പ്രതിരോധമാർഗങ്ങൾ
Mathrubhumi Arogyamasika|December 2022
 രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ വൈദ്യനിർദേശാനുസൃതം ഔഷധങ്ങൾ സേവിക്കുന്നത് മഞ്ഞപ്പിത്തത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും
ഡോ.കെ.ദേവീകൃഷ്ണൻ ചീഫ്സബ്എഡിറ്റർ, പ്രസിദ്ധീകരണവിഭാഗം ആര്യവൈദ്യശാല, കോട്ടയ്ക്കൽ devikrishnan @aryavaidyasala.com
മഞ്ഞപ്പിത്തം പ്രതിരോധമാർഗങ്ങൾ

ആയുർവേദത്തിൽ മഞ്ഞപ്പിത്തരോഗം കാമില' എന്ന പേരിലാണ് അറിയപ്പെടുന്നത്. ആഹാരം കഴിക്കാനുള്ള താത്പര്യം കുറഞ്ഞുവരുന്ന അവസ്ഥ എന്നതാണ് ഈ വാക്കിന്റെ അർഥം. ശരീരത്തിൽ രക്തദുഷ്ടി ഉണ്ടാക്കുന്ന ഒരു രോഗമാണിത്. ആയുർവേദസിദ്ധാന്തമനുസരിച്ച് എല്ലാ രോഗങ്ങൾക്കും കാരണമായി പറയുക വേണ്ടത്ര ദഹനശക്തി ഇല്ലാത്തതാണ്. കഴിക്കുന്ന ആഹാരം യഥാവിധി ദഹിച്ച് പചിച്ചാൽ മാത്രമേ രക്തപുഷ്ടി ഉണ്ടാവുകയുള്ളൂ. പോഷണ മൂല്യമുള്ള ആഹാരം കഴിക്കു ന്നുണ്ടെങ്കിലും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടാൽ മാത്രമേ എല്ലാ ധാതുക്കളും പുഷ്ടിപ്പെടുകയുള്ളൂ. ഇത് മൂലം ശരീരത്തിൽ വിവിധ ലക്ഷണങ്ങൾ പ്രകടമാകും. നടക്കുമ്പോൾ കിതപ്പ്, ക്ഷീണം, മുഖം വിളറിയപോലെ, ചെവി കൊട്ടിയടയ്ക്കുക, തൊലി വരണ്ടിരിക്കുക, ദഹനശക്തി കുറയുക, വിറയൽ, നഖം, മലം, മൂത്രം, കണ്ണ് എന്നിവയ്ക്ക് സ്വാഭാവിക നിറത്തിൽനിന്ന് മാറ്റമുണ്ടാകുക, നീര്, വയറു വീർപ്പ്. രുചി കുറയുക, വായ് കയ്പുരസമനുഭവപ്പെടുക, പുളിച്ചു തികട്ടൽ, ചുട്ടുനീറൽ, മഞ്ഞനിറം ശരീരത്തിലുണ്ടാകുക, ചുമ, ഛർദി എന്നിങ്ങനെ വിവിധ തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യ ങ്ങൾ ഉണ്ടാവാറുണ്ട്. മേൽപ്പ റഞ്ഞവയിൽ ഒന്നോ രണ്ടോ ലക്ഷണങ്ങളാവും ഒരുപക്ഷേ, കൂടുതൽ കാണപ്പെടുക. ശരീ രത്തിൽ പിത്തദോഷം വർധിപ്പി ക്കുന്ന ആഹാരങ്ങൾ കൂടുതൽ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം, മലിനമായ ജലം, ആഹാരം എന്നിവ ഉപയോഗിക്കാ നിടവരിക എന്നീകാരണങ്ങളാൽ അണുസംക്രമണമുണ്ടായി ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് മഞ്ഞപ്പിത്തരോഗം ബാധിയ്ക്കാൻ സാധ്യതയുണ്ട്. ശരീരബലം കുറഞ്ഞവരാണ് പെട്ടെന്ന് രോഗാണു ആക്രമണത്തിന് വിധേയരാകുന്നത്. ശരീരത്തിലെ ശുദ്ധീകരണശാലയായ കരൾ നിർമിക്കുന്ന പിത്തരസം (bile) പിത്തസഞ്ചിയിൽ ശേഖരിക്കപ്പെട്ട് അവിടെ നിന്നും പിത്തനാളിക വഴി കുടലിലേക്ക് അല്പമായി എത്തുകയാണ് ചെയ്യുന്നത്.

この記事は Mathrubhumi Arogyamasika の December 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Arogyamasika の December 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MATHRUBHUMI AROGYAMASIKAのその他の記事すべて表示
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 分  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 分  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 分  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 分  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 分  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 分  |
May 2023