ഒരേ കാൻസർതന്നെ ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിൽ അതിനനുസരിച്ച് ചികിത്സയിൽ മാറ്റം വരുത്തണോ?
ഒരേ കാൻസർ തന്നെ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഉദാഹരണമായി ഒന്നാം സ്റ്റേജിലുള്ള സ്തനാർബുദം 90 ശതമാനത്തിലധികം ചികിത്സിച്ച് ഭേദമാക്കാനാകും. ഓപ്പറേഷനും കീമോതെറാപ്പിയും റേഡിയേഷനും ചെയ്താൽ ഭേദമാകുമെന്നാ പറയാറ്. എന്നാൽ അതേയാൾക്ക് ഒരു വർഷത്തിനു ശേഷം വീണ്ടും കാൻസറുണ്ടാകുന്നുവെന്ന് കരുതുക. സ്വാഭാവികമായും അവർ ചോദിക്കും. പൂർണമായും ഭേദമാകുമെന്നു പറഞ്ഞിട്ട് എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന്. വീടിനടുത്ത് മറ്റൊരു സ്ത്രീയുണ്ട്. അവർക്ക് പത്തുവർഷത്തിലേറെയായി അസുഖം വന്നിട്ട്. നാലാമത്തെ സ്റ്റേജിലായിരുന്നു കണ്ടെത്തിയത്. ശ്വാസകോശത്തെയും എല്ലിനെയും ബാധിച്ചിരുന്നു. ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞ് ഹോർമോൺ ഗുളിക മാത്രമാണ് നൽകിയത്. ഒന്നാം സ്റ്റേജിലുള്ള സ്തനാർബുദം മാറുമെന്ന് വിചാരിച്ചവർക്ക് തിരിച്ചുവരുന്നു. നാലാമത്തെ സ്റ്റേജിലെത്തിയവർ 10 വർഷത്തിലധികമായി കുഴപ്പമൊന്നുമില്ലാതെ ജീവിതം നയിക്കുന്നു. ഇത് എന്തുകൊണ്ടാണ്? ഇതിന്റെ അന്വേഷണം എത്തിച്ചത് പേഴ്സണലൈസ്ഡ് മെഡിസിൻ അഥവാ പ്രിസിഷൻ മെഡിസിൻ എന്ന രീതിയിലേക്കാണ്. കാൻസർ തന്മാത്രാതലത്തിൽ വ്യത്യസ്തമാണ്. അപ്പോൾ കാൻസർ ഒന്നാമത്തെ സ്റ്റേജിലാണോ നാലാമത്തെ സ്റ്റേജിലാണോ എന്നതുമാത്രമല്ല കാര്യം. ചിലപ്പോൾ ഒന്നാമത്തെ സ്റ്റേജിലുള്ള കാൻസറിന് നാലാമത്തെ സ്റ്റേജിലെ കാൻസറിനെക്കാൾ ശക്തിയുണ്ടാകും. ഇത് ജീൻ സ്റ്റഡിയിലൂടെ മനസ്സിലാക്കാനാകും.
മുകളിൽ പറഞ്ഞ ഉദാഹരണത്തിലെ നാലാമത്തെ സ്റ്റേജിലുള്ള അവർക്ക് ഹോർമോൺ റിസപ്റ്റർ പോസിറ്റീവാണ്. അതുകൊണ്ട് ഹോർമോണുകൾ വഴിയാണ് കാൻസർ വളരുന്നത്. ട്യൂമർ സെല്ലുകൾക്ക് വളരാനാവശ്യമായ ഹോർമോൺ ഒഴിവാക്കിയാൽത്തന്നെ അതിനെ നിയന്ത്രിക്കാം.
രോഗത്തിന്റെ സ്റ്റേജിനു പുറമേ എത് ജീനിലാണ് കുഴപ്പം വന്നിരിക്കുന്നത്, എന ജനിതകമാറ്റമാണ് വന്നിരിക്കുന്നത്. ആ ജനിതകമാറ്റം എന്തുതരത്തിലുള്ള സ്വഭാവമണ് കാൻസർ കോശങ്ങളിൽ പ്രകടിപ്പിക്കുക എന്നിവയെല്ലാ വിലയിരുത്തി ഏതുതരത്തിലുള്ള ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിച്ചാൽ ഈ കാൻസറിനെ നിയന്ത്രിക്കാൻ പറ്റും.
この記事は Mathrubhumi Arogyamasika の February 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Arogyamasika の February 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്