നിങ്ങൾ പ്ലാസ്റ്റിക് തിന്നാറുണ്ടോ? ഇതെന്ത് ചോദ്യമാണ്. ഇല്ല എന്നല്ലാതെ എന്ത് ഉത്തരമാണ് പറയേണ്ടത്. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ല. അറിയാതെയെങ്കിലും പ്ലാസ്റ്റിക് തിന്നുകയാണ് മനുഷ്യരും. ഓരോ നിമിഷവും മനുഷ്യശരീരത്തിലേക്ക് പ്ലാസ്റ്റിക് കണികകൾ കടന്നു കൂടിക്കൊണ്ടിരിക്കുന്നു. ഇത് എത്രമാത്രം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്ന കാര്യം ആശങ്കയോടെയാണ് വൈദ്യശാസ്ത്രം വീക്ഷിക്കുന്നത്.
പ്ലാസ്റ്റിക് വലിച്ചെറിയുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അറിയാത്തവർ ഉണ്ടാവില്ല. എന്നാൽ, പ്ലാസ്റ്റിക്കിന്റെ അതിസൂക്ഷ്മ കണികകൾ മനുഷ്യശരീരത്തിലേക്ക് നിരന്തരം കടക്കുന്നു എന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണ്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും അത് ശരീരത്തിലേക്ക് കടക്കുന്നു. രക്തത്തിൽ കലരുന്നു. രക്തത്തിലൂടെ ശരീരത്തിന്റെ മുക്കിലും മുലയിലും സഞ്ചരിക്കുന്നു. അതിനിടയിൽ ആന്തരിക അവയവങ്ങളിൽ അടിഞ്ഞു കൂടുന്നു. ഗുരുതരമായേക്കാവുന്ന പുതിയ ആരോഗ്യപ്രതിസന്ധിയാണ് ലോകം നേരിടുന്നത്. ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ പഠനങ്ങൾ നടക്കുകയാണ്.
എന്താണ് മൈക്രോപ്ലാസ്റ്റിക്?
അഞ്ച് മില്ലി മീറ്ററിൽ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്നുപറയുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശാസ്ത്രലോകം ഏറ്റവുമധികം ചർച്ചചെയ്യുന്ന ഒരു വിഷയമാണ് മൈക്രോപ്ലാസ്റ്റിക്കുകൾ. നമ്മൾ അലസമായും മറ്റും ചുറ്റുപാടുകളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂര്യപ്രകാശം, അൾട്രാവയലറ്റ് വികിരണം, തിരമാലകൾ, പ്രകൃതിയിലെ മറ്റു വിഘടനപ്രവർത്തനങ്ങൾ എന്നിവയുടെ ഫലമായി ചെറുകണങ്ങളായി മാറുന്നു. ഇവയെയാണ് മൈക്രോപ്ലാസ്റ്റിക്കുകൾ എന്നുവിളിക്കുന്നത് കുസാറ്റിലെ മറൈൻ മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിലെ ബയോളജി, പ്രൊഫസറും ഡീനുമായ ഡോ. എസ്. ബിജോയ് നന്ദൻ വിശദീകരിക്കുന്നു.
この記事は Mathrubhumi Arogyamasika の March 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Arogyamasika の March 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്