試す 金 - 無料
സീൻ അത്ര ഡാർക്കല്ല എസ്ഐപി തുടരാം
SAMPADYAM
|March 01, 2025
സ്മാൾക്യാപ്, മിഡ് ക്യാപ്, ലാർജ് ക്യാപ്, ഫ്ലക്സി ഏതായാലും, ഒറ്റക്കാര്യം, നമ്പർ വൺ ഫണ്ടുകളിൽ വേണം നിക്ഷേപം.

ഫെബ്രുവരി ആദ്യവാരം ദേശീയതലത്തിൽ ' മ്യൂച്വൽഫണ്ട് സെക്ടറിൽ ഒരു വിവാദം കത്തിപ്പടർന്നു. അതിനു തുടക്കംകുറിച്ചത് സുഡൻഷ്യൽ മ്യൂച്വൽ ഫണ്ടിന്റെ ഐസിഐസിഐ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസറായ എസ്. നരനായിരുന്നു. ചെന്നൈയിൽ നടന്ന മ്യൂച്വൽഫണ്ട് വിതരണക്കാരുടെ വിപുലമായ സമ്മേളനത്തിൽ അദ്ദേഹം സ്മോൾ ക്യാപിലെയും മിഡ് ക്യാപിലെയും എസ്ഐപി നിക്ഷേപത്തിന്റെ സാധുതയെ ചോദ്യം ചെയ്തു. ഈ രണ്ടു വിഭാഗങ്ങളും നിലവിൽ ഓവർ വാല്യുഡ് ആയതിനാൽ എസ്ഐപി നിക്ഷേപം നഷ്ടക്കച്ചവടമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അതിനു തെളിവായി അദ്ദേഹം പഴയ ചില കണക്കുകളും അവതരിപ്പിച്ചു. ആഗോള സാഹചര്യങ്ങളാൽ ഇടിഞ്ഞുനിൽക്കുന്ന നിലവിലെ വിപണിയിൽ ലാർജ് ക്യാപ്, ഫ്ലെക്സി ക്യാപ് തുടങ്ങിയവയിൽ വേണം നിക്ഷേപകർ എസ് ഐപി നടത്താനെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ തന്റെതന്നെ സെയിൽസ് ടീമിനെ ഈ വിഷയം പറഞ്ഞു മനസ്സിലാക്കാനാവുന്നില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
വിതരണക്കാർ മിസ് സെല്ലിങ് നടത്തിയാൽ നിക്ഷേപകരോടു ഭാവിയിൽ നിങ്ങൾ സമാധാനം പറയേണ്ടി വരുമെന്ന ടോൺ കൂടിയായപ്പോൾ വിതരണക്കാർ പരിഭ്രാന്തിയിലായി. പിന്നീടതു ദേശവ്യാപകമായ ഒരു ഡിബേറ്റായി മാറി. വിവിധ ഫണ്ടുകളുടെ തലപ്പത്തുള്ളവർ നരേന്റെ പ്രസ്താവനയെ പ്രതികൂലിച്ചു രംഗത്തുവന്നു. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇത്തരം വിലയിരുത്തലുകൾക്കു യാതൊരു പ്രസക്തിയുമില്ലെന്നായിരുന്നു മ്യൂച്വൽ ഫണ്ട് മേഖലയിൽ നിന്നുള്ള ഭൂരിഭാഗം പേരുടെയും പ്രതികരണം.
ഇനി കണക്കുകളിലേക്കു നോക്കാം ഓഹരിവിപണിയിൽ കരടിവിളയാട്ടത്തിന്റെ സമയമാണെങ്കിലും ചെറുകിട നിക്ഷേപകരുടെ ശക്തമായ പിന്തുണയോടെ മ്യൂച്വൽഫണ്ട് വ്യവസായം പിടിച്ചു നിൽക്കുന്നുവെന്നു വിലയിരുത്താം. ജനുവരിയിലെ കണക്കു പരിശോധിച്ചാൽ ഓഹരിയധിഷ്ഠിത ഫണ്ടുകളിൽ 39,688 കോടി രൂപയുടെ നിക്ഷേപം വന്നിട്ടുണ്ട്. ഡിസംബറിനെ അപേക്ഷിച്ച് 3.6 ശതമാ നത്തിന്റെ കുറവു മാത്രം. മാത്രമല്ല 2024ലെ പ്രതി മാസ ശരാശരിയെക്കാൾ 21 ശതമാനത്തിന്റെ വർധനവുമുണ്ട്. തീമാറ്റിക് ഫണ്ടുകളിൽ 9017 കോടി രൂപയും ഫ്ലക്സി ഫണ്ടുകളിൽ 5,721 കോടി രൂപയുമാണു വന്നത്.
このストーリーは、SAMPADYAM の March 01, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、9,500 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
SAMPADYAM からのその他のストーリー

SAMPADYAM
ഇനി കാത്തുനിൽക്കേണ്ട പിഎഫും എടിഎം വഴി പിൻവലിക്കാം
ഇപിഎഫ്ഒ 3.0 നടപ്പാക്കുന്നതോടെ അടുത്തമാസം മുതൽ ഇപിഎഫിൽ ഇടപാടുകൾ സുഗമമാകും
1 mins
July 01, 2025

SAMPADYAM
പ്രവാസം അവസാനിപ്പിക്കും മുൻപ് പരിശോധിക്കാൻ ഇതാ ഒരു ചെക്ലിസ്റ്റ്
തിരിച്ചെത്തുമ്പോൾ പ്രതീക്ഷിക്കുന്ന സുഖജീവിതം വെറും സ്വപ്നമായി ചുരുങ്ങാതിരിക്കാൻ ശരിയായ പ്ലാനിങ് നടത്തണം.
2 mins
July 01, 2025

SAMPADYAM
യുപിഐ; സ്മാർട്ടാണ്, പക്ഷേ, പോക്കറ്റ് കാലിയാക്കും
വരവറിഞ്ഞു ചെലവാക്കുക, താങ്ങാവുന്നതു വാങ്ങുക എന്നിവയെല്ലാം യുപിഐ വന്നതോടെ ആരും ഗൗനിക്കാതെയായി.
1 mins
July 01, 2025

SAMPADYAM
താജ്മഹലോ പുൽക്കൂടോ
ബിസിനസ് വിജയത്തിന്റെ മൂലക്കല്ല് അതിന്റെ ആസൂത്രണമാണ്.
1 min
July 01, 2025

SAMPADYAM
ടി-ബില്ലുകളിലെ നിക്ഷേപം
അറിയാം നേട്ടമുണ്ടാക്കാം
1 mins
July 01, 2025

SAMPADYAM
ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ
സഹദ്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ ബിസിനസും 2.5 ലക്ഷം രൂപവരെ അറ്റാദായവും നേടുന്ന സഹദ് കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തുകയാണ്.
2 mins
July 01, 2025

SAMPADYAM
ഫർണിച്ചർ നിർമാണത്തിലൂടെ മാസം മൂന്നു ലക്ഷംവരെ അറ്റാദായം
ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും കൈത്തൊഴിലിലൂടെ സ്വന്തം സംരംഭം കെട്ടിപ്പടുത്ത നിഥിൻ ഇന്ന് 16 പേർക്ക് ജീവിതമാർഗം നൽകുന്നു.
1 mins
July 01, 2025

SAMPADYAM
ബോണ്ടിൽ നേരിട്ടു നിക്ഷേപിക്കാം, നേട്ടം കൂട്ടാം
സാധാരണക്കാർക്ക് ആർബിഐ ഡയറക്ട് വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽനിന്നു നേട്ടമെടുക്കാം
1 min
July 01, 2025

SAMPADYAM
ടി-ബില്ലുകളിലെ നിക്ഷേപം
അറിയാം നേട്ടമുണ്ടാക്കാം
1 min
July 01, 2025

SAMPADYAM
മ്യൂച്വൽഫണ്ട് നിങ്ങൾ അറിയേണ്ടതും ചെയ്യേണ്ടതും വിദഗ്ധർ പറയുന്നു
ഓഹരി വിപണിയിൽ തിരുത്തൽ തുടരുന്നതും ബാങ്ക് പലിശ കുത്തനെ കുറയുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നു. അതേസമയം മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നഷ്ടം കുറയ്ക്കാനും പരമാവധി നേട്ടമെടുക്കാനും സഹായകമായ വിദഗ്ധരുടെ നിർദേശങ്ങൾ
3 mins
July 01, 2025