മനസ്സിൽ എന്നും നോവായി മൂലക്കളമിട്ട ആ ഓണം
സി.എസ്. ചന്ദ്രിക (എഴുത്തുകാരി)
പൂ പറിക്കാൻ പോകലും പൂക്കളമിടലും ഒക്കെയായി കുട്ടിക്കാലത്താണ് ഓണം നന്നായി ആഘോഷിച്ചത്. പരമ്പരാഗത രീതിയിലുള്ള ആഘോഷം. ഓണത്തിന്റെ തലേദിവസമായിരുന്നു ഏറ്റവും രസം. മുതിർന്നവർ മറ്റു പണികളുടെ തിരക്കിലാകുമ്പോൾ ഞങ്ങൾ കുട്ടികൾ ഓണനിലാവിൽ തിളങ്ങുന്ന വീടിന്റെ മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിലാടിത്തിമിർക്കും.
കുറച്ചു മുതിർന്നപ്പോൾ ഒരു പാട് കാലം ഓണം സാധാരണ ദിവസം പോലെയങ്ങ് കടന്നു പോയി. നഗരങ്ങളിലായിരുന്നു അക്കാലത്തെ ജീവിതം. അതും വാടക വീടുകളിൽ. അതുകൊണ്ടൊക്കെയാകാം ആഘോഷകാലങ്ങളെല്ലാം യാന്ത്രികമായി. ഒരുപാട് കാലം അങ്ങനെയങ്ങ് പോയി. മകൾ ജനിച്ചപ്പോഴാണ് അതിനൊക്കെ മാറ്റം വന്നത്. കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ച സന്തോഷങ്ങൾ അവളും അറിയണമെന്ന ആഗ്രഹമായിരുന്നു കാരണം. അതിൽ പിന്നെ പൂക്കളമിടലും സദ്യവട്ടങ്ങളൊരുക്കലുമൊക്കെ ജീവിതത്തിലേക്ക് മടങ്ങി വന്നു. 2014ൽ വയനാട്ടിലായിരുന്നു താമസിച്ചിരുന്നത്. ജോലിയുടെ ഭാഗമായാണ് അവിടെയെത്തിയത്.
മൂലമായിരുന്നു അന്ന്. മൂലത്തിന് മൂലക്കളമിടണമെന്നാണ്. അതനുസരിച്ച് വലിയ മൂലക്കളം വരച്ച് ഞങ്ങൾ പൂകളമൊരുക്കി. പിറ്റേന്നത്തേക്കുള്ള കാര്യങ്ങളൊക്കെ ഒരുക്കിവെച്ചു. അമ്മയെന്താണോ എനിക്ക് ഒരുക്കിത്തന്നിരുന്നത് അതെല്ലാം മകൾക്ക് നൽകാൻ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. വലിയ സന്തോഷത്തിലായിരുന്നു ഞാനും മോളും. അന്ന് രാത്രി എനിക്കൊരു ഫോൺ വന്നു. അതോടെ ഞങ്ങളുടെ സന്തോഷമെല്ലാം അസ്തമി ച്ചുപോയി. വീട്ടിലേക്ക് വേഗം എത്തണമെന്നുപറഞ്ഞ് തൃശൂരിൽനിന്ന് ഏട്ടനാണ് വിളിച്ചത്. അമ്മ മരിച്ചിട്ടുള്ള വിളിയായിരുന്നു അത്. പെട്ടെന്നുതന്നെ ഞങ്ങൾ ഇറങ്ങി. പുലർച്ചയാവുമ്പോഴേക്ക് നാട്ടിലെത്തി.
പിന്നീട് ഓണം എന്നാലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ആ മൂലക്കളമിട്ട പൂക്കളമാണ്. ആഘോഷങ്ങൾ പാതിവഴിയിലാക്കിയ ആ ഓണക്കാലം. പിന്നീടും ഓണത്തിന് പൂക്കളമിട്ടിട്ടുണ്ട്, സദ്യയൊരുക്കിയിട്ടുണ്ട്. എന്നാൽ, അമ്മയില്ലാതായിപ്പോയ ആ ഓണക്കാലം മനസ്സിൽ മായാതെ കിടക്കും.
പിന്നീടുള്ള ഓണക്കാലങ്ങളിൽ ഇലയിൽ സദ്യ വിളമ്പുമ്പോൾ അമ്മയെങ്ങനെ ആയിരുന്നുവോ അതുതന്നെ ഞാനും ആവർത്തിച്ചു. എന്റെ മകൾക്കുവേണ്ടി.
നിറംമങ്ങിപ്പോയ ഓണക്കാലങ്ങൾ
ഇന്ദ്രൻസ് (നടൻ)
この記事は Kudumbam の SEPTEMBER 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の SEPTEMBER 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല
'കിഷ്കിന്ധാ കാണ്ഡ'ത്തിലെ അപ്പുപിള്ളയിലൂടെ അഞ്ഞൂറാന്റെ തലപൊക്കമുള്ള കഥാപാത്രം തിരിച്ചുവന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് അഭിനയത്തികവിന്റെ അമ്പതാണ്ടും പിന്നിട്ട് വിജയരാഘവൻ യാത്ര തുടരുകയാണ്...
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...
പരക്കട്ടെ സുഗന്ധം
പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...
ഓൾഡാണേലും ന്യുജെനാണേ...
അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ
പ്യുവറാണോ 'വെജിറ്റേറിയൻ?
ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...
ഇനിയും പഠിക്കാനേറെ
സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്
കൈവിടരുത്, ജീവനാണ്
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്