സ്ലോവാക്കുകളുടെ നാട്ടിൽ

കുട്ടിക്കാല വായനയിൽ ഡ്രാക്കുള കഥകളിലാണ് സ്ലോവാക്കുകളെപ്പറ്റി ആദ്യം വായിക്കുന്നത്. ഡ്രാക്കുള പ്രഭുവിനെ ലണ്ടനിലേക്ക് രക്ഷപ്പെടാൻ സഹായിക്കുന്നത് അവരായിരുന്നു.ബ്രാം സ്റ്റോക്കർ സ്ലാവുകളെ വിവരിക്കുന്ന ഭാഗം ഇപ്പോഴും ഓർമയുണ്ട്. വലിയ കൗബോ യ് തൊപ്പി, ലൂസായ വെളുത്തു മുഷിഞ്ഞ പരുത്തി ഷർട്ട് അയഞ്ഞ ബാഗി ട്രൗസേഴ്സ്, അരയിൽ വലിയ ലെതർ ബെൽറ്റ്, മുട്ടോളം നീളുന്ന ബൂട്ടുകൾ...
കഥയിൽ അവർ ഡ്രാക്കുള പ്രഭുവിന്റെ വിശ്വസ്ത അനുചരന്മാരാണ്. കുതിരക്കുളമ്പടികൾ കേട്ടാൽ അവരെത്തി.
പകൽ സമയം വിശ്രമിക്കുന്ന പ്രഭുവിന്റെ പ്രേത ശരീരം മണ്ണ് നിറഞ്ഞ തടിപ്പെട്ടികളിൽ അവരാണ് ബൾഗേരിയയിലെ വർന തുറമുഖത്തേക്ക് എത്തിക്കുന്നത്. അവിടെനിന്ന് അത് കപ്പലേറി ലണ്ടനിലേക്ക് പോവുകയാണ്. ജനസാന്ദ്രതയേ റിയ ലണ്ടൻ നഗരത്തിലേക്ക് രക്തദാഹിയായ ഡ്രാക്കുള പ്രഭു കടന്നുചെല്ലുകയാണ്. കഥാനായകൻ ജോനാഥൻ ഹാക്കർ സ്വയമറിയാതെ തന്നെ അതിനൊക്കെ കൂട്ടുനിൽക്കുകയാണ്. അസാംസ്കാരികരായാണ്സ്ലോവാക്കുകൾ കഥയുടെ ഫ്രെയിമിലേക്ക് കയറി വരുന്നത്. പക്ഷേ, ഞാൻ ബ്രാറ്റിസ്ലാ വയിൽ കണ്ട സ്ലാവ് വംശജർ വ്യത്യസ്തരായിരുന്നു. അവർ പുറംലോകത്തുനിന്ന് വരുന്നവ രോട് അത്ര അടുപ്പമൊന്നും കാണിച്ചിരുന്നില്ല. തനത് സം സ്കാരം ജീവൻ പോലെ അവർ കാത്തുസൂക്ഷിക്കുന്നുമുണ്ട്. ചെറിയ ചെറിയ തട്ടിപ്പുകൾ അവരിൽ ചിലരുടെ കൂടെയുണ്ട് താനും.
ഐറിഷ് എഴുത്തുകാരൻ ബ്രാം സ്റ്റോക്കർ ഹംഗേറിയൻ നാടോടി കഥകളിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ മിത്തുകളുടെയും വിഹ്വലതകളുടെയും ഭയാനകതകളുടെയും ആ കഥ ജനിച്ചു. ലോകമെങ്ങും ഭയത്തിന്റെ വിത്തു പാകി അതു പ്രചരിച്ചു.
അതുവരെ കണ്ട യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു സ്ലോവാക്യ. കുറച്ചുകൂടി പരിഷ്കാരം കുറഞ്ഞവരാണ് ജനങ്ങൾ. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള ഇടമെന്നു തോന്നി ഇവിടത്തെ തെരുവുകൾ കണ്ടപ്പോൾ.
ഓസ്ട്രിയയും ഹംഗറിയുമാണ് ഈ രാജ്യത്തിന് അതിരിടുന്നത്. പതിനാറാം നൂറ്റാണ്ടിൽ ബ്രാറ്റിസ്ലാവ ഹംഗറിയു ടെ തലസ്ഥാന നഗരമായിരുന്നു. ചെക്കോസ്ലോവാക്യ ചെക്ക് റിപ്പബ്ലിക്കും സ്ലോവാക് റിപബ്ലിക്കുമായി വേർപിരിഞ്ഞത് 1993ലാണ്. യൂറോ കറൻസി കൂടി ആയതോടെ വ്യാപാ ര വിനിമയ ബന്ധങ്ങൾ വർധി ച്ചു. സ്ലോവാക്യ വീണ്ടും മുഖ്യ ധാരയിലേക്ക് ഉയർന്നു വന്നു. ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയന്നയിൽനിന്ന് സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലേക്ക് 80 കിലോമീറ്റർ മാത്രം.
ഓൾഡ് ടൗണിലേക്ക്
この記事は Kudumbam の December-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の December-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...