試す 金 - 無料
ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
Kudumbam
|March-2025
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...
ദുർഘട പാതയിലൂടെ സഞ്ചരിച്ചുവേണം വയനാട് വൈത്തിരിക്കടുത്ത് ഉൾ ഗ്രാമത്തിലെ കാടിനോടു ചേർന്ന ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ താമസസ്ഥലത്തെത്താൻ. അമേരിക്കയിലും യു.കെയിലുമുള്ള ആശുപത്രികളിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെ ടെയുള്ള വൻ പദവികൾ ഉപേക്ഷിച്ച് ശിഷ്ടജീവിതം സേവനത്തിനായി നീക്കിവെച്ച് വയനാട്ടിലെത്തിയതാണ് ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസഫ് വെട്ടു കാട്ടിൽ.
തന്നെ കാണാനെത്തുന്ന ഹൃദ്രോഗികളിൽനിന്ന് ഒരു രൂപ പോലും ഫീസ് വാങ്ങാതെ മനം നിറച്ച് പറഞ്ഞയക്കുന്ന ഇദ്ദേഹം ജന്മനാ ഹൃദ്രോഗികളായവരുടെ ചികിത്സയിൽ വിദഗ്ധനാണ്. കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ദൃഢനിശ്ചയമൊന്നു കൊണ്ടു മാത്രം ഉന്നതങ്ങളിലെത്തിയ നിലമ്പൂരിനടുത്ത മണിമൂളിയിലെ ഈ സാധാരണ കർഷക കുടുംബാംഗം നാട്ടിലെ ആദ്യ ബിരുദധാരിയും എം.ബി.ബി.എസ് ഡോക്ടറുമാണ്.
ദാരിദ്ര്യത്തിന്റെ പഠനകാലം
മമ്പാട് എം.ഇ.എസ് കോള ജിലായിരുന്നു ഡിഗ്രി പഠനം. അകലെയായിരുന്നതിനാൽ ദിവസവും പോക്കുവരവ് അപ്രായോഗികം. അന്നത്തിന് വക പോലുമില്ലാത്ത കുടുംബത്തിലായതിനാൽ മുറിയെടുത്ത് താമസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യ. ജോസഫും ഒരു സുഹൃത്തും ചേർന്ന് കോളജിനടുത്ത ഒരു തട്ടുകടക്കാരനുമായി ചങ്ങാത്തമായി. തട്ടുകട അടച്ചാൽ ഡെസ്കുകൾ കൂട്ടിയിട്ട് അതിൽ ഇരുവരും ചുരുണ്ടുകൂടും.
ഒരിക്കൽ മണ്ണെണ്ണ വിളക്കിൽനിന്നുള്ള കരി കടയിലെ ഡെസ്കും ബെഞ്ചും കറുപ്പിച്ചതോടെ കടയുടമ പറഞ്ഞുവിട്ടു. പിന്നീട് 25 രൂപ വാടകക്ക് കുടുസ്സുമുറി ഒപ്പിച്ച് വീട്ടിൽ നിന്ന് കൊടുത്തുവിടുന്ന അരി കഞ്ഞിയാക്കി കുടിച്ചായിരുന്നു ജീവിതം. സഹപാഠികൾക്ക് റെക്കോഡുകൾ വരച്ചുകൊടുത്തും ട്യൂഷനെടുത്തും വാടക കണ്ടെത്തി.
このストーリーは、Kudumbam の March-2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Kudumbam からのその他のストーリー
Kudumbam
ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും
ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...
2 mins
December-2025
Kudumbam
സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...
3 mins
December-2025
Kudumbam
വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട
നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1 mins
December-2025
Kudumbam
ദൈവത്തിന്റെ കെ
അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...
2 mins
December-2025
Kudumbam
രോഗമില്ലാത്ത രോഗികൾ
അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...
2 mins
December-2025
Kudumbam
'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല
സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ
2 mins
December-2025
Kudumbam
കേടാകാതെ സൂക്ഷിക്കാം, ആഹാരം
ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...
3 mins
December-2025
Kudumbam
കുട്ടികളോട് വേണ്ട, ഈ വാക്കുകൾ
ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
HAPPY JOURNEY WITH KIDS
ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
കാസ്പിയൻ തീരത്തെ സ്വപ്നഭൂമി
കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...
4 mins
December-2025
Listen
Translate
Change font size
