പൊന്നും പണവും മദ്യവും മദിരാക്ഷിയുമൊക്കെ ആണായിപ്പിറന്നവനെ സംബന്ധിച്ചിടത്തോളം മനസ്സിൽ പ്രലോഭനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ കാര്യങ്ങളാണ്. സാഹചര്യങ്ങളാണ് പലപ്പോഴും അതിനൊക്കെ വഴിയൊരുക്കുന്നതെന്നും നമുക്ക് അറിവുള്ള കാര്യമാണ്. എന്നാൽ നാം എത്ര ശ്രമിച്ചാലും അത്തരം സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞെന്ന് വരില്ല.പ്രത്യേകിച്ചും അധികാരമുളള പദവിയിൽ ഇരിക്കേണ്ടിവരുമ്പോൾ, നമുക്ക റിയാം എത്ര സത്യസന്ധനും മിടുക്കനുമാണെങ്കിലും ശരി എന്തെങ്കിലും പ്രലോഭനത്തിന് വശംവദനായാൽ പിന്നെ, സ്വന്തം ഉത്തരവാദിത്വങ്ങൾ മറന്ന് യാന്ത്രികമായി ഒരു മരമണ്ടനെപ്പോലെയായിരിക്കും പ്രവർത്തിക്കുക. അങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവ രുത്താനായി എന്റെ ഔദ്യോഗിക ജീവി തത്തിനിടയിൽ, ഒരു പ്രത്യേക സാഹച ര്യത്തിൽ, എന്റെ ഒരു സബോർഡിനേറ്റ് എടുത്ത് മുൻകരുതൽ, രസകരമായി തോന്നിയതിനാൽ ഞാൻ അത് നിങ്ങൾക്കായി പങ്കുവയ്ക്കാം.
സംഭവം നടന്നത് മൂന്ന് പതിറ്റാണ്ടു കൾക്ക് മുൻപ്. ഞാൻ ബോംബെയിലെ മലാഡിലുളള പി.എഫ്. ഓഫീസിൽ അസിസ്റ്റന്റ് കമ്മീഷണറായിരിക്കുമ്പോ ഴായിരുന്നു. സാധാരണഗതിയിൽ പി.എഫിന്റെ ഫൈനൽ സെറ്റിൽമെന്റിനു വേണ്ടി അപേക്ഷിക്കണമെങ്കിൽ വരി സംഖ്യ അടയ്ക്കുന്ന അംഗം ജോലിയിൽ നിന്ന് വിരമിച്ചിട്ട് രണ്ട് മാസം കഴി ഞ്ഞിരിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ വിദേശത്ത് തൊഴിൽ ലഭിച്ചതിന്റെ പേരിലാണ് ഇവിടെയുണ്ടായിരുന്ന ജോലിയിൽ നിന്ന് പിരിയേണ്ടി വന്നതെങ്കിൽ അത്തരം വെയ്റ്റിങ് പീരീഡിന്റെ ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല അത്തരം കേസുകളിൽ മുൻഗണനാടിസ്ഥാനത്തിൽ ക്ലെയിം സെറ്റിൽ ചെയ്ത് തുക കഴിവതും വേഗം അയച്ചുകൊടുക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മേൽപ്പടി വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാതിരിക്കാനുളള മുൻകരുതലെന്ന നിലയിൽ അപേക്ഷകനായ അംഗത്തിന്റെ പാസ്പോർട്ടിന്റെയും എംപ്ലോയ്മെന്റ് വിസയുടേയും വിദേശത്തേക്ക് പോകാനുള കൺഫേമ്ഡ് എയർ ടിക്കറ്റിന്റെയും ഒറിജിനലുകൾ അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പദവിയിലുളള ഉദ്യോഗസ്ഥൻ നേരിട്ട് പരിശോധിച്ച് എല്ലാം ശരിയെന്ന് ബോധ്യപ്പെടുകയും അതിന്റെയൊക്കെ ഫോട്ടോകോപ്പി അറ്റസ്റ്റ് ചെയ്ത് അപേക്ഷ യോടൊപ്പം സൂക്ഷിക്കുകയും വേണ്ടിയിരുന്നു.
この記事は Hasyakairali の July 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Hasyakairali の July 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...