“ദറിയാ കോ കോസേ മേം ബന്ദ്കർ ദേനേ കാ ഫൻ -ഒരു കടലിനെയപ്പാടെ ചിമിഴിലൊതുക്കിത്തരുന്ന കല എന്നാണ് ഗസൽ സംഗീതം അറിയപ്പെടുന്നത്. വികാരഭരിതമായ വരികൾ. ആർദ്രമായ ആലാപനം. വളരെ ചുരുങ്ങിയ വാക്കുകളിൽ വേദനാഭരിതമായ ഒരു ഹൃദയം അനാവരണം ചെയ്യപ്പെടുന്നു. വിഷാദമാണ് ഗസലിന്റെ അ ന്തർലീനഭാവം. സ്നേഹം സ്ഥായീഭാവവും. രണ്ടുതരം സ്നേഹമുണ്ടല്ലോ -ഒന്ന് സൃഷ്ടിജാലങ്ങൾക്ക് സ്രഷ്ടാവിനോടുള്ളത്. മറ്റൊന്ന് നമുക്ക് പരസ്പരമുള്ളത്. ആദ്യത്തേതാണ് യഥാർഥം എന്നാണ് സൂഫികൾ പറയുന്നത്. സൂഫിസവും പ്രണയവും ഗസലിൽ ഒന്നുചേരുന്നു. പ്രണയഭരിതവും വിഷാദമധുരവുമായ ആലാപനത്തിലൂടെ ഗസലിനെ ജനകീയമാക്കിയ സംഗീതജ്ഞൻ പങ്കജ് ഉധാസ് ഓർമയായി. ഏവർക്കും ഹൃദയത്തിൽ കൊണ്ടുനടക്കാൻ മാത്രമല്ല ഏറ്റുപാടാനുംകൂടി സാധിക്കുന്ന വിധത്തിൽ ഗസലിനെ ജനസാമാന്യത്തിലേക്ക് ഒഴുക്കിവിട്ട പ്രതിഭയാണ് പങ്കജ്. ചലച്ചിത്രഗാനങ്ങളിൽ ഗസലിന്റെ അധികമാധുര്യം നിറച്ചുവെച്ചു അദ്ദേഹം.
ഗസൽ ആസ്വദിക്കാൻ വേണ്ടിമാത്രം ഉർദു പഠിച്ചവർ അനവധി. ഇന്ത്യയെ സംബന്ധച്ചിടത്തോളം ഉർദുവാണ് ഗസലിന്റെ മാതൃഭാഷ. ശൗരസേനി പ്രാകൃതത്തിൽ നിന്ന് വികാസം പ്രാപിച്ച അനവധി ഭാഷാഭേദങ്ങളിലൊന്നായ ടിബോലിയിൽ നിന്നാണത്രേ ഉർദുവിന്റെ പിറവി. ഖടി എന്നാൽ ഉണർന്നെണീറ്റത്. വെറും പട്ബോലി കിടക്കുന്ന ഭാഷയായിരുന്ന ഈ ഡയലക്ട് ഖടിബോലിയായതിൽ അതിലുണ്ടായ സാഹിത്യസമ്പത്തിന് പങ്കുണ്ടാവണം. ഉച്ചാരണസവിശേഷതകളാൽ അത്രയേറെ വികാരപ്രകടനക്ഷമവും മ്യൂസികലമായ ഭാഷയാണ് ഉർദു നാടകാന്തം കവിത്വം എന്നു പറഞ്ഞതുപോലെ ഗസലെഴുതാൻ പറ്റിയാൽ ഭാഷ സമ്പന്നമായെന്നർഥം.
この記事は Madhyamam Weekly の 01 April 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Madhyamam Weekly の 01 April 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.
ഹരിയാന കൊടുങ്കാറ്റ്
കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.
ഭ്രമാത്മകതകളും സ്വപ്നങ്ങളും
റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.
സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ
ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.