ദേവലോകത്തും ഭൂമിയിലും വിനാശങ്ങൾ വിതച്ച് നാടിനെ വിറപ്പിച്ച മഹിഷിയെ നിഗ്രഹിച്ചത് എരുമേലിയിൽ വച്ചാണ്. മഹിഷി നിഗ്രഹത്തിന്റെ മധുരസ്മരണ പുതുക്കുന്നതാണ് പേട്ടതുള്ളൽ. ആദ്യ കാലങ്ങളിൽ മകരവിളക്ക് ദിവസം മാത്രമായിരുന്ന പേട്ട തുള്ളൽ. പിന്നെ വ്രത ശുദ്ധിയുടെ വൃശ്ചികം പിറക്കുമ്പോൾ തന്നെ പേട്ടതുള്ളലിന്റെ മഹിമയിലേയ്ക്ക് എരുമേലി മിഴിതുറക്കും. തീർത്ഥാടനകാലത്ത് മാത്രമല്ല മാസപൂജ കൾ ഉൾപ്പെടെ ശബരിമല നട തുറക്കുമ്പോഴെല്ലാം പേട്ട തുള്ളലുമുണ്ട്. ശരീരത്ത് സിന്ദൂരം പൂശി കയ്യിൽ ഗദ, വാൾ, ശരം, അമ്പ് എന്നിവയും പച്ചത്തുപ്പും ഏന്തി “അയ്യപ്പ തിന്തകത്തോം...സ്വാമി തിന്തകത്തോം...' എന്ന വായ്ത്താരിക്കൊത്ത് താളം ചവിട്ടി തുള്ളി നീങ്ങുന്ന അയ്യപ്പന്മാരെയാണ് കാണാനാവുന്നത്.
എരുമേലി കൊച്ചമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്. നേരെ വാവര് പള്ളിയി ലേക്ക്. അവിടെ പ്രദക്ഷിണം വച്ച്, കാണിക്കയിട്ട്, ശരണം വിളിച്ച് വലിയമ്പലത്തിലേയ്ക്ക്. അവിടെ പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിൽ പച്ചത്തുപ്പു നിക്ഷേപിച്ച് ക്ഷേത്രത്തിനുള്ളിൽ കയറി പേട്ടതു ദർശനം നടത്തി തീർത്ഥവും പ്രസാദവും സ്വീകരിച്ച് പേട്ട തുള്ളലിന് വിരാമം കുറിക്കുന്നു. ചെറുതും വലുതുമായ നിരവധി സംഘങ്ങളുടെ എത്ര ള്ളൽ നടന്നാലും ഐതിഹ്യത്തിന്റെ പിൻബലവും പാരമ്പര്യ വുമുള്ളത് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളലിനാണ്. ആചാരപ്പൊലിമയിൽ ആദ്യം അമ്പലപ്പുഴ സംഘം വാവർ പള്ളിയിൽ കയറും. എന്നാൽ ആലങ്ങാട്ട് സംഘം പള്ളിയിൽ കയറില്ല. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി ശബരിമലയിലേക്ക് പോയി എന്നതാണ് വിശ്വാസം. അയ്യപ്പന്റെ മാതൃസ്ഥാനമാ അമ്പലപ്പുഴയ്ക്ക്. പിതൃ സ്ഥാനം ആലങ്ങാട്ടുകാർക്കും. ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി യാക്കി അമ്പലപ്പുഴക്കാർ പേട്ട തുള്ളുമ്പോൾ, പകൽനേരത്ത് മാനത്ത് തെളിയുന്ന നക്ഷത്രത്തെക്കണ്ട് ആലങ്ങാട്ടുകാരും പേട്ടതുള്ളും.
മേളക്കൊഴുപ്പിൽ അയ്യപ്പ തിന്തകത്തോം...' പാടി ചുവടുകൾ വച്ച് തുള്ളിച്ചാടി നീങ്ങുമ്പോൾ നൂറ്റാണ്ടുകൾക്ക് പിന്നിൽ മഹിഷി നിഗ്രഹത്തിനായി പുറപ്പെട്ട അയ്യപ്പനെ വാവർ സ്വാമി അനുഗമിച്ചതിന്റെ ഓർമ്മയാണ് പുതുക്കുന്നത്.
この記事は Jyothisharatnam の December 1-15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の December 1-15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം