ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണഭക്തർ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ് ഗുരുവായൂരെന്ന ഈ പുണ്വനഗരിയിലേക്ക്. പ്രതിവർഷം 4 കോടിയോളം ജനങ്ങൾ ഇവിടേയ്ക്ക് വന്നുപോകുന്നുവെന്നാണ് കണക്ക്. ശബരിമലയിലെ മണ്ഡലകാലം പോലെ ഗുരുവായരിൽ പ്രത്യേക ദർശനകാലമില്ല. ഗുരുവായൂരപ്പന് ഭക്തരെ എപ്പോഴും കണ്ടുകൊണ്ടിരിക്കമെന്നതുകൊണ്ടാകാം ഇവിടെ ഒരു ദർശനകാലം ഇല്ലാതിരുന്നത്.
പുലർച്ചെ നാരായണീയം കേട്ടുണരുന്ന ഗുരുവായൂരപ്പൻ രാത്രി ഉറങ്ങുന്നതിന് കൃഷ്ണനാട്ടത്തിന്റെ കൃഷ്ണഗീതി വി ച്ചുകൊണ്ടാണ്. സൂര്യോദയത്തിന് മുമ്പ് അഞ്ചരയ്ക്ക് കൂത്തമ്പല ത്തിൽ നിന്ന് വേദമന്ത്ര പ്രവാഹം തുടങ്ങും. ആദ്യം ഋഗ്വേദവും പിന്നെ യജുർവേദവും വേദപണ്ഡിതർ ചൊല്ലും. ഒരു ദിവസം പോലും മുടങ്ങാതെ വേദപാരായണം നടക്കുന്നതും ഇവിടെയാണ്. ജപിച്ച് നെയ്യ് ഉപസ്തരിച്ചാണ് ഭഗവാന് നിവേദ്യങ്ങൾ അർപ്പിക്കുക. പുഷ്പാഞ്ജലിയും വേദമന്ത്രങ്ങൾക്കുമാണ് ഗുരുവായൂരിൽ പ്രാധാന്യം കൽപ്പിക്കാറുള്ളത്.
ഗുരുവായൂർ ക്ഷേത്രദർശനത്തിന് കാലങ്ങളായി ചിട്ടപ്പെട്ടുവന്ന ഒരു ക്രമമുണ്ട്. ക്ഷേത്രത്തിന് പുറത്ത് കിഴക്കേ നടപ്പുരയിലെ പന്തലിലെ വരിയിലൂടെയാണ് നാലമ്പലത്തിനകത്തേയ്ക്ക് പോകുന്നത്. നാലമ്പലത്തിലേക്ക് എത്താൻ ഓവറുണ്ട്. നാലമ്പലത്തിന്റെ കവാടം കയറുമ്പോൾ തന്നെ എത്തിനോക്കിയാൽ ഭഗവാനെ കൺനിറയെ കാണാം.
സോപാനപ്പടിയിൽ തൊഴുത് കാണിയ്ക്ക വെച്ച് വേഗം നീങ്ങണം. തൊട്ടുതെക്കുഭാഗത്ത് ഗണപതിയുണ്ട്. കുമ്പിട്ടുവണങ്ങിയശേഷം എതിർവശത്തുള്ള സരസ്വതിദേവിയേയും തൊഴാം. പ്രദക്ഷിണവഴിയുടെ തെക്കുഭാഗത്ത് അയ്യപ്പസ്വാമിയേയും കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് പിന്നിലായി ചൈതന്യം തുളുമ്പുന്ന ഗണപതി ക്ഷേത്രമുണ്ട്.
ഇനി ഉത്സവവിശേഷങ്ങളിലേക്ക് നീങ്ങാം. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം പോലെ എന്ന് പറയുവാൻ ഗുരുവായൂർ ഉത്സവം മാത്രമേയുള്ളൂ. ഉത്സവം കൊണ്ട് ഉദ്ദേശിക്കുന്നതെന്തോ അതെല്ലാം ആ മതിൽക്കകത്തും പുറത്തും എല്ലാ ദിവസവും ഭക്തന്മാർക്ക് അനുഭവവേദ്യമാകുന്നില്ലേ? അനുനിമിഷമെന്നോണം വർദ്ധിക്കുന്ന ഭക്തജനപ്പെരുപ്പവും പല പേരിലുള്ള ആഘോഷങ്ങളും ഭഗവാന്റെ അപാരമായ കാരുണ്യത്തിന്റെ വലിപ്പവും വ്യക്തമാക്കുന്നത് അവിടെ എല്ലാദിവസവും ഉത്സവം അരങ്ങേറുന്നു എന്നല്ലെ?
この記事は Jyothisharatnam の February 16-29, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の February 16-29, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.
ദീപവും ആവലിയും ചേർന്ന വിജയോത്സവം
ലോകജനസമക്ഷത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അലിഞ്ഞുചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം. ദീപം, ആവലി എന്നീപദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിന്നാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.
ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം
ചുണ്ടുകൾ മാത്രമല്ല, മനസ്സും ആത്മാർത്ഥമായി ഈശ്വരനാമം ഉച്ചരിക്കുമ്പോൾ മാത്രമേ ശേഷകാലത്തേയ്ക്കുള്ള ധനം നമ്മളാൽ സമ്പാദിക്കാനാവൂ
കാർക്കോടകന് ശാപവും നളന് വിഷബാധയും
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയിൽ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാൽ ഭാരതത്തിൽ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതൽ പ്രാധാന്യം. കേരളത്തിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സർപ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.