ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ വർഷം മീനം 10(മാർച്ച് 23)നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം, ആറാട്ടുപുഴ ശാസ്താക്ഷേത്രത്തിന് മുൻവശത്തുള്ള വിശാലമായ പാടത്താണ് ആഘോഷിക്കുന്നത്. പ്രതിഷ്ഠാശക്തിയും സങ്കൽപ്പശക്തിയും സമ്മേളിക്കുന്ന രൗദ്രമൂർത്തിയായി വില്ലേന്തി നിൽക്കുന്ന ശാസ്താവ് ശാന്ത മൂർത്തിയായി പ്രജാപാലകനായി വാഴുന്നു.
ഒരു ക്ഷേത്രത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ സംഗതി ഉത്സവമാണ്. ക്ഷേത്രങ്ങളിൽ താന്ത്രിക വിധി പ്രകാരമാണ് ഉത്സവം നടത്തുക. ശബരിമല, ഗുരുവായൂർ, ഏറ്റുമാനൂർ, കൂടൽമാണി ക്യം തുടങ്ങിയ ക്ഷേത്രങ്ങളിലെ ആണ്ടറുതി ആഘോഷങ്ങൾക്ക് ഉത്സവം എന്നും ഉത്രാളിക്കാവ്, ചിനക്കത്തൂർ, മണ്ണാർക്കാട്, കാട്ടകാമ്പാൽ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ പൂരവും, കൊടുങ്ങല്ലൂർ, പറക്കൊട്ടുകാവ്, അച്ചങ്കാവ് തുടങ്ങിയ ഭവതി ക്ഷേത്രങ്ങളിൽ താലപ്പൊലിയും, നെന്മാറ വല്ലങ്ങി വേലയും, കുനിശ്ശേരി കുമ്മാട്ടി വേലയും, തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി അന്വേഷിച്ച് വരുന്ന തൃശൂർ പൂരവും ഒക്കെ ഉത്സവ പൂരാഘോഷങ്ങളാണ്. ശാസ്താക്കന്മാരുടെ പൂരമാണ് ആറാട്ടുപുഴ പൂരം. വ്യത്യസ്ത പേരുകളിലാണെങ്കിലും സന്തോഷമുളവാക്കുന്ന കവിഞ്ഞൊഴുകലാണ് ഓരോ ദേവസങ്കേതത്തിലും ഉണ്ടാകുന്നത്.
ദേവസന്നിധിയിലെത്തുന്ന പുണ്യം സന്തോഷരൂപത്തിൽ ആ സങ്കേതത്തിൽ മുഴുവൻ വിലയിക്കുന്നതായി കാണാം. ക്ഷേത്രത്തിൽ ഒതുങ്ങി നിന്നിരുന്ന ചൈതന്യം ദേവൻ പുറത്തേയ്ക്കെഴുന്നെള്ളുമ്പോൾ ആ പ്രദേശമാകെ പ്രസരിക്കുന്നു. ചൈതന്യപൂരിതമായ അന്തരീക്ഷത്തിൽ ഐശ്വര്യസംവർദ്ധകമായ പല കർമ്മങ്ങളും നിർവ്വഹിക്കാറുണ്ട്. വ്രതശുദ്ധിയുടെ നിറവിൽ നിർവ്വഹിക്കുന്ന കർമ്മങ്ങൾ എല്ലാം തന്നെ ആചാര്യപ്രോക്തങ്ങളാണ്.
പെരുവനം ഗ്രാമം
この記事は Jyothisharatnam の March 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の March 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.
ദീപവും ആവലിയും ചേർന്ന വിജയോത്സവം
ലോകജനസമക്ഷത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അലിഞ്ഞുചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം. ദീപം, ആവലി എന്നീപദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിന്നാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.
ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം
ചുണ്ടുകൾ മാത്രമല്ല, മനസ്സും ആത്മാർത്ഥമായി ഈശ്വരനാമം ഉച്ചരിക്കുമ്പോൾ മാത്രമേ ശേഷകാലത്തേയ്ക്കുള്ള ധനം നമ്മളാൽ സമ്പാദിക്കാനാവൂ
കാർക്കോടകന് ശാപവും നളന് വിഷബാധയും
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയിൽ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാൽ ഭാരതത്തിൽ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതൽ പ്രാധാന്യം. കേരളത്തിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സർപ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.