രാവും പകലും തുല്യമായി വരുന്ന ദിവസത്തെയാണ് വിഷു എന്നുപറയുന്നത്. ഒരേസമയം പൗരാണികവും ജ്യോതിശാസ്ത്ര പരവുമായ പ്രാധാന്യം അതിനുണ്ട്. പണ്ടു കാലം മുതലെ സൂര്യനേയും ഭൂമിയുടെ പരിക്രമണത്തേയും മനസ്സിലാക്കി പഠിച്ച ഭാരതീയനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള രണ്ട് ദിവസങ്ങളാണ് തുലാസംക്രമവും മേട സംക്രമവും. രണ്ടുദിനങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഭൂമിയുടെ അനാദിയും അനന്തവുമായ യാത്രയ്ക്കിടയിൽ യാദൃച്ഛികമായി ഉണ്ടാകുന്ന ദിനങ്ങളാണത്. ഈ രണ്ട് ദിനങ്ങളിലും സൂര്യൻ നേരെ കിഴക്കുദിക്കുന്നു എന്നാണ് കണക്ക്. ഭാരതീയ കാലഗണനാ രീതി പ്രകാരവും പഞ്ചാംഗ പ്രകാരവും ഒരു പുതിയ വർഷാരംഭമായി വിഷുവിനെ കണക്കാക്കുന്നു. അതിനാൽ വിഷുവിന് സമാനമായ ആഘോഷങ്ങൾ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലും നിലവിലുണ്ട്.
വിഷുവുമായി ബന്ധപ്പെട്ട രണ്ട് ഐതിഹ്യങ്ങളാണ് നാം കേട്ടുവരുന്നത്. ശ്രീരാമൻ രാവണനുമേൽ വിജയം വരിച്ച ദിവസമായും, ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച ദിവസമായും വിഷു കണക്കാക്കപ്പെടുന്നു. ഒന്ന് ത്രേതായുഗത്തിലാണെങ്കിൽ മറ്റേത് ദ്വാപരയുഗത്തിലാണ് എന്നുകൂടി ഓർക്കണം. യുഗാതീതമായ സംഭവങ്ങളെയും അനുഭവങ്ങളെയും വർത്തമാനകാല ആഘോഷങ്ങളുമായി ബന്ധപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്.
രാവണനുമായി ബന്ധപ്പെട്ട ഐതിഹ്യം, സൂര്യന്റെ സ്ഥാനവുമായി ബന്ധപ്പെ ടുന്നു എന്നുള്ളതിനാൽ പ്രസ്തുത ഐതിഹ്യത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു. തന്റെ കൊട്ടാരത്തിലേയ്ക്കും അന്തപ്പുര ത്തിലേക്കും സൂര്യരശ്മികൾ നേരിട്ട് കടന്നുവന്നത് ഇഷ്ടപ്പെടാതിരുന്ന രാവണൻ സൂര്യദേവനെ നേരെ ഉദിക്കാൻ അനുവദിച്ചില്ല. പിന്നീട് രാമരാവണയുദ്ധത്തിനും രാവണവധത്തിനും ശേഷം ശ്രീരാമൻ സൂര്യഭഗവാനെ പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു. അതിന്റെ ആഘോഷമായിട്ടാണ് വിഷു നാടെങ്ങും കൊണ്ടാടാൻ തുടങ്ങിയത്.
この記事は Jyothisharatnam の April 1-15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の April 1-15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സോമവാരവ്രത വിധികൾ
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
മാളികപ്പുറത്തമ്മ
പാപവിമുക്തമായ ദേവീചൈതന്യം
വാസ്തു സത്യവും മിഥ്യയും
വാസ്തുവും ബിസിനസ്സും
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്
നാലമ്പല ദർശനം
അനുഭവകഥ
ജ്യോതിഷവും ജ്യോത്സനും
ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ