“കേരളത്തിന്റെ തനതുകല എന്ന് വിശ്വ പ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ് കൃഷ്ണനാട്ടം. കൃഷ്ണഗീതിയെ അഷ്ടപദി എന്നുപറയും പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂ രപ്പന്റെ ഇഷ്ടവഴിപാട് എന്ന നിലയിൽ ക്ഷേത്ര ത്തിൽ ഈ വഴിപാട് നടത്തിവരുന്നു. മറ്റുള്ള വഴിപാടുകൾ പലതും നടതുറന്നിരിക്കുമ്പോൾ പൂജയായും, അർച്ചനയായുമൊക്കെ ഭഗവാന് മുന്നിലാണ് നടത്തുന്നതെങ്കിലും കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല. കാരണം, ഭക്തർ തൊഴാൻ വരുന്ന സമയത്ത്ഭഗവാൻ ശ്രീലകത്ത് നിന്നിറങ്ങി കൃഷ്ണനാട്ടം കാണാൻ പോകും എന്നതിനാലാണ് നടയടച്ചു കഴിഞ്ഞ് രാത്രി 10 മണിക്ക് ശേഷം വെളുപ്പിന് നട തുറക്കും മുൻപായി ഈ വഴിപാട് നടത്തുന്നത്.
എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം, എട്ടു നാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ, എട്ടുനാഴിക നേരത്തെ കളി, എട്ട് അരങ്ങുപണം എന്നിങ്ങനെ എട്ടുചേർത്ത കണക്കുകളാണ് കൃഷ്ണനാട്ടത്തിനു ള്ളത്. എട്ടുദിവസം തുടർച്ചയായി ഒരുദിവസം ഒരു കഥ എന്ന രീതിയിലാണ് ആടുന്നത്. ഭഗവാന്റെ ഇഷ്ടവഴിപാടായതുകൊണ്ട് ഫലം പെട്ടെന്ന് ലഭിക്കും. എട്ടുകഥകളിൽ ഓരോന്നും വഴിപാടായി നട ത്തിയാൽ ഓരോ ഫലങ്ങളാണ് ലഭിക്കുക.
ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാ രോഹണം വരെയുള്ള ലീലകൾ എട്ടുകഥകളായി ട്ടാണ് അവതരിപ്പിച്ചു വരുന്നത്. എട്ട് രാത്രികൾ കൊണ്ട് ആടിത്തീർക്കാ വുന്ന രീതിയിൽ രൂപകൽപ്പന ചെയ്തി ട്ടുള്ള കൃഷ്ണനാട്ടത്തിൽ അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവ ധം, സ്വയംവരം, ബാണയുദ്ധം, വിവിദ വധം, സ്വർഗ്ഗാരോഹണം എന്നീ ഭാഗങ്ങ ളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശുഭസൂ ചകമല്ലാത്തതുകാരണം എല്ലായ്പ്പോഴും സ്വർഗ്ഗാ രോഹണത്തിനുശേഷം അവതാരം കൂടി ആടാറുണ്ട്.
ഓരോരോ കാര്യസാധ്യത്തിനായി ഓരോരോ കഥകളാണ് ഭക്തർ നേർച്ചയായി ആടിക്കാറുള്ളതെങ്കിലും എട്ട് കഥകളും നേരുന്നവരും ധാരാളമാണ്.
1. അവതാരം: ഇഷ്ടസ താനലബ്ധി, പ്രണയലാ ഭം, സൗഭാഗ്യദാമ്പത്യം.
2. കാളിയമർദ്ദനം വിഷബാധാശമനം, പീഡാഗമനം, സർപ്പദോഷ നിവാര ണം, രോഗശമനം.
3. രാസക്രീഡ വിവാഹലബ്ധി, പ്രണയലാഭം, സൗഭാഗ്യ ദാമ്പത്യം 4. കംസവധം: ശതാനിവാര ണം, കീർത്തി.
この記事は Jyothisharatnam の September 16-30, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の September 16-30, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.
പുനർവിവാഹയോഗം
ശങ്കരാടിൽ മുരളി, 9074507663
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ
ഉത്തമ വൈഷ്ണവ സങ്കേതങ്ങൾ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്
പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം
ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.
ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ
നൂറ്റാണ്ടുകൾക്ക് മുമ്പ് ശൈവ വൈഷ്ണവ ഭക്തന്മാർ തമ്മിൽ ഏറ്റുമുട്ടലുകളും പ്രശ്നങ്ങളും പതിവായിരുന്നു
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
അണ്ണാമലയും കാർത്തികദീപവും
ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...