സച്ചിൻ സ്വപ്നങ്ങളുടെ ഏകകം
Mathrubhumi Sports Masika|February 2023
ക്രിക്കറ്റെന്നാൽ സച്ചിൻ ആയിരുന്നു ഇന്ത്യക്ക്. കളമൊഴിഞ്ഞ് പത്ത് വർഷം പൂർത്തിയാകുമ്പോഴും നിറവേറ്റപ്പെട്ട ഒരുപിടി സ്വപ്നങ്ങളുടെ പ്രതീകമായി അയാൾ ആരാധകമനസ്സുകളിൽ കളി തുടരുന്നു
പ്രവീണ
സച്ചിൻ സ്വപ്നങ്ങളുടെ ഏകകം

ഇംഗ്ലണ്ടിലെ ഗ്രീനിച്ച് നക്ഷത്ര  ബംഗ്ലാവിന് കുറുകെ ഒരു രേഖ കടന്നുപോകുന്നുണ്ട്. സമയസൂചികകളുടെ നിർണയത്തിനും ചലനത്തിനും ആസ്പദമായ  ഘടികാരങ്ങളുടെ  സമയരേഖ. നമ്മൾ ഇന്ത്യക്കാർക്കുമുണ്ട് അതുപോലെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും നിർണയിച്ച ഒരു ആനന്ദരേഖ. അത് കടന്നുപോകുന്നത് മഹാരാഷ്ട്രക്കാരനായ ഒരു ചുരുളൻ മുടിക്കാരന്റെ ഇരുപത്തിനാലുവർഷം നീണ്ട കളിക്കാലത്തിലൂടെയാണ്. സച്ചിൻ തെണ്ടുൽക്കർ കളിക്കളത്തിൽ അദ്ഭുതങ്ങൾ തീർത്ത ആ വർഷങ്ങളത്രയും ചേരുമ്പോൾ പൂർത്തിയാകുന്ന ആനന്ദഘടികാരത്തിന് ക്രിക്കറ്റ് എന്നുപേര്. 1989 നവംബർ 15-ന് കറാച്ചിയിൽ തുടക്കം. 2013 നവംബർ 16ന് ടെസ്റ്റ് കരിയറിലെ 68-ാം അർധശതകം തികച്ച് വാംഖഡെ മൈതാനത്ത് നിന്നും പവലിയനിലേക്ക് മടക്കം. ചലനം പൂർത്തിയാക്കിയത് ഒരു ഘടികാരമാണ്. സച്ചിന്റെ ക്രിക്കറ്റ് കാലം ഇന്ത്യയ്ക്ക് പ്രതീക്ഷകളുടെ കൊയ്ത്തുകാലം കൂടിയായിരുന്നു. കളിയവസാനിപ്പിച്ചിട്ട് വർഷം പത്ത് തികയുന്നു... എന്നിട്ടും പ്രതീക്ഷകളുടെ ഇന്ത്യൻ ഭൂപടമായി, സ്വപ്നങ്ങളുടെ ഏകകമായി സച്ചിൻ തുടരുന്നു...

പാഠം

പണ്ടുപണ്ട് റീൽസുകൾക്കും വ്ളോഗുകൾക്കും മുമ്പുള്ള കാലം. ഗ്രാമങ്ങളിലെ വീടുകളിൽ ടെലിവിഷൻ എത്തിത്തുടങ്ങിയിട്ടേയുള്ളൂ. ഒരേയൊരു ഭൂമി ഒരേയൊരു സൂര്യൻ എന്ന മട്ടിൽ ആകെയുള്ളത് ഒരൊറ്റ ദൂരദർശൻ. ആനന്ദം കടന്നുവരുന്ന വഴികൾക്ക് ചതുരാകൃതിയായിരിക്കുമെന്ന് കരുതാൻ തൊണ്ണൂറുകളിലെ കുട്ടികൾക്ക് അതൊന്നു മാത്രമായിരുന്നു കാരണം. അവരുടെ നിഘണ്ടുവിലെ ആനന്ദത്തിന്റെ ഒരേയൊരു പര്യായവും മൂന്നക്ഷരത്തിലൊതുങ്ങി. മില്ലേനിയൽസിന് എല്ലാം സച്ചിനായിരുന്നു. സങ്കല്പത്തേക്കാൾ ഭംഗി യാഥാർഥ്യത്തിനുണ്ടെന്ന ആശ്വാസകരമായ തിരിച്ചറിവ് ആ തലമുറയ്ക്ക് പകർന്നു കൊടുത്തത് സച്ചിനാണ്. കഥകളിലെ മായാരൂപിയല്ലാത്ത, ഒരു കേവല മനുഷ്യൻ ബാറ്റും ബോളും കൊണ്ട് അത്ഭുതങ്ങൾ തീർത്തപ്പോൾ അവരിൽ നിറഞ്ഞത് ജീവിതാസക്തിയാണ്. സാധാരണക്കാരനും അത്ഭുതകരമായ ജീവിതം സാധ്യമാണെന്ന തിരിച്ചറിവ് പകർന്ന പാഠമായിരുന്നു സച്ചിൻ. അങ്ങനെയാണ് സച്ചിൻ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഏകകമായത്.

പിഴച്ച തുടക്കം

この記事は Mathrubhumi Sports Masika の February 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Sports Masika の February 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MATHRUBHUMI SPORTS MASIKAのその他の記事すべて表示
സച്ചിന് പ്രായം പതിനാറ്
Mathrubhumi Sports Masika

സച്ചിന് പ്രായം പതിനാറ്

മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.

time-read
6 分  |
May 2023
സചാച്ചുവിന്റെ ലോകം
Mathrubhumi Sports Masika

സചാച്ചുവിന്റെ ലോകം

മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.

time-read
4 分  |
May 2023
മെസ്സിഹാസം
Mathrubhumi Sports Masika

മെസ്സിഹാസം

ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം

time-read
2 分  |
April 2023
മെസ്സി റിപ്പബ്ലിക്ക്
Mathrubhumi Sports Masika

മെസ്സി റിപ്പബ്ലിക്ക്

1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R

time-read
2 分  |
2023 April
കളത്തിനു പുറത്തെ ശതകോടീശ്വരൻ
Mathrubhumi Sports Masika

കളത്തിനു പുറത്തെ ശതകോടീശ്വരൻ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്

time-read
2 分  |
2023 April
മെസ്സിയും മലയാളിയും തമ്മിൽ
Mathrubhumi Sports Masika

മെസ്സിയും മലയാളിയും തമ്മിൽ

മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു

time-read
3 分  |
2023 April
നിലവാരം ഉയർത്തും
Mathrubhumi Sports Masika

നിലവാരം ഉയർത്തും

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

time-read
2 分  |
2023 March
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
Mathrubhumi Sports Masika

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

time-read
3 分  |
2023 March
പ്രതിഭയുടെ പടയൊരുക്കം
Mathrubhumi Sports Masika

പ്രതിഭയുടെ പടയൊരുക്കം

റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

time-read
1 min  |
2023 March
വേദനിപ്പിച്ച് വൂമർ
Mathrubhumi Sports Masika

വേദനിപ്പിച്ച് വൂമർ

2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു

time-read
2 分  |
2023 March