പാട്ടിൽ യേശുദാസിനെപ്പോലെ എഴുത്തിൽ എം.ടി.യെപ്പോലെ ഫുട്ബോളിൽ ലയണൽ മെസ്സിയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം. പക്ഷേ, മെസ്സി മലയാളി പോയിട്ട് ഇന്ത്യക്കാരൻ പോലുമല്ലല്ലോ എന്ന് നമ്മൾ മലയാളികളെ അറിയാത്ത ഏതെങ്കിലും നാട്ടുകാർ ചോദിച്ചാൽ അതിന് റെഡിമെയ്ഡ് മറുപടിയുണ്ട്: അബദ്ധത്തിൽ അദ്ദേഹം അർജന്റീനയിൽ ജനിച്ചു എന്നേയുള്ളൂ, അദ്ദേഹം ജീവിച്ചതും കളിച്ചതുമൊക്കെ മലയാളികൾക്കിടയിലാണ്.
ക്രിക്കറ്റ് അബദ്ധത്തിൽ ഇംഗ്ലണ്ടിൽ ജനിച്ചുപോയ ഇന്ത്യൻ കളിയാണ് എന്ന ആഷിഷ് നന്ദിയുടെ വാക്യത്തെ ഓർമിപ്പിക്കുന്ന മറുപടി. ഇങ്ങനെയൊരു വികാരാതിരേകം മലയാളികൾക്ക് മെസ്സിയോട് ഉണ്ടെന്ന് മെസ്സി അറിഞ്ഞിട്ടേയില്ല എന്നതൊന്നും മലയാളികൾക്ക് പ്രശ്നമേയല്ല. യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ അദ്ദേഹം നേടുന്ന ഓരോ ഗോളും മലയാളികൾക്ക് വേണ്ടിയാണ്.
തുടർച്ചയായി അദ്ദേഹം ലോകകപ്പ് വേദികളിൽ പരാജയപ്പെട്ടപ്പോൾ നാം മെസ്സിയെ മാത്രമല്ല നമ്മളെത്തന്നെ പഴിച്ചു. ഒടുവിൽ ഇക്കഴിഞ്ഞ കൊല്ലം മെസ്സി ഫിഫ ലോകകപ്പും മലയാളികൾക്കായി നേടിത്തന്നു. സുരക്ഷയ്ക്കായി അത് തത്കാലം അർജന്റീനയിൽ സൂക്ഷിക്കുന്നു എന്നേയുള്ളൂ, കപ്പ് മലയാളികൾക്ക് കിട്ടിയതാണെന്നതിൽ കേരളത്തിൽ തർക്കമുണ്ടാവില്ല.
ഇക്കാര്യത്തിലേ തർക്കമില്ലാത്തതുള്ളൂ. തർക്കമില്ലാതെ മലയാളി ഇല്ല എന്നോർക്കണം. മറ്റൊരു വലിയ തർക്കത്തിന്റെ മധ്യത്തിലാണ് നമ്മൾ മെസ്സിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആരാണ് കേമൻ എന്നതാണ് തർക്കവിഷയം. ഈ തർക്കം വാസ്തവത്തിൽ ഈ രണ്ടുപേരുടെ ശൈലികളെ താരതമ്യപ്പെടുത്താൻ വേണ്ടി മാത്രമല്ല. നമ്മൾ മലയാളികൾ ഏത് കാര്യവും മനസ്സിലാക്കുന്നതു പോലും അതോ ഇതോ എന്ന ബൈനറി തർക്കത്തിലേക്ക് ആ കാര്യത്തെ എത്തിച്ചാണ്. മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ പക്ഷേ, മമ്മൂട്ടി അങ്ങനെയല്ലല്ലോ” എന്ന അഭിപ്രായം അരനിമിഷത്തിനുള്ളിൽ വരും. എൽ.ഡി.എഫ്.- യു.ഡി.എഫ്. തർക്കത്തിന്റെ ഭാഷയിലേ മലയാളികൾക്ക് രാഷ്ട്രീയം മനസ്സിലാവൂ. അതു പോലെത്തന്നെ മലയാളികൾക്ക് മെസ്സിയുടെ ഫുട്ബോൾ മനസ്സിലാവാനുള്ള എതിർ ശക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നു.
この記事は Mathrubhumi Sports Masika の 2023 April 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Sports Masika の 2023 April 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു