എൺപതുകളുടെ മധ്യത്തിലെ പശ്ചിമ സെർബിയയിലെ ഊഷിറ്റ്സെ എന്ന നഗരം. സ്കൂൾ വിട്ടുവന്ന ഇവാൻ എന്ന ബാലൻ പുസ്തകസഞ്ചി വീടിന്റെ മൂലയിലിട്ട് മൈതാനത്തേക്കോടി. അവിടെ അവന്റെ കൂട്ടുകാർ കളി തുടങ്ങാൻ പന്തുമായി കാത്തു നിൽക്കുന്നു.
അന്ന് യുഗോസ്ലാവ്യയുടെ ഭാഗമായിരുന്ന സെർബിയയിൽ ആഭ്യന്തര കലാപങ്ങൾ കൊടുമ്പിരി കൊളളുന്ന കാലമായിരുന്നു അത്. സ്കൂൾ വിട്ടാൽ കുട്ടികൾക്ക് ആകെയുള്ള വിനോദോപാധി ഫുട്ബോൾ മാത്രമായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകൾ ജീവിതത്തിന്റെ നിറംകെടുത്തുമ്പോഴും തെരുവുകളിൽ ഇവാനും കൂട്ടുകാരും കാൽപന്തുകൊണ്ട് വർണപ്പൊലിമയൊരുക്കി. തങ്ങളുടെ ബാല്യത്തെ കാൽപന്താവേശവുമായി ചേർത്തുവെച്ചു.
പക്ഷേ, ബാല്യത്തിലെ ഒന്നു മറിയാതെയുള്ള ആ കളികൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. പ്രായമേറുന്തോറും, തങ്ങളുടെ വീടുകൾക്കുള്ളിൽ പിടിമുറുക്കുന്ന ദാരിദ്ര്യവും പട്ടിണിയും ഇവാനും കൂട്ടുകാരും തിരിച്ചറിഞ്ഞുതുടങ്ങി. പലരും കുടുംബത്തെ സഹായിക്കാനുള്ള വഴികൾ തേടാനാരംഭിച്ചു. കൗമാരത്തിലെത്തിയ ഇവാൻ അതിനുള്ള മാർഗമായി കണ്ടത് കാൽപന്തിനെ തന്നെയായിരുന്നു. ഇതിനകം തന്നെ ഡിഫൻഡറെന്ന നിലയിൽ ശ്രദ്ധ നേടിക്കഴിഞ്ഞ അവൻ കൂടുതൽ സമയം മൈതാനത്ത് ചെലവിട്ടു. കഠിനാധ്വാനം ചെയ്തു. സ്ലോബോഡ ഊഷിറ്റ്സെ എന്ന സ്വന്തം നഗരത്തിലെ ഫുട്ബോൾ ക്ലബ്ബിൽ അംഗമാകാൻ അവന് അധികകാലം വേണ്ടിവന്നില്ല. പതിനേഴാം വയസ്സിൽത്തന്നെ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തെത്തിയ ഇവാൻ സെർബിയ അണ്ടർ-21 ദേശീയ ടീമിലേക്കും ഫ്രഞ്ച് ലീഗിലെ പ്രമുഖരായ എഫ്സി ബോർഡോയിലേക്കും വേഗത്തിൽ വളർന്നു.
എന്നെ കൂടുതൽ നന്നായി കളിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്തെ ദാരിദ്ര്യമായിരുന്നു. കളിയിലൂടെ കുടുംബത്തിന് ഒരു വരുമാനമാർഗമുണ്ടാക്കണം എന്നതായിരുന്നു ലക്ഷ്യം. അതല്ലെങ്കിൽ അന്ന് അത് മാത്രമായിരുന്നു എന്റെ മുന്നിലുള്ള വഴി. വർഷങ്ങൾക്കിപ്പുറം കൊച്ചിയിലെ ഹോട്ടലിലിരുന്ന് അന്നത്തെ ആ ബാലൻ -കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നു. ഫുട്ബോൾ അക്ഷരാർത്ഥത്തിൽ ജീവിതം തന്നെയാണ് വുകമനോവിച്ചിന്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള പോരാട്ടവും. ആ പോരാട്ടവീര്യമാണ് ഏറ്റവും അത്യാവശ്യമായിരുന്ന ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് പുതുശ്വാസം നൽകിയതും.
この記事は Mathrubhumi Sports Masika の 2023 March 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Sports Masika の 2023 March 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു