ചെറുക്കനിക്ക് ഭ്രാന്താണ്, 83 വയസ്സുള്ള അമ്മച്ചി തനി നാവായിക്കുളം സ്റ്റൈലിൽ ഉറപ്പിച്ചു കഴിഞ്ഞു. അമേരിക്കയിലെ തണുപ്പ് പോരാഞ്ഞിട്ടാണ് ഇനി ഡിസംബറിൽ ഐസ്ലൻഡിൽ പോകുന്നത്. ഇത് അതുതന്നെ, നട്ടപ്രാന്ത്...''അറോറ ബോറിയാലിസ് എന്ന വട്ടപ്പേരുള്ള നോർത്തേൺ ലൈറ്റ്സ് കാണാനാണ് ഈ യാത്ര. ധ്രുവപ്രദേശങ്ങളിലെ ശൈത്യകാലങ്ങളിൽ മാത്രമേ അത് കാണാൻ പറ്റൂ എന്ന് അമ്മച്ചിക്കറിയില്ലല്ലോ. അമ്മച്ചിക്കുള്ള മറുപടി ഒരു ചിരിയിലൊതുക്കി ഫോൺ വെച്ചു.
യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിൽ മുഴുകി. കൂടെ എന്റെ പാർട്ണർ ക്രിസ്റ്റിനുമുണ്ട്. യൂറോപ്പിലേക്കുള്ള മൂന്നാമത്തെ യാത്രയാണെങ്കിലും കഴിഞ്ഞയാഴ്ചത്തെ ഐസ്ലൻഡ് വാർത്തകളും വിന്റർ ഡ്രൈവിങ് പ്രശ്നങ്ങളുമൊക്കെ ചേർന്ന് ഒരു പിരിമുറുക്കമുണ്ട് ഉള്ളിൽ.
യാത്രകളിലെന്നും ലോ കോസ്റ്റ് എയർലൈൻസിനോടുള്ള പ്രണയം ഇത്തവണയും തെറ്റിച്ചില്ല. പ്ലേ എയർലൈൻസ് എന്ന ഐസ്ലൻഡ് ബേസ്ഡ് ലോ കോസ്റ്റ് എയർലൈൻസ് തന്നെ തിരഞ്ഞെടുത്തു. എന്റർടെയിൻമെന്റ് സ്ക്രീൻ ഇല്ലാത്തതുകൊണ്ട് വായന നടക്കും, കീശയും കാലിയാകില്ല. റേവിക് എയർപോർട്ടിലേക്ക് ഇറങ്ങാറായി എന്ന പൈലറ്റിന്റെ അനൗൺസ്മെന്റ് കേൾക്കുമ്പോൾ, "ദി ക്യാച്ചർ ഇൻ ദി റെ ' എന്ന ഇംഗ്ലീഷ് ക്ലാസിക് പകുതിയിലേറെ വായിച്ചു കഴിഞ്ഞിരുന്നു.
മഞ്ഞുപുതഞ്ഞ കറുത്തഭൂമി
ഫ്ളൈറ്റിലിരുന്നു തന്നെ കാണാമായിരുന്നു ഐസ് പുതച്ചുകിടക്കുന്ന കറുത്ത ഭൂമി. വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്ന്, ടാക്സിയിലിരിക്കുമ്പോൾ വരുംദിവസങ്ങളിലെ റോഡിന്റെ അവസ്ഥയെപ്പറ്റി ഒരു ധാരണ ലഭിച്ചു. ട്വിറ്ററിലും (https://www.road.is/) ഐസ്ലൻഡ് ഗവൺമെന്റ് അറിയിപ്പ് തന്നിരുന്നതുകൊണ്ടുതന്നെ റോഡിന്റെ അവസ്ഥയ്ക്കനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്യാൻ കഴിഞ്ഞു. മഴക്കാലത്ത് നമ്മുടെ നാട്ടിലിതുപോലൊരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ എത നന്നായേനെ!
അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ ലാവാ ദ്വീപാണ് ഐസ്ലൻഡ്. അതുകൊണ്ടുതന്നെ മണ്ണിനും കല്ലിനുമെല്ലാം കറുപ്പുനിറം. അതിനുമുകളിൽ തൊണ്ണൂറുശതമാനം ഇടങ്ങളിലും മഞ്ഞും തെളിനീല വെള്ളത്തിൽ പതിക്കുന്ന ഉദയസൂര്യന്റെ കിരണങ്ങളുമെല്ലാം ചേർന്നൊരു മനോഹരമായ പകലായിരുന്നു അത്. ആദ്യയാത്ര തിംഗ്വെല്ലിർ നാഷണൽ പാർക്കിലേക്ക്, അമേരിക്കൻ യൂറോപ്യൻ ടെക്റ്റോണിക് പ്ലേറ്റുകളൊന്നിക്കുന്ന ഇവിടം, യുനെസ്കോയുടെ പൈതൃകപ്പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.
この記事は Mathrubhumi Yathra の May 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の May 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി