കൊല്ലം പുത്തൂർ മാവടി പാലോട്ടുവീട്ടിൽ ചെല്ലപ്പൻ പിള്ളയുടേയും ലീലയുടേയും മകൻ വിഷ്ണുനാഥിന് എല്ലാം ഇപ്പോഴും ഒരു അതിശയമായിട്ടാണ് തോന്നുന്നത്. നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത്, വിജയിച്ചത്. സഭയിൽ കന്നിപ്രസംഗം നടത്തിയത്. ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം വെണ്ടാർ വിദ്യാധിരാജാ സ്കൂളിലും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലുമൊക്കെ കെ.എസ്.യു കളിച്ചു നടക്കുമ്പോൾ, പിൽക്കാലത്ത് ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറുമെന്നോ രാഷ്ട്രീയമാണ് തന്റെ കർമ്മമേഖലയെന്നോ ഒന്നും വിഷ്ണുനാഥ് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. തിരുവനന്തപുരം ലോ കോളേജിൽ എൽ.എൽ.ബിക്ക് പഠിക്കുന്ന കാലത്ത് പാളയത്ത് ബസ്സിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ഇടതുവശത്തു കാണുന്ന നിയമസഭാമന്ദിരത്തെ അത്ഭുതത്തോടും കൗതുകത്തോടും കൂടി നോക്കുമായിരുന്ന വിഷ്ണുനാഥ് ഒരിക്കൽപ്പോലും സന്ദർശകപാസ് എടുത്തിട്ടു പോലും അതിനകത്ത് കയറിയിട്ടില്ല.
പക്ഷേ കാലം ചിലതൊക്കെ കരുതിവച്ചിരുന്നു. പാലോട്ടു വീട്ടിൽ ചെല്ലപ്പൻപിള്ളയുടെ മകൻ പി.സി. വിഷ്ണുനാഥ്, കേരളാ നിയമ നിർമ്മാണ സഭയിൽ അംഗമാകണമെന്നുള്ളത്, തീർച്ചയായും കാലത്തിന്റെ നിയോഗമായിരുന്നിരിക്കാം. അതുകൊണ്ടാണല്ലോ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് പാർട്ടി ലോകോളേജ് വിദ്യാർത്ഥി വിഷ്ണു നാഥിനെ നിയോഗിച്ചത്. ഇന്നത്തെ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനായിരുന്നു എതിരാളി. കടുത്ത പോരാട്ടത്തിൽ സജി ചെറിയാനെ തോൽപ്പിച്ച്, തലേന്നു വരെ താൻ അത്ഭുതത്തോടെ നോക്കിയിരുന്ന നിയമസഭയിലേക്ക് കടന്നു ചെല്ലുമ്പോൾ ആ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു വിഷ്ണുനാഥ്. വയസ്സ് 26. ഏറ്റവും പ്രായം കൂടിയ അംഗം മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും. ഇന്നിപ്പോൾ വിഷ്ണുനാഥ് പ്രതിനിധീകരിക്കുന്ന കുണ്ടറയിൽ നിന്നുള്ള എം.എൽ.എ അന്ന് എം.എ. ബേബിയായിരുന്നു. ബേബിയല്ല ബേബി, ബേബി വിഷ്ണുനാഥാണ് എന്നുപറഞ്ഞുകൊണ്ടാണ് ഒരു പത്രം അന്ന് വിഷ്ണുനാഥിനെ വിശേഷിപ്പിച്ചത്.
സംഭവം അന്ന് കെ.എസ്.യുവിന്റെ പ്രസിഡന്റൊക്കെയായിരുന്നെങ്കിലും അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേയുമൊക്കെപ്പോലുള്ള പ്രഗത്ഭമതികളിരിക്കുന്ന സഭയിലേക്ക് ചെന്നപ്പോൾ ശരിക്കും പരിഭ്രമിച്ചുപോയി എന്നാണ് ഇപ്പോഴും വിഷ്ണുനാഥ് പറയുന്നത്. അതുപറയുമ്പോൾ അന്നത്തെ ആ പരിഭ്രമം ഇന്നും വിഷ്ണുനാഥിന്റെ മുഖത്ത് തെളിഞ്ഞുകാണാം.
この記事は Mahilaratnam の June 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の June 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്