ശരീരഘടനയിലെ വ്യത്യാസം മൂലം ചില പ്രത്യേക യൂറോളജി അസുഖങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായുണ്ടാകുന്നത്. മൂത്രാശയ, മൂത്രനാളി അണുബാധ (യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ) ആണ് ഇതിൽ മുന്നിലുള്ളത്. അനിയന്ത്രിതമായി മൂത്രം പോകുന്നതിനിടയാക്കുന്ന 'യൂറിനറി ഇൻകോണ്ടിനെൻസ്' എന്ന വൈകല്യാവസ്ഥ ഹേതുവായി സങ്കീർണ്ണ വൈഷമ്യം നേരിടുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നു. പെൽവിക് ഓർഗൻ പ്രൊലാപ്സ്, ഓവറാക്ടീവ് ബ്ലാഡർ, പെൽവിക് പെയ്ൻ എന്നിങ്ങനെയുള്ള ചില അസുഖങ്ങളും സ്ത്രീകളിൽ താരതമ്യേന കൂടുതലായി കണ്ടുവരുന്നുണ്ട്.
യൂറോളജി രോഗങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉത്ക്കണ്ഠയുണർത്തുന്ന കാര്യം ഇതുമൂലം സ്ത്രീകളുടെ സുഗമവും സുഖപ്രദവുമായ ജീവിതക്രമംതന്നെ തകരാറിലാകുന്നുവെന്നതാണ്. അവിചാരിതവും അനിയന്ത്രിതവുമായുള്ള മൂത്രം പോക്ക് ആണ് ഇതിൽ ഏറ്റവും വലിയ ഭീഷണിയായി മാറുന്നത്. കൺട്രോൾ നഷ്ടമായുള്ള മൂത്രം പോക്ക് പല തരത്തിലുള്ള വൈഷമ്യങ്ങൾക്കിടയാക്കുന്നു. യൂറിനറി ബ്ലാഡറി (മൂത്രസഞ്ചി)ലുള്ള നിയന്ത്രണം രോഗിക്കു നഷ്ടപ്പെടുന്നതാണ് പ്രധാനമായും ഇതിന് കാരണം. പ്രായമായ സ്ത്രീകളിൽ ഈ പ്രശ്നം കൂടുതലായുണ്ടാകാറുണ്ട്. പ്രത്യേകിച്ച്, പലതവണ പ്രസവിച്ചവരിൽ. യൂറിനറി ഇൻകോണ്ടിനെൻസ് തുടക്കകാലത്ത് പ്രത്യക്ഷത്തിൽ വലിയ സങ്കീർണതകൾ ഉണ്ടാക്കില്ലെങ്കിലും വ്യക്തിയുടെ ദൈനംദിനജീവിതത്തെ ക്രമേണ സാരമായി ബാധിക്കും. സ്ഥിരമായി നനഞ്ഞ ചർമത്തിൽ അണുബാധ ഉണ്ടാകാം. മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യതയും ഇതുമൂലം വർധിക്കുന്നു.
ഒട്ടേറെ സ്ത്രീകളുടെ ജീവിതത്തെ വല്ലാതെ അലോസരപ്പെടുത്തുന്ന അസുഖമാണ് യൂറിനറി ഇൻകോണ്ടിനെൻസ്' എങ്കിലും ഇതിന് ചികിത്സ തേടുന്നവരുടെ എണ്ണം വളരെ കുറവാണെന്നതാണ് അനുഭവം. മിക്ക സ്ത്രീകളും ആരോടും പറയാതെയും വൈദ്യസഹായം ഒഴിവാക്കിയും സ്വന്തം നിലയിൽ ഈ ദുരവസ്ഥ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മൂത്രസഞ്ചിയുടെ ശേഷി കുറയ്ക്കുകയും അറിയാതെ മൂത്രം പോകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം വർധിക്കുന്നത് മൂത്രസഞ്ചിയിലും ചുറ്റുമുള്ള പേശികളിലും സമ്മർദം കൂട്ടുന്നു. ഇത് പേശികളെ ദുർബലമാക്കുകയും ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൂത്രം പോകുന്നതിന് കാരണമാകുകയും ചെയ്യുന്നു.
この記事は Mahilaratnam の December 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の December 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്