ഒരു സിനിമയിൽ നായികയാകുക എന്നുപറഞ്ഞാൽ ചെറിയ കാര്യമല്ല. അതൊരു വലിയ കാര്യം തന്നെയാണ്. ഭാഗ്യം തന്നെയാണ് അതിന് കാരണമെന്ന് വ്യക്തമാണ്. സിനിമാമോഹമുള്ളവർക്ക് സിനിമയിൽ ചെറിയ അവസരം കിട്ടുന്നത് സ്വാഭാവികമായിരിക്കും. എന്നാൽ, നായികാസ്ഥാനത്ത് എത്തുകയെന്നത് ഒരു വലിയ ഭാഗ്യം ഒരു തന്നെയാണ്.
2019 ൽ റിലീസായ 'ശക്തൻ തമ്പുരാൻ' എന്ന സിനിമയിലെ നായിക ശിവാനി സായയാണ്. ആ സിനിമയിൽ നായികയായി അഭിനയിച്ചതിന്റെ എക്സൈറ്റ്മെന്റ് ശിവാനിക്ക് ഇന്നും ഇപ്പോഴും തീർന്നിട്ടില്ല. ഫിലിം ഇൻഡസ്ട്രിയിലുള്ള കുറച്ച് സീനിയർ ആർട്ടിസ്റ്റുകളുമായി വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരു പ്രധാനകാര്യം. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം തന്നുവെന്ന് ശിവാനി പറയുന്നു.
ശിവാനിയുടെ മനസ്സിൽ നൃത്തവും അഭിനയവും ഒരാവേശമായും അഭിനിവേശമായും കടന്നുവന്നിട്ടുണ്ട്. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് സിനിമയിലേക്കുള്ള അവസരം ശിവാനിക്ക് ലഭിച്ചത്.
ഇതിനിടയിൽ കരിമുഖം, ലിലിത് എന്നിങ്ങനെ ഏതാനും ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത "മധുവിധു' എന്ന വെബ്സീരീസിലും ശിവാനി അഭിനയിച്ചു.
പുതുവർഷം വരുമ്പോൾ പുതിയ പ്രതീക്ഷകളാണ് ശിവാനിയുടെ മനസ്സിലുള്ളത്. കാരണം, ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുവരുന്ന ഏതാനും സിനിമകളിൽ ശിവാനി അഭിനയിച്ചിട്ടുണ്ട്. സഞ്ജു സാമുവൽ ഡയറക്ട് ചെയ്ത "കപ്പ്', വിനു വിജയ് ഡയറക്ട് ചെയ്ത "ഇന്ദിര, ജെക്സൺ ആന്റണി സംവിധാനം ചെയ്തിരിക്കുന്ന അഞ്ചു സെന്റും സെലീനയും, അജു കീഴുമലയുടെ പൂരം പൂരാടം, പൂരുരുട്ടാതി...' തുടങ്ങിയ സിനിമകളിലെല്ലാം ശിവാനി അഭിനയിച്ചിട്ടുണ്ട്. 2024 ആകുന്നതോടെ ഈ സിനിമകൾ ഓരോന്നും റിലീസാകും. അത് തന്റെ കരിയറിന് കൂടുതൽ ഗുണം ചെയ്യും. മലയാളസിനിമയിൽ ഏറെ അറിയപ്പെടുന്ന ഒരു നടിയാകുകയും നായികയായി മുൻനിരയിലേക്ക് വരാനും കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ശിവാനി സായ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഗുമസ്തൻ എന്ന സിനിമയിലും ശിവാനി അഭിനയിക്കുന്നുണ്ട്.
കുച്ചിപ്പുടി ഡാൻസറായ ശിവാനി ഗീത രതീഷിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. നൃത്തം തനിക്ക് ജീവ വായു ആണെങ്കിലും ഇടയ്ക്കൊരു ബ്രേക്ക് വന്നു. ഇനി അടുത്തുതന്നെ തുടരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ശിവാനി പറയുകയുണ്ടായി.
ക്രിസ്തുമസ് വരുമ്പോഴേയ്ക്കും ശിവാനിക്ക് എന്താണ് പറയാനുള്ളത്?
この記事は Mahilaratnam の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്