പരിഷ്ക്കാരങ്ങളില്ലാതെ, പുരോഗമനങ്ങളില്ലാതെ നമ്മുടെ നാട് വെറും കുഗ്രാമമായി നില കൊള്ളുന്ന പഴയകാലത്ത് മലയാളികൾ ഇത്രയേറെ ഭയന്നും ആശങ്കാജനകവുമായി ജീവിച്ചിട്ടുണ്ടായിരുന്നില്ല. കാലവും കാലഘട്ടവും മാറിയതോടെ വികസനങ്ങൾ ഒന്നൊന്നായി വന്നതോടെ ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ആളുകൾ ഇന്ന് അനുഭവിക്കുന്നതെന്ന് വേണം കരുതുവാൻ.
നമ്മുടെ നാട് ഇന്ന് ഡിജിറ്റൽ യുഗത്തിന്റെ പിടിയിലാണ്. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയുമൊക്കെ വരവോടെ സേവനങ്ങൾ ലഭ്യമാകുന്നതിലുപരി തട്ടിപ്പും വെട്ടിപ്പും പണമിടപാടുകൾ സംബന്ധിച്ച കൊള്ളയും കുതികാൽ വെട്ടും ഒക്കെയായി നമ്മുടെ രാജ്യം മാറിയിരിക്കുന്നു.
ഇന്ത്യ എന്റെ രാജ്യമാണെന്നും എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്നും ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നുവെന്നുമൊക്കെ പ്രതിജ്ഞയെടുത്തവർ അതെല്ലാം മറന്ന് പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇന്ന്നാടെങ്ങും കണ്ടുവരുന്നത്.
സോഷ്യൽമീഡിയായുടെ വരവോടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ച് സാധാരണക്കാരെപ്പോലും ആശങ്കയുടെ മുൾമുനയിൽ നിർത്തുകയും തട്ടിപ്പുകൾക്ക് ഇരയാക്കുകയും ചെയ്യുന്നു.
സൈബർ പോലീസ് ഇത് സംബന്ധിച്ചുള്ള ധാരാളം അറിയിപ്പുകളും നിർദ്ദേശങ്ങളും നൽകുന്നുണ്ടെങ്കിൽ പോലും ദിനം പ്രതി പെൺകുട്ടികളും വീട്ടമ്മമാരും ഇത്തരം ചതി ക്കുഴികളിൽ വീഴുകയാണ്. ഇതിന്റെ പേരിൽ നിരവധി കേസ്സുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. നല്ല ശ്രദ്ധയും ജാഗ്രതയും ബുദ്ധിയുമുണ്ടെങ്കിൽ ഇത്തരം സൈബർ കെണികളിൽ കുടുങ്ങാതെ ജീവിതം മുന്നോട്ട് നയി ക്കാൻ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
സൈബർ ക്രൈമുകളിൽ ഭൂരിഭാഗവും ക്രിമിനലുകൾ മനഃശാസ്ത്രപരമായി ആളുകളെ തട്ടിപ്പിനിരയാക്കി മാറ്റുന്നു.
കുറഞ്ഞ സമയം കൊണ്ട് നിക്ഷേപത്തുകയുടെ ഇരട്ടി സമ്പാദിക്കാം, വീട്ടിലിരുന്നുകൊണ്ട് ലാഭം കൊയ്യാം എന്നൊക്കെയുള്ള തലക്കെട്ടുകളിൽ വരുന്ന പരസ്യങ്ങളിൽ വീട്ടമ്മമാർ പണക്കൊതി മൂത്ത് വീഴുകയാണ്. ഇത് തട്ടിപ്പായിരിക്കുമോ, സ്വന്തം പണം നഷ്ടപ്പെടുമോ എന്നൊക്കെ ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ അവർ ഈ കെണികളിൽ വീഴുകയാണ്.
この記事は Mahilaratnam の December 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の December 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്