പച്ചക്കറികൾ ഒലിവ് ഓയിലിൽ വഴറ്റുന്നതിന്റെ സുഗന്ധം നിറഞ്ഞ അടുക്കള. പാചകം കലയാക്കിയ ഒരാളുടെ വീടാണിതെന്ന് അറിയാൻ ആ ഹൃദ്യഗന്ധത്തിന്റെ ആമുഖം മതി. ആലുവ കടുങ്ങല്ലൂരിലുള്ള സാരഥി വിലാസിൽ ഇന്ദു തന്റെ മാസ്റ്റർപീസ് മിന്റ് ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണ്.
പലവിധ വർണങ്ങളിൽ മൊരിയുന്ന പച്ചക്കറികൾ. അതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർന്നൊരു രഹസ്യക്കൂട്ട് ചേർന്നതോടെ അടുക്കള ഉഷാറായി. തൊട്ടടുത്തുള്ള പാത്രത്തിൽ ഉപ്പും കുരുമുളകും പുരട്ടിയ ചിക്കൻ എണ്ണയിൽ വെന്തു മൃദുവാകുന്നു. ഒപ്പം കൂടാൻ അടുത്ത് ഒരുങ്ങിയിരുപ്പുണ്ട് നെയ്മണമുള്ള വെളുത്ത ചോറ്,
ഇന്ദു ദമ്മിടാൻ തുടങ്ങി. പച്ചക്കറിക്കൂട്ടിനൊപ്പം നിരയായി അണിചേരുന്ന മസാലയിൽ കുറുകിയ ചിക്കനും ചോറും. അതിനു മീതെ അൽപം സ്നേഹം തൂവി ഇന്ദു പാത്രം അടച്ചു. പിന്നെ, ചൂടാറാതെ ജീവിതം പറയാനിരുന്നു.
കറങ്ങിത്തിരിഞ്ഞു രുചിയിലെത്തി
എന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഞങ്ങൾക്ക് ഒരു ഹോട്ടലുണ്ടായിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം അമ്മയ്ക്ക് തനിച്ചു നോക്കി നടത്താൻ ബുദ്ധിമുട്ടായതു കൊണ്ട് അതു വിറ്റു. അമ്മ സന്ധ്യ "അമ്മാസ് കാറ്ററിങ്' എന്നൊരു യൂണിറ്റ് തിരുവനന്തപുരം ഉള്ളൂരിൽ ഇപ്പോഴും നടത്തുന്നുണ്ട്. ഞാൻ ഈ രംഗത്ത് എത്തിപ്പെടുമെന്നു കരുതിയതേയല്ല. ബാച്ചിലർ ഓഫ് ടൂറിസവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റുമാണ് പഠിച്ചത്. തിരുവനന്തപുരം താജ് റസിഡൻസിയിൽ മൂന്നുവർഷം ഫ്രണ്ട് ഓഫിസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു. കുറച്ചു കാലം ഐടി പ്രഫഷണലായി. പിന്നെ, എയർഹോസ്റ്റസ് ആയി. ബിസിനസുകാരനായ ശ്രീരാം ശരത്തുമായുള്ള വിവാഹശേഷമാണ് ജോലി വിട്ട് എറണാകുളത്തേക്ക് താമസം മാറുന്നത്.
ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടിയാണ് മകൾ ഏക. അവളിപ്പോൾ നാലാം ക്ലാസിലാണ്. ഏക ഭക്ഷണം ഇഷ്ടപ്പെടുത്താൻ ഉണ്ടാക്കിയെടുത്ത സിപ്പിയാണ് മിന്റ് ബിരിയാണി. ഏകദേശം നാലു മണിക്കൂർ വേണം പാകപ്പെടുത്താൻ ഒരിക്കൽ സുഹൃത്തുക്കൾക്ക് വിളമ്പിയപ്പോൾ അവരാണ് ചോദിക്കുന്നത് "നിനക്കിത് ബിസിനസാക്കി കൂടേ' എന്ന്.
എനിക്കും തോന്നി, ഒരു കൈ നോക്കിയാലോ. കാറ്ററിങ് ബിസിനസിലേക്ക് കടക്കാൻ ശ്രീരാമും പിന്തുണച്ചു. അങ്ങനെയാണ്, 2020 ൽ റെസിപ്പീസ് ബൈ ഇന്ദു' എന്ന പേരിൽ ഫൂഡ് ബിസിനസ് തുടങ്ങുന്നത്.
この記事は Vanitha の June 25, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の June 25, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല