മുള നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ?'
നൈന ഫെബിൻ ചോദിച്ചപ്പോഴാണ് ഭാരതപ്പുഴയുടെ കൈ വഴിയായ തൂതപ്പുഴയുടെ മണലിലേക്ക് ചാഞ്ഞു നിന്ന മുളങ്കൂട്ടത്തെ ഒന്നു കൂടി നോക്കിയത്. ശരിയാണ്. കാറ്റൊന്നു തൊട്ടപ്പോൾ തന്നെ ഇലവിരലുകൾ ഇളകി. പിന്നെ, അരികിലൂടെ പണ്ടെങ്ങോ ഒഴുകിയ ജലപാതയുടെ ഓർമയിലേക്ക് ലാസ്യത്തിലാടിത്തുടങ്ങി. മണലിലേക്ക് തലചായ്ച്ച് മുളയുടെ ഉടലാട്ടം.
"മോഹിനിയാട്ടം പഠിച്ചതു കൊണ്ടാകാം, മുള ആടുന്നത് കാണുമ്പോൾ നൃത്തത്തിലെ പല ഭാവങ്ങളും തോന്നും. നല്ല പാട്ടുകാരും കൂടിയാണ് ഇവർ. കാതോർത്താൽ കേൾക്കാം.'' ശരിയാണ് മുള മൂളുന്നുണ്ട്.
ഇത് മുളയുടെ കൂട്ടുകാരി; പാലക്കാട് കൊപ്പത്തെ നൈന ഫെബിൻ. ഈ പ്ലസ്ടുകാരി കേരളത്തിലാകെ ഇതുവരെ രണ്ടായിരത്തിലധികം മുള നട്ടിട്ടുണ്ട്. സ്കൂളുകൾ തോറും മുളയറിവുകളുമായി യാത്ര ചെയ്ത് പ്രകൃതിയുടെ തുടിപ്പുകൾ കുഞ്ഞു മനസ്സിൽ നട്ടു വളർത്തുന്നു.
നൈനയുടെ നേട്ടങ്ങൾ അറിയാൻ ഷോകെയ്സിലിരിക്കുന്ന പുരസ്കാരങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി. കേരള വനം വകുപ്പിന്റെ വന മിത്ര, സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം, ജിസിഐ വനിതാ രത്ന, എൻസിആർടിയുടെ ബെസ്റ്റ് വോയ്സ് ഓവർ നരേറ്റർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ കോഴിക്കോട് സർവകലാശാല നൈനയുടെ ജീവിതയാത്രയെക്കുറിച്ചു ചെയ്ത ഡോക്യുമെന്ററി ബാംബു ബല്ലാഡ്സി'ന്റെ രാജ്യാന്തര പുരസ്കാരങ്ങൾ ഉൾപ്പെടെ 52 അവാർഡ് ലഭിച്ചു. സജീത് നടുത്തൊടിയാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ നാട്ടുകലാകാരന്മാരുടെ ജീവിതം കണ്ടറിഞ്ഞ് നൈന ഒരു പുസ്തകവും എഴുതി. "ആടി തിമിർത്ത കാൽപ്പാടുകൾ
കളയല്ല. വിള
നാട്ടുകാരെല്ലാം പല തരം ചെടികളും പ്ലാവും മാവുമൊക്കെ വയ്ക്കുമ്പോൾ നൈനയെന്തിനാണ് മുള നടുന്നത്? പൊട്ടിച്ചിരിയുത്തരം. “ഈ ചോദ്യം ഞാ ൻ ഒരുപാടു കേട്ടിട്ടുണ്ട്. പലർക്കും മുള ഒരു കളി ആണ്. പക്ഷേ, ശരിക്കും അതൊരു വിളയാണ്. നമ്മൾ നിൽക്കുന്ന ഈ പുഴയുടെ കരയിൽ ത ന്നെ ഇതിന്റെ മേന്മ കാണാം. മുകളിലേക്ക് നോക്കിക്കേ...
この記事は Vanitha の July 23, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の July 23, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല