ഒരു വൈകുന്നേരം. വഴിയിലൂടെ അലസമായി നടക്കുമ്പോൾ എതിരെ വന്നൊരാൾ നമ്മളെ കടന്നു പോകുന്നു. അവരുടെ ഗന്ധം മൂക്കിനെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ പുറകിൽ നിന്നു വിളിച്ച് "ഏതാ പെർഫ്യൂം എന്നു ചോദിക്കണമെന്നു തോന്നും. പക്ഷേ, ചെറിയൊരു ചമ്മൽ തോന്നുന്നത് കൊണ്ട് പലരും ആ ചോദ്യം മനസ്സിൽ തന്നെ സൂക്ഷിക്കും. രാവിലെ ഉപയോഗിച്ച പെർഫ്യൂമിന്റെ മണമാകുമോ ഇത്രനേരവും മങ്ങാതെ നിൽക്കുന്നത് ? ഇങ്ങനെ വാസന മനം കവർന്ന ഓർമകൾ മിക്കവർക്കുമുണ്ടാകും. പെർഫ്യൂമിനെ മനസ്സിൽ തങ്ങിനിൽക്കുന്ന "നറുമണ'മാക്കുന്നതിനു പിന്നിലെ സുഗന്ധരഹസ്യങ്ങൾ അറിയാം.
പെർഫ്യൂമിനുമുണ്ട് നോട്ടുകൾ
എസൻഷ്യൽ ഓയിൽ, ഈതൈൽ ആൽക്കഹോൾ, സോൾവെന്റ്സ് തുടങ്ങിയവയുടെ മാജിക്കാണ് പെർഫ്യൂം. സംഗീതം ചിട്ടപ്പെടുത്തുമ്പോൾ നോട്സ് എത്ര പ്രധാനമാണോ അതുപോലെ തന്നെയാണ് പെർഫ്യൂമിന്റെ കാര്യത്തിലും. മൂന്ന് നോട്സ് അടിസ്ഥാനമാക്കിയാണ് പെർഫ്യൂം തയാറാക്കുന്നത്.
പെർഫ്യൂം ഉപയോഗിച്ച ഉടനെ കിട്ടുന്ന മണമാണ് ടോപ് നോട്ട്. പിന്നെയെത്തുന്ന ഗന്ധമാണ് ഹാർട് നോട്ട് അഥവ മിഡ്നോട്ട്. ഒടുവിലായി എത്തുന്നതാണ് ബേസ് നോട്ട്. ഈ ബേസ് നോട്ടാണ് പെർഫ്യൂമിന്റെ യഥാർഥ ഗന്ധം. ഇതു തന്നെയാണ് ഏറെ നേരം നിലനിൽക്കുന്ന ഗന്ധവും. പൊതുവേ ആറു മണിക്കൂർ വരെ ബേസ് നോട്ട് കൂട്ടിനുണ്ടാകും. ടോപ് നോട്ട് ഗന്ധം 5-15 മിനിറ്റ് വരെയും മിഡ് നോട്ടിന്റെ ഗന്ധം 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നിലനിൽക്കും.
മിക്കവരും കണ്ടിട്ടുണ്ടാകും പെർഫ്യൂം കുപ്പികളിലെ ചില എഴുത്തുകൾ. Eau de cologne, Eau de toilette, Eau de perfume, Parfum എന്നിങ്ങനെ. പെർഫ്യൂമിനെ പെർഫ്യൂമാക്കുന്ന സുഗന്ധം നൽകുന്ന കോൺസൻട്രേറ്റഡ് എസൻഷ്യൽ ഓയിലിന്റെ അളവനുസരിച്ചാണ് ഇത് മാറുന്നത്. ഓയിലിന്റെ അളവ് കൂടുംതോറും മണവും ഏറെ നേരം നിലനിൽക്കും.
Eau de cologneലാണ് കുറഞ്ഞ അളവിൽ ഓയിൽ ഉള്ളതും (5-15 %) കുറച്ചു നേരം മാത്രം ഗന്ധം നിലനിൽക്കുന്നതും. Parfum ന്റെ ഗന്ധം 10 മണിക്കൂറിലേറെ നിലനിൽക്കാം. എന്നിരുന്നാലും കാലാവസ്ഥ, ചെയ്യുന്ന ജോലി തുടങ്ങിയ പല കാരണങ്ങൾ ഗന്ധത്തിന്റെ സമയപരിധിയെ ബാധിക്കാം.
എങ്ങനെ തിരഞ്ഞെടുക്കാം ?
この記事は Vanitha の August 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の August 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്