നാട്ടിലെത്തിയതിനു ശേഷമുള്ള ഒരു ക്രിസ്മസ് ഓർമ വരുന്നു. അന്ന് ആഘോഷത്തിനിടയിൽ എന്റെ അപ്പനും ഇന്നസെന്റും അല്പം മദ്യപിച്ചു. ആങ്ങളമാരൊക്കെ വീട്ടിലുണ്ടായിരുന്നെങ്കിലും അവർ അന്നു മദ്യപിക്കില്ല. തീരെ ചെറുപ്പവുമാണ്.
മദ്യപിച്ചു കഴിഞ്ഞാൽ അപ്പനു പാട്ടു കേൾക്കണം. പാട്ട് അപ്പന്റെ ദൗർബല്യമാണ്. പാടുന്നവരെയും ഇഷ്ടമാണ്. അപ്പൻ എന്നോടു ചോദിച്ചു, "ഇന്നസെന്റ് പാടുമോ ആലീസേ.....?' ഞാൻ പറഞ്ഞു, ഇന്നസെന്റ് നന്നായി പാടും. എന്നുമാത്രമല്ല പാട്ട് എഴുതുകയും അതു ട്യൂൺ ചെയ്യുകയും ചെയ്യും. ' ദാവൻഗരെയിൽ വച്ചു ഞങ്ങളെഴുതിയ ഭക്തിഗാനമായിരുന്നു എന്റെ മനസ്സിൽ. അപ്പന് ഏതുതരം പാട്ടാണ് ഇഷ്ടമെന്ന് ഇന്നസെന്റ് ചോദിച്ചു. ശോകഗാനങ്ങളെന്ന് അപ്പൻ. ഉടൻ തന്നെ ഇന്നസെന്റ് പാടാൻ തുടങ്ങി.
"ഏകാകിനിയായ് നീ....
ശോകാന്ത ജീവിത
നാടകവേദിയിൽ ഏകാകിനിയായ് നീ...
കഥയറിയാതെ കളിയരങ്ങത്തു നീ
കനകചിലമ്പുമായി വന്നു.
കഥയിലെ നായകന്റെ കണ്ണാടിക്കൂട്ടിലെ
കണ്ണുനീർ കുരുവിയെ കല്ലെറിഞ്ഞു...
അന്നു വളരെ പ്രശസ്തമായിരുന്നു അയിഷ എന്ന സിനിമയിലെ ഈ ഗാനം. യേശുദാസാണു പാടിയത്. വയലാർ എഴുതി ആർ.കെ. ശേഖർ സംഗീതം. ഈ പാട്ട് കേട്ടതും അപ്പൻ കരയാൻ തുടങ്ങി. കാരണം അപ്പന് ശോകഗാനങ്ങൾ ഇഷ്ടമാണെന്ന് മനസിലാക്കിയ ഇന്നസെന് ശോകത്തിന്റെ കാഠിന്യം വല്ലാതെ കൂട്ടിയിട്ടാണു പാടിയത്. പാട്ട് മുഴുവൻ കേട്ടു കഴിഞ്ഞപ്പോഴേക്കും അപ്പൻ കരഞ്ഞു കരഞ്ഞു വല്ലാതായി.
ഇതുകണ്ടപ്പോൾ ഇന്നസെന്റിന് സംശയമായി. ഞങ്ങളുടെ ദാവൻഗരെ ജീവിതത്തിലെ ദുരവസ്ഥകളൊക്കെ ഇനി ഞാനെങ്ങാനും അപ്പനോടു പറഞ്ഞോ? എല്ലാം അപ്പൻ അറിഞ്ഞോ? അവിടെ പട്ടിണിയായിരുന്ന വാസ്തവം അപ്പൻ അറിഞ്ഞോ? അല്ലെങ്കിൽ പിന്നെ അപ്പൻ ഇങ്ങനെ കരയുന്നതെന്തിന്? കണ്ണാടിക്കൂട്ടിലെ കണ്ണുനീർ കുരുവി എന്നതുകൊണ്ട് എന്നെയാണോ ഉദ്ദേശിച്ചത് എന്നൊ ക്കെ ഇന്നസെന്റിനു സംശയമായി.
പിന്നെ, ഇന്നസെന്റ് സ്വയം സമാധാനിക്കാൻ ശ്രമിച്ചു. ഇല്ല, ഇവൾ ഒരിക്കലും വീട്ടുകാരോട് അതു പറയില്ല. കാരണം ഇവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണ്.
この記事は Vanitha の December 21, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の December 21, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...