എഴുപത് വർഷമായി വായിക്കപ്പെടുന്ന ക്ലാസിക് തമിഴ് നോവലാണ് പൊന്നിയിൽ സെൽവൻ' ആ കഥ മണി രത്നം എന്ന മഹാ സംവിധായകൻ ചലച്ചിത്രമാക്കാൻ ഒരുങ്ങിയപ്പോൾ ആദ്യത്തെ ലുക് ടെസ്റ്റ് വച്ചത് മലയാളത്തിന്റെ ഐശ്വര്യലക്ഷ്മിക്കായിരുന്നു.
“എനിക്കതൊരു ലോട്ടറിയായിരുന്നു. വിലമതിക്കാനാകാത്ത ഒന്ന്. '' ഐശ്വര്യ പറയുന്നു. “എനിക്ക് അവസരം വരുന്നത് വാനതി' എന്ന കഥാപാത്രത്തിനായാണ്. എന്റെ മനസ്സ് അടുത്തു നിന്നതാകട്ടേ പൂങ്കുഴലി എന്ന കഥാപാത്രത്തോടും.
"ജഗമേ തന്തിരത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ നടക്കുമ്പോൾ എനിക്കൊരു കോൾ വന്നു. മറുതലയ്ക്കൽ മണി സാറിന്റെ മാനേജർ ആണ്. "എ ഗുഡ് ന്യൂസ് ഫോർ യൂ..' അതു പറഞ്ഞതും ഞാൻ ചോദിച്ചു, "ഞാനല്ലേ പൂങ്കുഴലി.. ''
"പൊന്നിയിൽ സെൽവനി'ൽ പൂങ്കുഴലിയെ അവതരിപ്പിച്ച് കയ്യടി നേടുന്നതിനൊപ്പം നല്ല സിനിമകളുടെ നിർമാതാവായും സഹ സംവിധായികയായും സിനിമയുടെ ലോകത്ത് തന്റെ ഇടം വിശാ ലമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. "കുമാരി' എന്ന സിനിമയിൽ ടൈറ്റിൽ റോളിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയും നിർമാതാവ് ആയും ഐശ്വര്യയുണ്ട്
പൂങ്കുഴലി ആദ്യകാല ഫെമിനിസ്റ്റെന്ന് ഐശ്വര്യ പറഞ്ഞിരുന്നു ?
സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി അതിനനുരിച്ച് ജീവിക്കുന്ന പെൺകുട്ടിയാണ് പൂങ്കുഴലി. സമൂഹം എന്തു ചിന്തിക്കും എന്നത് അവളെ ബാധിക്കുന്നില്ല. അവളുടെ സൗന്ദര്യത്തിൽ അവൾക്ക് വിശ്വാസമുണ്ട്. പുരുഷന്മാരുടെ നോട്ടത്തെ ഭയക്കുന്നില്ല. ആരെയും ആശ്രയിക്കുന്നുമില്ല. പൊന്നിയിൽ സെൽവന് അവൾ രക്ഷകയാകുന്ന സന്ദർഭങ്ങളുണ്ട്. ഒറ്റ രാത്രി കൊണ്ട് തഞ്ചാവൂരിൽ നിന്നു ലങ്കയിലേക്ക് അവൾ തോണി തുഴഞ്ഞു പോകുന്നുണ്ട്. ഞാൻ അവതരിപ്പിക്കാൻ പോകുന്നത് പൂങ്കുഴലിയെയാണ് എന്നറിഞ്ഞതോടെ എക്സൈറ്റഡ് ആയിരുന്നു. ലണ്ടനിൽ നിന്ന് തിരികെ വന്നിട്ട് ലുക് ടെസ്റ്റ് നടത്തിയാൽ മതിയെന്ന് പറഞ്ഞെങ്കിലും ക്ഷമയുണ്ടായിരുന്നില്ല. ഉടൻ തന്നെ ടിക്കറ്റെടുത്ത് ചെന്നൈയിലേക്ക് തിരിച്ചു.
"പൂങ്കുഴലി സെക്സി ആയ കഥാപാത്രമാണ്. ആ രീതിയിലേ ചിത്രീകരിക്കാൻ സാധിക്കൂ. ഐശ്വര്യ കംഫർട്ടബിൾ ആയിരിക്കുമല്ലോ' എന്ന് മണി സാർ ചോദിച്ചു. അദ്ദേഹം അത്തരം ഒരു കഥാപാത്രത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു.
സെക്സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകർ അറിയിക്കുന്ന സ്നേഹം.
この記事は Vanitha の October 29, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の October 29, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...