സറോഗസി അത്ര ‘ഈസി’ അല്ല
Vanitha|October 29, 2022
വാടകഗർഭധാരണം ആഗ്രഹിക്കുന്ന ദമ്പതികളും വാടക അമ്മയും അറിയേണ്ട നിയമങ്ങളും അവകാശങ്ങളും
ടെൻസി ജെയ്ക്ക്
സറോഗസി അത്ര ‘ഈസി’ അല്ല

ഗുജറാത്തിലെ ആനന്ദ് ജില്ല. വാടകയ്ക്ക് ഗർഭപാത്രം നൽകാൻ തയാറുള്ള അമ്മമാരുടെ ഗ്രാമം. അവിടേക്കാണ് ഒരു കുഞ്ഞിനെ മോഹിച്ച് ജപ്പാനിൽ നിന്നു ഡോ. യുകി യമദയും ഭാര്യ ഡോ. ഇതുഫുമിയും കുറച്ചു വർഷങ്ങൾക്കു മുൻപ് എത്തിയത്. കരാർ പറഞ്ഞുറപ്പിച്ച ശേഷം വാടക അമ്മയെ തിരഞ്ഞെടുത്തു. സറോഗസിയിൽ കുഞ്ഞിനെ ആവശ്യമുള്ള ദമ്പതികളുടെ അണ്ഡവും ബീജവുമാണ് വാടക ഗർഭ പാത്രത്തിൽ നിക്ഷേപിക്കുക. ഈ കേസിൽ മറ്റൊരു സ്ത്രീയുടെ അണ്ഡമാണ് ഉപയോഗിച്ചത്.

ഗർഭകാലം സുഗമമായി മുന്നോട്ടു പോയി. പക്ഷേ, കുഞ്ഞിന്റെ ജനനത്തിനു ദിവസങ്ങൾക്കു മുൻപ് യുകി യമദയും ഇതുഫുമിയും വിവാഹമോചിതരായി. തന്റേതല്ലാത്ത കുഞ്ഞിനെ ഏറ്റെടുക്കാൻ ഇതുഫുമി തയാറായില്ല. കുഞ്ഞിനെ അച്ഛൻ യുകിക്ക് കൊടുക്കാൻ നിയമപരമായി വകുപ്പുമില്ല. വാടകയ്ക്ക് അമ്മയായ സ്ത്രീക്ക് കുഞ്ഞിനെ വളർത്താനുള്ള ചുറ്റുപാടും ഇല്ലായിരുന്നു. സറോഗസി നടത്തിയ ക്ലിനിക്കും കയ്യൊഴിഞ്ഞതോടെ ആ കുഞ്ഞ് അനാഥത്വത്തിലേക്ക് കൺതുറന്നു.

മാൻചി എന്നു പേരിട്ട ആ കുട്ടി സാമൂഹിക പ്രശ്നമായി മാറിയതോടെ മുത്തശ്ശി ജപ്പാനിൽ നിന്നെത്തി പൗരത്വനിയമ നൂലാമാലകളെല്ലാം അഴിച്ച് കുഞ്ഞിനെ കൊണ്ടുപോയി. എന്നിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. ഒടുവിൽ പാർലമെന്റിനു വരെ ഇക്കാര്യത്തിൽ ഇടപെടേണ്ടിവന്നു.

2002 മുതൽ കമേഴ്സ്യൽ സറോഗസിയാണ് നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നത്. ഗുജറാത്തിലെ പ്രശ്നത്തെ തുടർന്ന് 2016 ൽ സറോഗസി റെഗുലേഷൻ ആക്ട് പാർലമെന്റ് ചർച്ചയ്ക്കെടുത്തു. വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ 2021 ൽ ആക്റ്റ് പാസ്സായി. അതോടെ വാടക ഗർഭധാരണത്തിന് പ്രതിഫലവും സമ്മാനങ്ങളും കെപറ്റുന്നത് നിയമവിരുദ്ധമായി. നിയമപ്രകാരമുള്ള സറോഗസി ധാർമിക മൂല്യങ്ങളുള്ളതും നിസ്വാർഥവുമായിരിക്കണം എന്നാണ് പുതിയ ആക്ട് അനുശാസിക്കുന്നത്.

പെട്ടെന്ന് ഈ വിഷയമെല്ലാം നമുക്കിടയിൽ ചർച്ചയായി മാറാൻ പ്രധാന കാരണം നയൻതാരയുടെ വാടക ഗർഭധാരണവും തുടർന്നുണ്ടായ വിവാദങ്ങളുമാണ്. വിവാഹം കഴിഞ്ഞ് നാലുമാസം തികയുമ്പോഴേക്കും എങ്ങനെ സറോഗസിയിലൂടെ കുട്ടിയുണ്ടായി എന്ന ചോദ്യത്തിന് നയൻതാരയും വിഘ്നഷും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നൽകുകയുണ്ടായി. ആറു വർഷം മുൻപ് വിവാഹിതരായി എന്നും കഴിഞ്ഞ ഡിസംബറിൽ തന്നെ വാടക ഗർഭധാരണ നിയമ നടപടികൾ പൂർത്തിയായി എന്നും നിയമലംഘനം നടന്നിട്ടില്ല എന്നുമായിരുന്നു വിശദീകരണം.

この記事は Vanitha の October 29, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の October 29, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
ആനന്ദത്തിൻ ദിനങ്ങൾ
Vanitha

ആനന്ദത്തിൻ ദിനങ്ങൾ

ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്

time-read
3 分  |
January 04, 2025
തിലകൻ മൂന്നാമൻ
Vanitha

തിലകൻ മൂന്നാമൻ

മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ

time-read
1 min  |
January 04, 2025
ഡബിൾ ബംപർ
Vanitha

ഡബിൾ ബംപർ

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"

time-read
4 分  |
January 04, 2025
Super Moms Daa..
Vanitha

Super Moms Daa..

അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ

time-read
3 分  |
January 04, 2025
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 分  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 分  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 分  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 分  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 分  |
December 21, 2024