പരമ്പരയുടെ ഷൂട്ടിനിടയിൽ നായികയെ കാണുന്നില്ല. സംവിധായകനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവും എല്ലാം ടെൻഷനിലായി. ഷൂട്ട് നടക്കുന്ന വീട്ടിലും മേക്കപ് റൂമിലും നായികയെ നോക്കി ആളുകൾ ഓടി നടന്നു. അവസാനം ആരോ ചൂണ്ടിക്കാട്ടി "ദാ... നിൽക്കുന്നു. ' നായകന്റെ സീൻ എടുക്കുന്ന ഭാഗത്തു മുഖത്തേക്കു വെളിച്ചം നൽകാനുള്ള തെർമോകോൾ ഷീറ്റ് പിടിച്ചു നിൽപ്പുണ്ടു നായിക. ലൈറ്റ് ബോയ്സിനു സഹായിയായി.
അതാണ് അർച്ചന കവി. അഭിനേത്രി എന്ന ഇമേജിനകത്തു മാത്രം ഒതുങ്ങി നിൽക്കുന്നില്ല അർച്ചന. വിവാഹമോചനവും മാനസികപ്രശ്നങ്ങളും വരെ തുറന്നു പറയാൻ മടി കാണിക്കുന്നുമില്ല.
കുടുംബം ഡൽഹിയിൽ, അർച്ചന ഒറ്റയ്ക്കു കൊച്ചിയിൽ. എന്താണു പദ്ധതികൾ
അച്ഛൻ ജോസ് കവി മാധ്യമപ്രവർത്തകനായതുകൊണ്ടാകാം കുട്ടിക്കാലത്തെ എനിക്ക് എഴുത്തിനോടു ചായ്വ് ഉണ്ടായിരുന്നു. എങ്കിലും എഴുത്തിലേക്ക് വരും എന്നു പ്രതീക്ഷിച്ചിരുന്നതല്ല. ബ്ലോഗ് എഴുതിക്കൊണ്ടാണു തുടക്കം. വിവാഹശേഷമാണ് ആദ്യമായി തിരക്കഥ എഴുതിയത്. അതു സംവിധാനം ചെയ്യാൻ സഹായിക്കാൻ നാട്ടിലാണു ടീം ഉണ്ടായിരുന്നത്. അതുകൊണ്ട് നാട്ടിലേക്കു പോന്നു
തൂഫാൻ മെയിൽ എന്ന മിനി സീരീസ് ആദ്യം ചെയ്തു. അതിൽ അച്ഛനെ അഭിനയിപ്പിച്ചു. മീനവിയൽ, പണ്ടാര പ്പറമ്പിൽ ഹൗസ് എന്നീ വെബ് സീരിസുകളും എഴുതി സംവിധാനം ചെയ്തു.
എഴുതാൻ സ്വസ്ഥതയുള്ള സ്ഥലം അന്വേഷിച്ചപ്പോൾ കൊച്ചി മതി എന്നു തോന്നി. പുതിയ വെബ് സീരീസ് ചിത്രീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. പതിനഞ്ചു ദിവസം എഴുത്ത്, പതിനഞ്ചു ദിവസം സീരിയൽ അഭിനയം അതാണ് ഇപ്പോഴത്തെ ജീവിതം.
മാനസികപ്രശ്നത്തെക്കുറിച്ചു തുറന്നു പറയാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ് ?
മാനസിക പ്രശ്നങ്ങൾ നേരിടുമ്പോഴും അതു തിരിച്ചറിയാൻ സാധിക്കാത്ത ഒരുപാടു പേരുണ്ട്. നമ്മൾ അനുഭവം തുറന്നു പറയുന്നത് അവർക്ക് സഹായകമാകും. മൂന്നു വർഷമായി പ്രീമെൻസ്ട്രുവൽ ഡിഫോറിക് ഡിസോഡറിനു (പിഎംഡിഡി) മരുന്നു കഴിക്കുന്നുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ മാനസികാവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണത്.
この記事は Vanitha の December 24, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の December 24, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം