ആ പുല്ലാങ്കുഴൽ നാദം കേട്ടു നിന്നവരുടെയെല്ലാം കണ്ണു നനയിച്ചു. വിജയമോ പരാജയമോ എന്നുറപ്പില്ലാത്ത ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് ഒരു പതിനഞ്ചുകാരി വായിക്കുന്ന പുല്ലാങ്കുഴൽ ഗാനം ആരെയാണു കരയിക്കാത്തത്? അവൾ കടന്നുപോയ പതിനൊന്നോളം ശസ്ത്രക്രിയകളിൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു അത്. പിന്നെയും ആ കുഞ്ഞുശരീരം പലവട്ടം കീറിത്തുന്നി. അതിൽ നിന്നെല്ലാം അവൾ ഉയിർത്തെഴുന്നേറ്റു. പാതി തളർന്ന ശരീരത്തെ മനസ്സുകൊണ്ടു തോൽപിച്ചു. പത്താം ക്ലാസ്സും പ്ലസ്ടുവും ഉയർന്ന മാർക്കോടെ വിജയിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിലും കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലും പുല്ലാങ്കുഴ ലിന് ഒന്നാം സ്ഥാനം നേടി. ഓർഗൻ വാദനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം എന്നിവയിലും സമ്മാനങ്ങൾ നേടിയെടുത്തു.
ഇൻസ്റ്റഗ്രാമിൽ അച്ഛനോടൊപ്പം ഗൗരി ചെയ്യുന്ന റീലുകൾക്ക് ആസ്വാദകരേറെയാണ്. പ്രതീക്ഷ എന്ന വികാരത്തിന് എത്രത്തോളം വളരാനാകും എന്നു ചിന്തിച്ചാൽ ഗൗരിയോളം എന്നാണ് ഉത്തരം.
ഏറ്റുമാനൂർ പ്രഗതി'യിൽ പ്രദീപ് ആർ. നായരുടെയും ആശ പ്രദീപിന്റെയും രണ്ടാമത്തെ മകളാണു ഗൗരി പ്രദീപ് എന്ന ഈ മിടുക്കി.
“പ്ലസ് ടു കാണക്കാരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണു പഠിച്ചത്. സ്കൂളിന്റെ പ്രിൻസിപ്പൽ പദ്മകുമാർ സാർ എന്നെപ്പോലെ വീൽ ചെയറിലാണ്. സാറാണു ജീവിതത്തിൽ എന്റെ റോൾ മോഡൽ. പരിമിതി സാറിനെ ബാധിക്കുന്നതേയില്ല.
ഒന്നാം ക്ലാസ്സ് മുതൽ ഏറ്റുമാനൂർ മഹാദേവ വിദ്യാനികേതനിലും ആറു മുതൽ പത്തു വരെ വിവേകാനന്ദ പബ്ലിക് സ്കൂളിലും ആണു പഠിച്ചത്. ഒൻപതാം ക്ലാസ് വരെ അമ്മ സ്കൂളിൽ കൂടെയിരിക്കുമായിരുന്നു. ഡയപ്പർ ധരിച്ചാണു ക്ലാസിലിരിക്കുക. ഉച്ചയാകുമ്പോൾ അതു മാറ്റണം. ഏറെ നേരം ഇരിക്കാനാകില്ല. അതുകൊണ്ട് ഇടയ്ക്കു കിടക്കാൻ കഴിയുന്ന വിധത്തിലുള്ള കട്ടിൽ സ്കൂളിൽ സജ്ജീകരിച്ചിരുന്നു. എനിക്കായി പ്രത്യേക മുറിയും സ്കൂൾ അനുവദിച്ചു തന്നിരുന്നു. കിടന്നാണു പല പരീക്ഷകളും എഴുതിയത്.' എന്നു ഗൗരി.
この記事は Vanitha の January21, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の January21, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി