ഏതോ ജന്മ കൽപനയിൽ...
Vanitha|February 18, 2023
സംഗീതലോകത്ത് ആരും പാടാത്ത പാട്ടിന്റെ സൗന്ദര്യമായിരുന്നു വാണിയമ്മ. അന്തരിച്ച ഗായിക വാണി ജയറാമിനെ മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര ഓർക്കുന്നു 
വി. ആർ. ജ്യോതിഷ്
ഏതോ ജന്മ കൽപനയിൽ...

ഈശ്വരന്റെ ജന്മകല്പനയായിരുന്നു വാണിയമ്മയിലെ ഗായിക എന്നു തോന്നിയിട്ടുണ്ട്.

സംഗീതവഴികളിലൂടെ ഞങ്ങൾക്കു മുൻപേ നടന്ന വാണിയമ്മ ഒരു വഴിവിളക്കായിരുന്നു. ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടവർക്കാണു പാടാനുള്ള കഴിവു കൊടുക്കുന്നതെന്നു വാണിയമ്മ പറയുമായിരുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്തെ സ്വപ്നഗായികയായിരുന്നു വാണിയമ്മ. ഞാനിപ്പോഴും ഓർക്കുന്നു, ആകാശവാണിയിലൂടെ വാണിയമ്മയുടെ പാട്ടുകേൾക്കാൻ കൊതിച്ചിരുന്ന കാലം. സംഗീതവാസനയുള്ളവരെ അവർ അത് സ്വാധീനിച്ചിരുന്നു. വാണിയമ്മയെപ്പോലെ ഒരു ഗായികയാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഞാനും.

അക്കാലത്തേ വാണിയമ്മയുടെ ഇതരഭാഷാ ഗാനങ്ങൾ പാടിനടന്നിരുന്നു. അതുപക്ഷേ, പാട്ടിനെക്കുറിച്ച് ഒന്നും അറിഞ്ഞുകൊണ്ടല്ല. എവിടെ നിന്നെങ്കിലും കേൾക്കുന്നതായിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ ഞാൻ ഗാനമേളകൾക്കു പാടാൻ തുടങ്ങി. ആ സമയത്താണു വാണിയമ്മയുടെ സ്വരവും ആലാപനഭംഗിയുമൊക്കെ തിരിച്ചറിയുന്നത്. അന്നു സ്റ്റേജിൽ പാടിയിരുന്ന പാട്ടുകളിൽ കൂടുതലും വാണിയമ്മ പാടിയതായിരുന്നു.

"സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധിക മാണീ ഭൂമി 'ഒഎൻവി എഴുതി സലിൽ ചൗധരി ഈണമിട്ട സ്വപ്നം എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ മലയാളത്തിൽ വാണിയമ്മ പുതിയൊരു സംഗീതയുഗം തുറക്കുകയായിരുന്നല്ലോ. ആ ഗാനവും മങ്കൊമ്പ് ഗോപാലകൃഷ്ണനും ആർ.കെ. ശേഖറും ചേർന്നൊരുക്കിയ ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാം അന്തരീക്ഷം..' എന്ന ഗാനവും ഞാനന്ന് എത്രയോ വേദികളിൽ പാടിയിട്ടുണ്ട്. അതുപോലെ വാണിയമ്മ പാടിയ സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ... എം.കെ. അർജുനൻ മാഷ് ഭരണിക്കാവ് ശിവകുമാർ ടീമിന്റെ ഈ മനോഹരഗാനവും ഞാൻ ഗാനമേളകളിൽ പാടാറുണ്ടായിരുന്നു.

എന്നാൽ അക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ശ്രീകുമാരൻ തമ്പി സർ എഴുതി അർജുനൻ മാഷ് സംഗീതം നൽകിയ തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി 'എന്ന പാട്ടാണ്. മിക്കവാറും ഓണക്കാലങ്ങളിലായിരിക്കുമല്ലോ ഗാനമേളകൾ ധാരാളം ഓണപ്പാട്ടുകൾ പാടേണ്ടിവരും. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയിരുന്ന പാട്ടായിരുന്നു തിരുവോണപ്പുലരിതൻ.

ഓലഞ്ഞാലിക്കുരുവി

この記事は Vanitha の February 18, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の February 18, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 分  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 分  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 分  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 分  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 分  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 分  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 分  |
December 21, 2024