നന്നായി ഭക്ഷണമൊക്കെ കഴിച്ചു തുടുതുടുത്ത് ഇരിക്കുന്നതു കാണാനാണു മിക്കവർക്കുമിഷ്ടം. ഒന്നു മെലിഞ്ഞാലോ. വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ, ഡയറ്റിങ്ങിലായിരിക്കും അല്ലേ, ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ... എന്നിങ്ങനെ നെഗറ്റീവ് അടിപ്പിച്ചു കൊല്ലും.
വണ്ണവും സന്തോഷവും പരസ്പരം ബന്ധമുണ്ടോ എന്ന ചർച്ച തൽക്കാലം അവിടെ നിൽക്കട്ടെ, വണ്ണത്തി നു ശാരീരിക ആരോഗ്യവുമായി വളരെ ബന്ധമുണ്ട് എന്നതാണു ചിന്തിക്കേണ്ട കാര്യം. അമിതവണ്ണം അത്ര നല്ല ലക്ഷണമല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പടിയുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ചിലപ്പോൾ ജീവനെടുക്കുന്ന സ്ഥിതിയിലേക്ക് ഇതു വളരാം. ഏതൊക്കെ സാഹചര്യങ്ങളിലാണ് അമിതവണ്ണം വില്ലനാകുന്നത്? എങ്ങനെ ഇതു ചിട്ടയായി നിയന്ത്രിക്കാം ?
കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്നതു കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ സർജറി വിഭാഗം പ്രഫസറും താക്കോൽ ദ്വാര ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. സന്തോഷ് കുമാർ രവീന്ദ്രനാണ്.
ആരോഗ്യ പ്രശ്നമാണോ
പൊണ്ണത്തടിയെ സൗന്ദര്യപ്രശ്നമായി മാത്രമാണു നമ്മൾ കരുതുന്നത്. എന്നാൽ തക്കസമയത്തു ചികിത്സ തേടിയില്ലെങ്കിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇതു നയിക്കാം. അവയിൽ ഏറ്റവും ഗുരുതരമായത് ഒബ്സ്ട്രക്ടീവ് സ്ലീപ് ആപ്നിയ എന്ന ഉറക്കത്തിൽ ശ്വാസം കിട്ടാതെ ഞെട്ടിയുണരുന്ന അവസ്ഥയാണ്. ഉറങ്ങും, ഉണരും, വീണ്ടുമുറങ്ങും, ഉണരും ഇങ്ങനെ ശ്വാസം കിട്ടാതെ ഇവർ അസ്വസ്ഥരാകും.
രാത്രി ഉറക്കം കിട്ടാത്തതിനാൽ പകലും ഇവർ ഉറക്കം തൂങ്ങിയിരിക്കും. ഉറക്കത്തിൽ ശ്വാസം മുട്ടുന്നതു കൊണ്ടു ശരീരത്തിലെ ഓക്സിജന്റെ അളവു കുറയുകയും ഹൃദയത്തെ ബാധിച്ചു ഹൃദയാഘാത സാധ്യതയിലേക്കു നയിക്കുകയും ചെയ്യും.
അമിതവണ്ണം മൂലം വയറിൽ കൊഴുപ്പടിയുമ്പോൾ വയറിനുള്ളിലെ സമ്മർദം (ഇൻട്രാ അബ്ഡൊമിനൽ പ്രഷർ) കൂടും. ഇതുമൂലം സ്ത്രീകൾക്ക് അറിയാതെ മൂത്രം പോകുക, ഹെർണിയ പൊക്കിളിലെ ഹെർണിയ) തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. നേരത്തേ സിസേറിയൻ പോലുള്ള ഏതെങ്കിലും ഓപ്പറേഷൻ നടത്തിയവർക്ക് ആ മുറിവിലൂടെ ഹെർണിയ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
この記事は Vanitha の May 13, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の May 13, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം