
ഗായിക, ഗാനരചയിതാവ്, കംപോസർ തുടങ്ങി പല ഭാവങ്ങൾ ചേരുന്നതാണു ഗൗരിലക്ഷ്മി എന്ന പേര്. മുറിവ് എന്ന ആൽബം സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയ സ ന്തോഷത്തിലാണു ഗൗരി. “മുറിവിലെ പാട്ടുകളുടെ വരികളും ഈണവും കൊറിയോഗ്രഫിയും മാത്രമല്ല, അതിൽ പറയുന്ന അനുഭവങ്ങളും എന്റേതാണ്.'' ഗൗരി തുറന്നു പറയുന്നു.
പെണ്ണായതു കൊണ്ടു നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണു "മുറിവ്' എന്ന ആൽബത്തിലെ ആദ്യത്തെ പാട്ടിലൂടെ പറയുന്നത്. എട്ടാമത്തെ വയസ്സിൽ ബസ്സിനുള്ളിലും പതിമൂന്നാമത്തെ വയസ്സിൽ ബന്ധുവീട്ടിലും വച്ചു തന്റെ നേരേ നീണ്ട കൈകളെക്കുറിച്ചും ഗൗരി മുറിവിലൂടെ പാടുമ്പോൾ സമൂഹത്തിന്റെ നേർക്കു കൂടി ആ ചൂണ്ടുവിരൽ നീളുന്നു.
“മുറിവുകൾ മറച്ചു വയ്ക്കാനുള്ളതല്ല, ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ വിലപ്പെട്ടതാണു മനസ്സിന്റെ ആരോഗ്യവും. തെറപ്പിയിലൂടെയാണു ഞാൻ മനസ്സിലെ മുറിവുകളെയെല്ലാം മറികടന്നത്. ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോഡർ, പോസ്റ്റ് ട്രോമാറ്റിക്സ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇന്ന് അതിന്റെ ലക്ഷണങ്ങൾ മാഞ്ഞുതുടങ്ങി. ജീവിതം ഇത്രയേറെ മെച്ചപ്പെട്ടു എന്നു തുറന്നു പറയുന്നതിൽ അഭിമാനമാണെനിക്ക്.'' ഗൗരിയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു.
പേരറിയാത്ത നോവ്
“കോവിഡിന്റെ സമയത്താണു ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോഡർ (ബിപിഡി) ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ബിപിഡി രോഗമല്ല, വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്വയം കുറ്റപ്പെടുത്തുക, തനിച്ചിരുന്നു കരയുക, സ്വയം മുറിവേൽപ്പിക്കുക ഇതെല്ലാമായിരുന്നു എനിക്കുണ്ടായ ലക്ഷണങ്ങൾ. കയ്യിൽ ബ്ലേഡോ മൂർച്ചയുള്ള എന്തെങ്കിലും വസ്തുവോ കൊണ്ടു വരയും. മരിക്കണമെന്നോർത്തായിരുന്നില്ല കൈ മുറിച്ചത്. മനസ്സിന്റെ വേദന കുറയാൻ വേണ്ടിയാണ്. ആ സമയത്തു മനസ്സിലെ സമ്മർദവും അസ്വസ്ഥതയുമെല്ലാം ദിശ തിരിച്ചു വിടണമെന്നേ കരുതിയിരുന്നുള്ളൂ.
ബിപിഡി പലതരമുണ്ട്. ഭൂരിഭാഗം പേരും ദേഷ്യവും അസ്വസ്ഥതകളും പുറമേ പ്രകടിപ്പിക്കും. എന്റെ ലക്ഷണങ്ങൾ ഉള്ളിൽത്തന്നെയായിരുന്നു. അതുകൊണ്ടു ഞാൻ നേരിട്ട് ബുദ്ധിമുട്ടു വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല. ഇനി പ്രകടിപ്പിച്ചാലും വെറുതെ തോന്നുന്നതാണ്. ദാ... അവരെ നോക്ക്. അവിടെ എന്തൊക്കെ പ്രശ്നങ്ങളാ. നിനക്കെന്ത് പ്രശ്നമാ ഉള്ളത്?' എന്നാകും മറുപടി കിട്ടുക.
മുറിവിന്റെ ആഴം അന്നുമറിഞ്ഞില്ല
この記事は Vanitha の May 27, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の May 27, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം