ഇനിയും തുടരും പിരി
Vanitha|September 02, 2023
സുജിത് വാസുദേവിന്റെ സിനിമാട്ടോഗ്രഫിയും മഞ്ജു പിള്ളയുടെ അഭിനയവഴിയും മുന്നിൽ വച്ചാൽ മകൾ ദയ ഏതു തിരഞ്ഞെടുക്കും?
രൂപാ ദയാബ്ജി
ഇനിയും തുടരും പിരി

നാട്ടിൽ വന്നാൽ സെലിബ്രിറ്റീസിനേക്കാൾ തിരക്കാണു ദയയ്ക്ക്. ഇറ്റലിയിൽ നിന്നു കഴിഞ്ഞ വെക്കേഷനു വന്നപ്പോഴാണു തിരുവനന്തപുരത്തെ പുതിയ വീടിന്റെ പാലുകാച്ചൽ നടത്തിയത്. ഈ വരവിനു ദയ രണ്ടു കാര്യങ്ങൾ നേരത്തെ കുറിച്ചുവച്ചു, കൊച്ചിയിലെ പുതിയ വീടിന്റെ പാലുകാച്ചും വനിതയുടെ കവർ ഷൂട്ടും.

മലയാളത്തിന്റെ പ്രിയതാരം മഞ്ജു പി ള്ളയുടെയും സംവിധായകനും ക്യാമറാമാനുമായ സുജിത് വാസുദേവിന്റെയും ഏക മകൾ ദയ സുജിത്താണ് ഈ സെലിബ്രിറ്റി എന്നു പറഞ്ഞു സംസാരത്തിനു ചിരിത്തുടക്കമിട്ടു മഞ്ജു പിള്ള. “ജാനി എന്നാണു ഞങ്ങൾ മോൾക്ക് ഇട്ട ചെല്ലപ്പേര്. ഇറ്റലിയിൽ ഫാഷൻ സ്റ്റൈലിങ് ആൻഡ് ഫൊട്ടോഗ്രഫി പഠിക്കുകയാണു ദയ. വർഷത്തിലൊരിക്കലേ നാട്ടിൽ വരൂ. ഞങ്ങളേക്കാൾ തിരക്കാകും അപ്പോൾ.'' വീടും സിനിമയും തമാശയും ചിരിയും നിറഞ്ഞ അമ്മ മകൾ വിശേഷങ്ങൾ കേൾക്കാം.

ഇറ്റലിയിലെ മോളെ അമ്മ മിസ് ചെയ്യുമല്ലോ ?

ദയ സുജിത്: പ്ലസ് ടു കഴിഞ്ഞ സമയത്ത് എങ്ങും കോവിഡ് ആണ്. മുംബൈയിലെ കോളജിലാണ് ആദ്യം ചേർന്നത്. ഓൺലൈൻ ക്ലാസ്സണെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ കോഴ്സും ചിലരുടെ ആറ്റിറ്റ്യൂഡുമൊന്നും ഇഷ്ടപ്പെട്ടില്ല.

ആദ്യ സെമസ്റ്റർ ഫീസ് അടച്ചതു കൊണ്ടു വിഷമത്തോടെ അമ്മയോടാണു കാര്യം അവതരിപ്പിച്ചത്. ഇപ്പോഴത്തെ വിഷമം പോട്ടെ, ഭാവിയിൽ വിഷമിക്കാൻ ഇടവരരുത്' എന്നാണ് അമ്മ പറഞ്ഞത്.

ആ സെമസ്റ്റർ കഴിഞ്ഞു കോഴ്സിൽ നിന്നു പിൻമാറി. പിന്നെയാണ് ഇറ്റലിയിലെ കോളജ് കണ്ടുപിടിച്ചതും അപേക്ഷിച്ചതും. അവിടെ രണ്ടു മാസത്തിനകം ക്ലാസ്സു തുടങ്ങി. ഇപ്പോൾ രണ്ടാം വർഷമാണ്.

മഞ്ജു പിള്ള: ഇറ്റലിയിലേക്കു പോണമെന്നു കേട്ടപ്പോൾ സുജിത്തിന് ആശങ്കയായിരുന്നു, ഇത്ര ദൂരം, ഒറ്റയ്ക്ക്... എങ്കിലും മകൾക്ക് ഇഷ്ടമുള്ള കാര്യം പഠിക്കാനും മനസ്സിനിണങ്ങിയ ജോലി ചെയ്യാനുമൊക്കെ ഞങ്ങളല്ലേ പിന്തുണയ്ക്കേണ്ടത്.

ഇറ്റലിയിൽ ചെന്നു കുറച്ചു നാളിനകം കാലിലെ ലിഗമെന്റിനു പ്രശ്നം വന്നു. നാട്ടിൽ വന്നു തെറപി ചെയ്ത ശേഷമാണു ജാനി വീണ്ടും പോയത്. അപ്പോൾ വല്ലാതെ മിസ് ചെയ്തു. ടാറ്റൂ ചെയ്താണ് ആ “മിസ്സിങ്' തീർത്തത്.

മിസ് ചെയ്യാതിരിക്കാൻ ടാറ്റുവോ ?

この記事は Vanitha の September 02, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の September 02, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
ഒട്ടും മങ്ങാത്ത നിറം
Vanitha

ഒട്ടും മങ്ങാത്ത നിറം

“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ

time-read
5 分  |
October 26, 2024
കരോക്കെയും യുട്യൂബും വോയ്സ് മെയിലും
Vanitha

കരോക്കെയും യുട്യൂബും വോയ്സ് മെയിലും

സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ യുട്യൂബിലും ഫോൺ ഡയലറിലും കരോക്കെയിലും സ്മാർടാകാൻ മൂന്നു ട്രിക്കുകൾ പഠിക്കാം

time-read
1 min  |
October 26, 2024
നന്നായി കേൾക്കുന്നുണ്ടോ?
Vanitha

നന്നായി കേൾക്കുന്നുണ്ടോ?

കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും

time-read
4 分  |
October 26, 2024
ആരോഗ്യകരമായ കൂട്ടുകെട്ട്
Vanitha

ആരോഗ്യകരമായ കൂട്ടുകെട്ട്

റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട

time-read
1 min  |
October 26, 2024
നെല്ലിക്ക ആരോഗ്യത്തിനും അഴകിനും
Vanitha

നെല്ലിക്ക ആരോഗ്യത്തിനും അഴകിനും

ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും

time-read
1 min  |
October 26, 2024
വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?
Vanitha

വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
October 26, 2024
വ്യോമയാനം, സ്ത്രീപക്ഷം
Vanitha

വ്യോമയാനം, സ്ത്രീപക്ഷം

സ്ത്രീ സൗഹൃദ തൊഴിലിടത്തിന് സിയാലിന്റെ മാതൃക

time-read
1 min  |
October 26, 2024
മുടി വരും വീണ്ടും
Vanitha

മുടി വരും വീണ്ടും

മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട

time-read
3 分  |
October 26, 2024
യുഎസ് ആർമി കഴിക്കുന്ന കേരള കറി
Vanitha

യുഎസ് ആർമി കഴിക്കുന്ന കേരള കറി

മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...

time-read
4 分  |
October 26, 2024
ശുഭ് ദിവാഴി
Vanitha

ശുഭ് ദിവാഴി

സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം

time-read
4 分  |
October 26, 2024