ഒരേ പേരിൽ തുടങ്ങുന്ന രണ്ടു സന്തോഷങ്ങളാണ് കാവ്യ നായരും കാവ്യ ചെറിയാനും ഫോബ്സ് 30 അണ്ടർ 30 ഏഷ്യ പട്ടികയിൽ ഇടം പിടിച്ച രണ്ടു മലയാളികൾ. വിവിധ മേഖലകളിലെ പ്രതിഭകളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പട്ടികയാണിത്.
അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റെ തിരഞ്ഞെടുപ്പു ലോകം ഉറ്റുനോക്കുന്നതാണ്. ഏഷ്യയിൽ മുപ്പതിനു താഴെ പ്രായമുള്ള 30 പേരുടെ പട്ടികയിലാണു നമ്മുടെ കാവ്യമാർ ഇടം നേടിയത്. പാലക്കാട്ടെ കാവ്യ നായരും കൊച്ചിയിലെ കാവ്യ ചെറിയാനും പണമൊഴുക്കിന്റെ ഗതിയറിഞ്ഞ് ഏഷ്യൻ സമ്പദ് വ്യവസ്ഥയിലേക്കുള്ള പണമൊഴുക്കിൽ വലിയ സ്വാധീനം ചെലുത്തി എന്നതാണു കാവ്യ നായർ എന്ന മിടുക്കിക്കു ഫിനാൻസ് ആൻഡ് വെൻച്വർ കാപ്പിറ്റൽ എന്ന വിഭാഗത്തിൽ ഫോബ്സ് ലിസ്റ്റിൽ ഇടം നേടി കൊടുത്തത്. ഇന്ത്യയിലെ ഹെൽത് കെയർ, കൺസ്യൂമർ മേഖലയിൽ ഏറ്റവും വലിയ ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള അഡേയ് ക്യാപിറ്റൽ അഡ്വൈസേഴ്സ് എന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ സ്ഥാപക ടീമംഗവും ഡയറക്ടറുമാണു കാവ്യ നായർ.
“അച്ഛനും അമ്മയും പാലക്കാട്ടുകാരാണെങ്കിലും 35 വർഷത്തിലേറെയായി കുവൈത്തിലാണ്. ഞാൻ ജനിച്ചു വളർന്നതും അവിടെ തന്നെ. അതുകൊണ്ടു തന്നെ ഇഷ്ടമാണെങ്കിലും മലയാള ഭാഷ അത്ര വഴങ്ങില്ല.
കുവൈത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചാർട്ടേഡ് അക്കൗണ്ടൻസി ചെയ്യുന്നതിനായി ഇന്ത്യയിലേക്കു വന്നു. വിദൂരവിദ്യാഭ്യാസം വഴി ബികോം പാസായി. ഡിലോയിറ്റ് എന്ന കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് യോഗ്യത നേടി.
ഫിനാൻസ് രംഗത്തു കരിയർ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. സംരംഭകത്വവുമായുള്ള എന്റെ യാത്ര തുടങ്ങുന്നത് 2017 ലാണ്. സഹപ്രവർത്തകരായ വിനോദ് കുമാർ, വിപിൻ ഭാസ്ക്കർ എന്നിവരോടൊപ്പം ജോലി ചെയ്തിരുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നു രാജി വയ്ക്കുകയായിരുന്നു ആദ്യ പടി. സ്വന്തം സംരംഭം ആയിരുന്നു മനസ്സിലുള്ള ലക്ഷ്യം.
അങ്ങനെ ഞങ്ങൾ അഡയ് കാപ്പിറ്റൽസ് അഡ്വൈസേഴ്സ് എന്ന സംരംഭം തുടങ്ങി. സുശക്തമായ ടീമിനെ കെട്ടിപ്പടുത്തു. ഇന്ത്യയിലുടനീളം മികച്ച രീതിയിൽ ഇടപാടുകൾ പൂർത്തീകരിക്കുകയും ചെയ്തു. അതിലൂടെ കമ്പനി വിപുലീകരിച്ചു.
この記事は Vanitha の September 30, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の September 30, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം