തുടങ്ങുന്ന ഓരോ ബിസിനസും തകരുന്നു. പെരുകുന്ന കടം. ബാങ്കുകാരുടെയും പ ലിശയ്ക്ക് പണം നൽകുന്നവരുടെയും ഭീഷണി. പരസ്യമായ ചീത്തവിളികൾ. അപമാനം കൊണ്ടു തലകുനിഞ്ഞു പോയ ദിവസങ്ങൾ. ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ച നിമിഷങ്ങൾ. പക്ഷേ, തളരാതെ പരിശ്രമം തുടരാൻ ഉള്ളിലിരുന്ന് ആത്മവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു.
കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ബിന്ദു കൃഷ്ണൻ തന്റെ പഴയകാലമോർക്കും. ചെറിയ തിരിച്ചടികളിൽ ജീവിതം തീർന്നെന്നു കരുതുന്നവർ തീർച്ചയായും കേൾക്കണം ബിന്ദു കൃഷ്ണനെന്ന സംരംഭകയുടെ ജീവിതാനുഭവങ്ങൾ.
ഊരാക്കുടുക്കായി കടക്കെണി
ചെങ്ങന്നൂരാണ് എന്റെ നാട്. അമ്മ പൊന്നമ്മയ്ക്കും അച്ഛൻ കേശവ പിള്ളയ്ക്കും എന്നെ കൂടാതെ ഒരു മകൻ കൂടെ ജനിച്ചെങ്കിലും അസുഖത്തെത്തുടർന്ന് ആ കുഞ്ഞ് മരിച്ചു. ഒറ്റ മകളായതു കൊണ്ട് അമ്മയും അമ്മൂമ്മ ലക്ഷ്മിക്കുട്ടിയമ്മയും അമ്മാവൻ നാരായണൻകുട്ടിയുമെല്ലാം എന്നെ ഏറെ ലാളിച്ചിരുന്നു. ആരെങ്കിലും തുറിച്ചു നോക്കിയാൽ കരയുന്ന കുട്ടിയായിരുന്നു ഞാൻ. ആ ഞാനാണല്ലോ ഈ അഗ്നിപരീക്ഷകൾ കടന്നതെന്ന് ഓർക്കുമ്പോൾ അദ്ഭുതം തോന്നും.
ബിരുദം കഴിഞ്ഞു സ്വന്തമായി ട്യൂഷൻ സെന്റർ നടത്തുന്ന കാലത്താണു കായംകുളം സ്വദേശിയായ കൃഷ്ണൻ കുഞ്ഞുമായുള്ള വിവാഹം. പട്ടാളത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. ഞങ്ങൾക്കു രണ്ടുമക്കളാണ്. ഗായത്രിയും ഗീതുവും. ഏഴു വർഷത്തോളം ഉത്തരേന്ത്യയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായും സ്കൂളിൽ അധ്യാപികയും ഞാൻ ജോലി ചെയ്തു. പിജി ഉൾപ്പെടെ പല കോഴ്സുകളും പാസായി. അച്ഛന് അസുഖമായതോടെയാണു ഞാനും മക്കളും നാട്ടിലേക്കു മടങ്ങിയത്.
നാട്ടിലുള്ള സംഘടനയുടെ ഭാഗമായി കൂട്ടുകച്ചവടം എന്ന നിലയിൽ ഒരു തുണിക്കട തുടങ്ങി. ആ കുട്ടായ്മയിൽ ചില വിള്ളലുകൾ വന്നു. പക്ഷേ, കടബാധ്യത എന്റെ തലയിലായി. മാസം 16000 രൂപയാണ് ലോൺ അടവ്. കടയിൽ നിന്നു കാര്യമായ വരുമാനമില്ല. ട്യൂഷനെടുത്തും ഭർത്താവ് തരുന്ന പണം ചേർത്തും വായ്പ വീട്ടാൻ ശ്രമിച്ചു. മാനസിക സമ്മർദം കൂടി ശക്തമായ തലവേദന അലട്ടാൻ തുടങ്ങി. പല തരം ചികിത്സകൾക്കൊടുവിൽ ക്ലസ്റ്റർ ഹെഡെയ്ക് എന്ന അവസ്ഥയാണെന്നു തിരിച്ചറിഞ്ഞു. ഓക്സിജൻ തെറപ്പി ആണ് ഡോക്ടർ നിർദേശിച്ചത്.
この記事は Vanitha の October 14, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の October 14, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം