കുട്ടിക്കൂട്ടത്തിന്റെ കളിയുടെ രസത്തിനിടയിൽ രണ്ടുപേർ തമ്മിൽ തർക്കമുണ്ടായി. ആരുടെ ഭാഗത്തു നിൽക്കണം എന്ന ചിന്തയിൽ കൂട്ടുകാർ തലപുകച്ചു. പക്ഷേ, ന്യായം ആരുടെ ഭാഗത്തെന്ന കാര്യത്തിൽ കുഞ്ഞുസാറയ്ക്കു മാത്രം സംശയമൊന്നുമില്ലായിരുന്നു. സ്കൂളിലായാലും വീട്ടിലായാലും ന്യായത്തിനു വേണ്ടി വാദിക്കുന്ന സാറയെയാണ് എല്ലാവർക്കും പരിചയം.
സാറയുടെ വാദം കേൾക്കുമ്പോഴെല്ലാം അമ്മ ബെറ്റിയും അച്ഛാച്ചൻ സണ്ണിയും തമാശമട്ടിൽ പറയും.
"ഇവളൊരു വക്കീലാകും. അതു കേട്ടു പലരും നെറ്റിചുളിച്ചു. കേൾവി പരിമിതിയുള്ള കുട്ടി എങ്ങനെ വക്കീലാകും? ആ സംശയത്തിനുള്ള ഉത്തരമാണ് അഭിഭാഷക സാറാ സണ്ണിയുടെ ജീവിതം. ഇന്ത്യയിലെ കേൾവിപരിമിതിയുള്ള ആദ്യ അഭിഭാഷകയാണു സാറ സണ്ണി. കോട്ടയം സ്വദേശിയും ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ സണ്ണി കുരുവിളയുടെയും ബെറ്റിയുടെയും മകൾ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു മുന്നിൽ സാറ സണ്ണി വാദവുമായെത്തിയപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ തന്നെ ചരിത്ര നിമിഷമാണു പിറന്നത്. ആംഗ്യഭാഷയിലുള്ള വാദം വിശദീകരിക്കാൻ വ്യാഖ്യാതാവ് സൗരഭ് റോയ് ചൗധരിയെ അനുവദിച്ചു. ഭിന്നശേഷിയുള്ളവരെക്കൂടി പരിഗണിക്കുന്ന ഇടമായി കോടതി മാറിയ ചരിത്രനിമിഷം. പരിമിതികൾ മറികടന്നു സ്വപ്നനേട്ടം സ്വന്തമാക്കിയ സാറയുടെ ജീവിതകഥയിലൂടെ..
കേൾക്കാത്ത ശബ്ദം വായിക്കുമ്പോൾ
എനിക്കു സംസാരിക്കാനാകും. പക്ഷേ, എന്റെ ലോകത്തു ശബ്ദങ്ങളില്ല. കേൾക്കാൻ കഴിയാത്തതിനാൽ പല ഇടങ്ങളിലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. പരിമിതികളുടെ പേരിൽ ഒരിക്കലും പിന്നിലാകരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. മുതിർന്ന സഹോദരൻ പതീകും എന്റെ ഇരട്ട സഹോദരിയായ മറിയയും കേൾവി പരിമിതിയുള്ളവരാണ്. ഞങ്ങളുടെ മൂന്നുപേരുടെയും വിജയകഥയ്ക്കു പിന്നിൽ മാതാപിതാക്കളുടെ നിശ്ചയദാർഢ്യവും പ്രയത്നവും തുണയായുണ്ട്.
കേൾവി പരിമിതിയുള്ള ഞങ്ങളുടെ സ്കൂൾ, കോളജ് അഡ്മിഷൻ സമയങ്ങളിൽ അവർ നേരിട്ട പ്രശ്നങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഭിന്നശേഷിയുള്ളവർക്കു വേണ്ടി മാറ്റങ്ങൾ കൊണ്ടു വരണമെന്ന മോഹമാണ് അഭിഭാഷകയാകണമെന്ന തീരുമാനത്തിലേക്കെന്നെ എത്തിച്ചത്.
അമ്മയുടെ ചുണ്ടിലെ അക്ഷരങ്ങൾ
この記事は Vanitha の November 11, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の November 11, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ