നാളെയ്ക്കായ് ഒരുക്കാം ആൺകുട്ടികളെ
Vanitha|December 23, 2023
'നിയൊരാണല്ലേ... ഇങ്ങനെ കരയാമോ?' 'ആണായാൽ പേടി വേണ്ട എന്നൊക്കെ പറയുന്നതിലും തെറ്റുണ്ട്. ആൺകുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കാം
ഡോ. സി. ജെ. ജോൺ സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം
നാളെയ്ക്കായ് ഒരുക്കാം ആൺകുട്ടികളെ

നിന്റെ മോൻ ഇന്ന് എന്താ ചെയ്തേ എന്നറിയാമോ? എന്റെ മോൾ പറഞ്ഞപ്പോഴാ അറിഞ്ഞത്. ഇഷാനിക്ക് പീരിയഡ്സാണ്, റെസ്റ്റ് റൂമിലാണ് എന്ന് ടീച്ചറോട് ഇവനാണ് വിളിച്ചു പറഞ്ഞത്. ഇവനു വല്ല കാര്യവുമുണ്ടോ ഇതൊക്കെ പറയാൻ?' ചിത്ര മകനെ നോക്കി "ഗുഡ് ജോബ് റിയാൻ' എന്നു മാത്രം പറഞ്ഞ് അവന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. റിയാൻ അമ്മയെയും അച്ഛനെയും നോക്കി ചിരിച്ചു.

പെൺകുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ആൺകുട്ടികളുടെ കാര്യം വരുമ്പോൾ മാതാപിതാക്കൾ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. തന്നോടും ചുറ്റുപാടുള്ളതിനോടുമൊക്കെ ഉത്തരവാദിത്തമുള്ള മനുഷ്യരായി വളരാൻ ആൺകുട്ടികളുടെ വളർത്തൽ രീതികളിലും കാലാനുസൃതമായ മാറ്റങ്ങൾ വരേണ്ടതുണ്ട്.

ആണിനു വിലക്കപ്പെട്ട കരച്ചിൽ

കാലം മാറിയതോടെ പഴയകാല ലിംഗവേർതിരിവുകൾ പ്രകാരം ഇന്ന് ആൺകുട്ടികളെ വളർത്തുന്നതിൽ വലിയ അപകടമുണ്ട്. അതിലൊന്നാണ് ആണായാൽ കരയാൻ പാടില്ല എന്നു പറയുന്നത്. ആണായാലും പെണ്ണായാലും മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളേയും വികാരങ്ങളെയും അംഗീകരിക്കുകയും അതു വേണ്ട സന്ദർഭങ്ങളിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതാണു മാനസിക-ശാരീരികാരോഗ്യത്തിനു നല്ലത്.

കരയരുത് എന്നു പറയുമ്പോൾ ഒരാൾക്കു സ്വാഭാവികമായ രീതിയിൽ ഒരു വികാരം ആവിഷ്കരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. അതിനു പകരം നിനക്കൊരു  വിഷമമുണ്ടെങ്കിൽ പങ്കുവയ്ക്കണം, തുറന്നു പറയണം, കരയാൻ തോന്നിയാൽ കരയണം എന്നൊക്കെ ചെറുപ്പം മുതലേ പറഞ്ഞു വളർത്തിയാൽ മനുഷ്യനെന്ന നിലയിൽ ജീവിതം കുറച്ചുകൂടി എളുപ്പമാകും.

കുടുംബത്തിൽ ആൺകുട്ടി ജനിക്കുമ്പോൾ അഭിമാനിക്കുന്ന, അതെന്തോ വലിയ കാര്യമാണെന്ന് ധരിക്കുന്ന ആളുകൾ ഇപ്പോഴും നമുക്കിടയിലുണ്ട്. അതിന്റെ മറുവശം. ഇവനെന്തോ പ്രത്യേക ജന്മമാണ് എന്നൊരു ഭാരം ജനിക്കുമ്പോൾ മുതൽ ഒരു വ്യക്തിയിൽ കെട്ടി വയ്ക്കപ്പെടുന്നു എന്നതാണ്. പ്രത്യേക പദവികൾ നൽകി ആൺകുട്ടിയെ വളർത്തുമ്പോൾ ഇന്നത്തെ ജെൻഡർ ഈക്വൽ ആകാൻ പരിശ്രമിക്കുന്ന സമൂഹത്തിന് അവൻ ചേരാതെ പോകും.

この記事は Vanitha の December 23, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の December 23, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 分  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 分  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 分  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 分  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 分  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 分  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024