പന്ത്രണ്ടാം വെള്ളിയായിരുന്നു അന്ന് വാഗമൺ കുരിശുമലയുടെ അടിവാരത്ത് അതിരാവിലെ മുതൽ ഭക്തജനങ്ങൾ എത്തിക്കൊണ്ടിരു ന്നു. ഈസ്റ്റർ നോമ്പു തുടങ്ങിയ ശേഷം കുരിശുമലകയറ്റത്തിന് എല്ലാ ദിവസവും തിരക്കാണ്, വെള്ളിയാഴ്ചകൾ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അന്ന്, മറ്റുള്ളവർക്കു വേണ്ടി കുരിശേറിയവന്റെ കാലടികൾ പിന്തുടർന്ന് അനേകായിരങ്ങൾ കുരിശുമല കയറാൻ വാഗമണിലെത്തുന്നു.
ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ വഴിക്കടവ് ഇറങ്ങിയാ ൽ കല്ലില്ലാക്കവലയിലേക്ക് ഒരു കിലോമീറ്റർ. അവിടെ നി ന്നാണ് മലകയറ്റം തുടങ്ങുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് അടിവാരത്തിലിറങ്ങിയാലും കല്ലില്ലാക്കവലയിലെത്താം. പണ്ടു മല കയറുന്നവർ അടിവാരത്തു നിന്നു കയ്യിലൊരു കല്ലു കരുതും. ഒരു നേർച്ച പോലെ. അങ്ങനെ അടിവാരത്തുള്ള കല്ലുകളൊക്കെ മല കയറി. മലയുടെ അടിവാരത്തിന് ആ പേരു വന്നു; കല്ലില്ലാക്കവല. ഇപ്പോൾ ഇവിടെ ആവശ്യത്തിനു കല്ലുണ്ടെങ്കിലും ആ പേരിനു മാറ്റമൊന്നും സംഭവിച്ചില്ല. കല്ലില്ലാക്കവല എന്നു തന്നെ ആ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നു.
കുരിശുമലയുടെ അടിവാരമാണ് ഈ സ്ഥലം. മനോഹരവും വിസ്തൃതവുമായ കവലയാണു കല്ലില്ലാക്കവല. സെന്റ് തോമസിന്റെ പേരിലുള്ള ഒരു പ്രാർഥനാലയം, കുരിശു മലകയറ്റത്തിന്റെ ശതാബ്ദി സ്മാരകമായി നിർമിച്ച സെന്റ് തോമസ് മൗണ്ട്, നൂറ് പടവുകൾ കയറി വേണം മൗണ്ടിലെത്താൻ. പ്രാർഥനാലയത്തിനു തൊട്ടടുത്ത് ഒരു തോട്ടമുണ്ട്. അതിനു നടുവിൽ പ്രാർഥിക്കുന്ന യേശുവിന്റെ രൂപം.
“ഏകദേശം രണ്ടുകിലോമീറ്ററോളം ഉയരത്തിലാണു കുരിശുമല. കല്ലില്ലാകവലയിലെ സെന്റ് തോമസ് ദേവാല യത്തിൽ പ്രാർഥന കഴിഞ്ഞാൽ പിന്നെ പതിനാലു ദിവ്യ സ്ഥലങ്ങൾ. ക്രിസ്തുവിന്റെ കുറ്റവിചാരണ മുതൽ കല്ലറയിൽ സംസ്കരിക്കുന്നതു വരെയുള്ള പതിനാലു സംഭവങ്ങൾ പതിന്നാലു രൂപക്കൂടുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഫാദർ സെബാസ്റ്റ്യൻ എട്ടുപറയിൽ പള്ളി വികാരിയായിരുന്ന കാലത്താണ് ഇന്നു കാണുന്ന രൂപങ്ങൾ സ്ഥാപിച്ചത്. മലകയറാൻ നിന്ന ഫാ. ജോസഫ് വിളക്കുന്നേൽ പറഞ്ഞു. തീക്കോയ് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഫാ. ജോസഫ്. മാവടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ വികാരി കൂടിയാണ് അദ്ദേഹം.
この記事は Vanitha の March 16, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の March 16, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി