വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha|May 25, 2024
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
അഞ്ജലി അനിൽകുമാർ
വർണങ്ങൾ പൂക്കും സന്ധ്യയിൽ

ആറ്റുനോറ്റുണ്ടായ കൺമണിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ചെക്കപ്പിന് ആശുപത്രിയിലെത്തിയതായിരുന്നു രേഖയും സന്തോഷ് കുമാറും. സ്കാനിങ് കഴിഞ്ഞു ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞ് മനസ്സിൽ കൈകാലിളക്കി ചിരിക്കുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ അവരുടെ ജീവിതത്തെയാകെ കീഴ്മേൽ മറിച്ചുകൊണ്ട് ഡോക്ടർ അറിയിച്ചു, “കുഞ്ഞിന് രണ്ടു കാലുകളും കൈകളും ഇല്ല എന്തു പറയണമെന്നറിയാതെ നിന്ന സന്തോഷിനും രേഖയ്ക്കും മുന്നിലേക്കു ഡോക്ടർ ഒരു പ്രതിവിധി വച്ചുകൊടുത്തു. “കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം'

ആ പരിഹാരത്തോടു മുഖം തിരിക്കാൻ അവർക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. “ഈ കുഞ്ഞിനെ ഞങ്ങൾ വളർത്തും, ദൈവം എങ്ങനെ തരുന്നുവോ, അങ്ങനെ.''

വിജയിച്ചത് അമ്മവാശി

ദിവസങ്ങൾക്കുള്ളിൽ ഒരു കുഞ്ഞിളം പൈതലിന് രേഖ ജന്മം നൽകി. തങ്ങളുടെ ജീവിതത്തിന്റെ പകലിനും ഇരവിനുമിടയിൽ ഏറ്റവും മനോഹരമായ നിറങ്ങൾ സമ്മാനിച്ച ആ കുഞ്ഞിന് അവർ സന്ധ്യ എന്നു പേരു നൽകി. ആശംസകളറിയിക്കാൻ എത്തിയവരേക്കാൾ ആശങ്ക പങ്കുവച്ചവരായിരുന്നു അധികവും.

ജീവിതകാലം മുഴുവൻ അവൾ കിടപ്പിലായിരിക്കും എന്നു ചില ഡോക്ടർമാർ വിധിയെഴുതി. എന്നാൽ മകളെ വിധിക്കു വിട്ടുകൊടുക്കില്ലെന്ന ഒരൊറ്റ വാശിയായിരുന്നു രേഖയ്ക്ക്. “കുഞ്ഞിന് ഇടുപ്പിന്റെ ഭാഗത്തു ബലക്കുറവുണ്ടായിരുന്നു. ഒരു ദിവസം ഞാനും അമ്മയും ചേർന്ന് ഒരു വിദ്യ പരീക്ഷിച്ചു. കുഞ്ഞിനെ ഒരു വലിയ ചരുവത്തിൽ ഇരുത്തി ഒരു ഭാഗത്തു തലയണയും തുണികളും മടക്കി വച്ച് സപ്പോർട്ട് കൊടുത്തു. ആദ്യമൊക്കെ മറുവശത്തേക്കു വീണുപോകുമായിരുന്നു. എന്നാൽ പതിയെ പതിയെ സ്വയം ബാലൻസ് ചെയ്തു തുടങ്ങി. കിടപ്പിലായി പോകുമെന്നു പറഞ്ഞ എന്റെ മോളെ ഇതുപോലെ അനേകായിരം ശ്രമങ്ങളിലൂടെ ദാ, ഇവിടെ വരെ എത്തിച്ചു. ''രേഖയുടെ വാക്കുകളിൽ അമ്മമനസ്സിന്റെ ആനന്ദം.

പലരുടെയും എതിർപ്പുകൾ അവഗണിച്ചു രേഖയും സന്തോഷും എടുത്ത തീരുമാനം ഒരുപാടുപേരിൽ ഇഷ്ടക്കേടുകളുണ്ടാക്കി. മോൾക്ക് പ്രവേശനമില്ലാത്ത ഇടങ്ങളിലേക്ക് അവർ മൂവരും പോകാതെയായി.

ഇതൊന്നുമറിയാതെ വർണങ്ങളും ചായങ്ങളും നിറഞ്ഞ ലോകത്തായിരുന്നു കുഞ്ഞു സന്ധ്യ. മുട്ടുവരെ മാത്രമുള്ള കുഞ്ഞിക്കൈയിൽ കളർ പെൻസിലുകൾ പിടിച്ച് അവൾ ചിത്രങ്ങൾ കോറിയിടാൻ തുടങ്ങി.

この記事は Vanitha の May 25, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の May 25, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
Vanitha

ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ

ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.

time-read
1 min  |
June 22, 2024
അമ്മ തന്ന ചിരിയും കണ്ണീരും
Vanitha

അമ്മ തന്ന ചിരിയും കണ്ണീരും

കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ

time-read
4 分  |
June 22, 2024
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
Vanitha

ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്

വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും

time-read
5 分  |
June 22, 2024
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
Vanitha

കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി

time-read
1 min  |
June 22, 2024
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
Vanitha

ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ

ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി

time-read
1 min  |
June 22, 2024
ഒരു മോഹം ബാക്കിയുണ്ട്
Vanitha

ഒരു മോഹം ബാക്കിയുണ്ട്

രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്

time-read
3 分  |
June 22, 2024
എന്തിനും വേണ്ടേ പ്ലാൻ ബി
Vanitha

എന്തിനും വേണ്ടേ പ്ലാൻ ബി

ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും

time-read
1 min  |
June 22, 2024
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
Vanitha

അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം

ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം

time-read
1 min  |
June 22, 2024
പൂജ ഇനി ദേജു
Vanitha

പൂജ ഇനി ദേജു

മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമയിലെത്തി 'ആവേശ'ത്തിലെ സ്വിറ്റിയായി പ്രേക്ഷകരെ കയ്യിലെടുത്ത പൂജ മോഹൻരാജ് ഹിന്ദിയിലേക്ക്

time-read
1 min  |
June 22, 2024
നറുമണമുള്ള വീട്
Vanitha

നറുമണമുള്ള വീട്

വീടിനുള്ളിൽ ഉണർവും ഊർജവും പകരുന്ന നറുമണം നിറയാൻ എന്തെല്ലാം ചെയ്യണമെന്നറിയാമോ?

time-read
1 min  |
June 22, 2024