ഇരുപത്തിരണ്ടു വർഷം മുൻപു കോട്ടയത്തെ കൈപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഇംഗ്ലണ്ടിലേക്കു വിമാനം കയറുമ്പോൾ വിദേശ ജോലി സ്വപ്നം കാണുന്ന ഏതൊരു മലയാളിയും കൊതിക്കുന്നതു മാത്രമാണു സോജൻ ജോസഫിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. സുരക്ഷിതമായ ജോലി, മെച്ചപ്പെട്ട ശമ്പളം, സ്നേഹം നിറഞ്ഞ കുടുംബം, ഉയർന്ന ജീവിത സാഹചര്യം... പക്ഷേ, കൈപ്പുഴ'യിൽ നിന്നുള്ള കാലത്തിന്റെ ഒഴു ക്ക് സോജനെ എത്തിച്ചത് കുടിയേറ്റക്കാർക്കു സ്വപ്നം കാണാൻ കഴിയുന്നതിനുപ്പുറം, ഇന്ത്യയെ അടിച്ചമർത്തി ഭരിച്ച ഇംഗ്ലിഷ് ഭരണകൂടത്തിന്റെ സിരാകേന്ദ്രമായ ബ്രിട്ടിഷ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി എന്ന പദവിയിലാണിന്നു 49കാരനായ സോജൻ ജോസഫ്. വിൻസ്റ്റൺ ചർച്ചിലിന്റെയും മാർഗരറ്റ് താച്ചറിന്റെയും ടോണി ബ്ലെയറിന്റെയും ഋഷി സുനകിന്റെയും പ്രസംഗങ്ങൾ പ്രകമ്പനം കൊള്ളിച്ച പാർലമെന്റിൽ ഒരു മലയാളി ശബ്ദം ആദ്യമായി മുഴങ്ങും. ആഷ്ഫോർഡിൽ നിന്നുള്ള എംപിയായി സോജൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വഴിമാറിയതു നൂറ്റാണ്ടുകളുടെ ചരിത്രം കൂടിയാണ്.
സത്യപ്രതിജ്ഞ ചെയ്തു മടങ്ങിയെത്തിയതേയുള്ളൂ സോജൻ. തിരക്കുകൾക്കിടയിൽ ആഷ്ഫോർഡിലെ വീട്ടിൽ 'വനിത'യോടു സംസാരിക്കാനിരിക്കുമ്പോൾ ഭാര്യ ബ്രൈറ്റയും ഒപ്പമുണ്ട്. മക്കൾ മൂന്നുപേരും യു എസിലെ അവധി കഴിഞ്ഞു മടങ്ങിയെത്തിയതേ ഉള്ളൂ.
തിരഞ്ഞെടുപ്പിന്റെ ചൂട് മക്കൾക്കു മിസ് ആയല്ലോ?
വളരെ നേരത്തേ പ്ലാൻ ചെയ്ത ഈ യാത്രയ്ക്കായി കുടുംബസമേതം യുഎസിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പെട്ടെന്നാണു പ്രധാനമന്ത്രി ഋഷി സുനക്പാ ർലമെന്റ് പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ മക്കൾ പോയിട്ടു വരട്ടെ എന്നു തീരുമാനിച്ചു. തനിച്ചു പോയി വരാമെന്ന് അവരും പറഞ്ഞു.
നമ്മുടെ നാട്ടിലെ പോലെയല്ല ഇവിടത്തെ തിരഞ്ഞടുപ്പും പ്രചാരണവും. പോസ്റ്ററും മൈക്ക് അനൗൺസ്മെനും ഒന്നുമില്ല. പക്ഷേ, ആവേശത്തിന് ഒട്ടും കുറവില്ല. ലീഫ്ലൈറ്റുകളുമായി വീടുവീടാന്തരം കയറി ഇറങ്ങുന്നതാണു പ്രധാന രീതി. ഞങ്ങൾ രണ്ടുമൂന്നു സംഘങ്ങളായി തിരിഞ്ഞു വീടുകളിലെത്തി വോട്ടർമാരുമായി സംസാരിക്കും. നഴ്സായ ഭാര്യ ബ്രെറ്റയായിരുന്നു ക്യാംപയിനു നേതൃത്വം നൽകിയത്. പ്രചാരണ വിഷയങ്ങളെല്ലാം നിശ്ചയിക്കുന്നതു ലേബർ പാർട്ടി നേതൃത്വമാണ്.
この記事は Vanitha の August 03, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の August 03, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്