
വിൽപനയ്ക്ക് നിരത്തി വച്ചിരിക്കുന്ന ഭംഗിയുള്ള ബാഗുകൾ, കീചെയിനുകൾ, മുഖം മൂടികൾ, വോൾ ഹാങ്ങിങ്ങുകൾ... ആരെയും മാടി വിളിക്കുന്ന ക്യൂറിയോ ഷോപ്പ്, "സർഗശേഷി. ' കണ്ണൂർ കാലിക്കറ്റ് റോഡിലെ ഈ കൊച്ചുകടയിലേക്കു ചെന്നാൽ ആരുമൊന്ന് അമ്പരക്കും. കാണാൻ ഭംഗിയുള്ള കൗതുകവസ്തുക്കൾ കണ്ടല്ല, മറിച്ച് അവ പരിചയപ്പെടുത്തുന്നതു സാധാരണ പെൺകുട്ടികളല്ല, ബൗദ്ധിക ഭിന്ന ശേഷിയുള്ള കുട്ടികളാണല്ലോ എന്നു കണ്ട്.
വിൽപന നടത്താൻ ഇവർക്കു കഴിയുമോ എന്നു നമ്മളാലോചിക്കും മുൻപേ അവർ മധുരമായി സംസാരിച്ചു തുടങ്ങും. എന്തെല്ലാം കലാവസ്തുക്കൾ അവിടെയുണ്ട്, എങ്ങനെയാണവ നിർമിക്കുന്നത്, എങ്ങനെയൊക്കെ ഉപയോഗിക്കാനാകും, എവിടെ നിന്ന് ഇവ വരുന്നു... അങ്ങനെ ഒരു കൂട്ടം കാര്യങ്ങൾ. വാങ്ങാനെത്തിയവരുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ വിവരം നിറഞ്ഞ പുഞ്ചിരിയോടെ...
അഞ്ജലി, ടീന, അഞ്ജന, അനുശ്രീ, എന്നീ നാലു പെൺകുട്ടികളാണ് സർഗശേഷിയിൽ സെയിൽസ് എക്സിക്യൂട്ടീവ്സ് ആയി ജോലി ചെയ്യുന്നത്. ഇ വർ മാത്രമ ല്ല, 115 ബൗദ്ധിക ഭിന്നശേഷി വ്യക്തികളാണ് കോഴിക്കോട്ടെ യുഎൽസിസിഎസ് ഫൗണ്ടേഷന്റെ (ഊരാളുങ്കൽ ലേ ബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) പിന്തുണയോടെ വിവിധ മേഖലകളിൽ ജോലി ചെയ്തു വീടിനു താങ്ങാകുന്നത്.
സർഗശേഷിയിലെ മാലാഖമാർ
ഡൗൺ സിൻഡ്രം ഉള്ള വനിതകൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎൽസിസിഎ സ് ഫൗണ്ടേഷനും ഡൗൺ സിൻഡ്രം ട്രസ്റ്റ് കോഴിക്കോടും സംയുക്തമായി ആരംഭിച്ച കരകൗശല വിൽപനശാലയാണ് "സർഗശേഷി.
കോഴിക്കോട് ഇരിങ്ങലിലെ സർഗാലയ ക്രാഫ്റ്റ്സ് വില്ലേജ്, തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവിടങ്ങളിൽ നിന്നാണ് മനോഹരമായ ഉൽപന്നങ്ങൾ സർഗശേഷിയിലെത്തുന്നത്. ഒപ്പം ഭിന്ന ശേഷിയുള്ളവരുടെ നിർമിതികളും വിൽക്കപ്പെടുന്നു.
സർഗശേഷിയിലെ ടീന മറിയം തോമസ് എന്ന കുട്ടിയുടെ അച്ഛനും 'ദോസ്ത്' എന്ന ഡൗൺ സിൻഡ്രം ട്രെസ്റ്റിന്റെ ചെയർമാനുമായ ഡോ. ഷാജി തോമസ് ജോണും അമ്മ ജയന്തി മേരി തോമസുമാണ് കരകൗശല ഷോപ്പിനായി കെട്ടിടം നൽകിയിരിക്കുന്നത്. ഷോപ്പിന്റെ വരുമാനം ഇവരുടെ ഉന്നമനത്തിനായി മാത്രം ഉപയോഗിക്കുന്നതിനാൽ ഇവിടെ നിന്നുള്ള പർച്ചേസ് സാമൂഹികസേവനം കൂടിയായി മാറുന്നു.
この記事は Vanitha の September 14, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の September 14, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം