നല്ല ഓളമല്ലേ ജീവിതം
Vanitha|September 14, 2024
ബാങ്കിങ് രംഗത്തു നിന്ന് വിരമിച്ച ശേഷം 74-ാം വയസ്സിലും നീന്തലിൽ മെഡൽ നേട്ടം കൊയ്യുന്ന പാലാ തിടനാട്ടുകാരൻ കുര്യൻ ജേക്കബ്
അഞ്ജലി അനിൽകുമാർ
നല്ല ഓളമല്ലേ ജീവിതം

കുര്യന് കുഞ്ഞിലേ മുതലേ പുഴയോടു വലിയ ഇണക്കമായിരുന്നു. കോട്ടയം പാലായ്ക്കടുത്ത് തിടനാട് വെള്ളൂക്കുന്നേൽ വീടും പുഴയോരത്തു തന്നെ. വി.വി. ജേക്കബിന്റെയും മറിയക്കുട്ടിയുടെയും പത്തുമക്കളിൽ ഏഴാമനാണു കുര്യൻ. തുണിയലക്കാൻ ചേച്ചിമാർ പുഴയിലേക്കിറങ്ങിയാൽ ആരുടെയെങ്കിലും തോളിൽ കുഞ്ഞുകുര്യനും സ്ഥാനം പിടിക്കും. അങ്ങനെ കണ്ടും മിണ്ടിയും കുര്യനും പുഴയും ഫ്രണ്ട്സ് ആയി. നീന്ത ലായിരുന്നു അവരുടെ ഭാഷ. ഒഴുക്കിനൊപ്പവും എതിരെയും നീന്തിപഠിച്ച കാലം. ഇപ്പോൾ കുര്യനു പ്രായം എഴുപത്തിനാല് വർഷങ്ങൾക്കൊപ്പം തിടനാട്ടെ പുഴയിൽ നിന്നു കുര്യൻ നീന്തിക്കയറിയതു രാജ്യാന്തര നീന്തൽ മത്സര വേദികളിലേക്കാണ്. പാൻ അമേരിക്കൻ മീറ്റിൽ രണ്ട് സ്വർ ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് കുര്യന്റെ മെഡൽ നില എറണാകുളം തേവര ഉപാരിക മാളിക ഫ്ലാറ്റിലെ ബാൽക്കണിയിലിരുന്നു കുര്യൻ ഓർമയുടെ ഓളങ്ങളിലേക്ക് ഇറങ്ങി. കായലിന് അഭിമുഖമായാണു ഫ്ലാറ്റിന്റെ ബാൽക്കണി.

വീട്ടിൽ ഇല്ലെങ്കിൽ തോട്ടിൽ കാണും

" ഒരു വയസ്സാകുമ്പോഴേക്കും ഞാൻ നീന്തിത്തുടങ്ങിയെന്നാണ് ചേച്ചിമാർ പറഞ്ഞിട്ടുള്ളത്. മൂത്ത സഹോദരങ്ങളാ ണ് എന്റെ ഗുരുക്കന്മാർ. സ്കൂളിൽ പഠിക്കുന്ന കാലത്തും വീട്ടിലെത്തിയാൽ കൂടുതൽ സമയവും പുഴയിലെ വട്ടക്കയത്തിലായിരുന്നു. "കുര്യൻ എവിടെ?' എന്നാരെങ്കിലും ചോദിച്ചാൽ വീട്ടിലില്ലേൽ തോട്ടിൽ കാണും' എന്നാകും കുടുംബക്കാരുടെ പതിവു മറുപടി.

മഴക്കാലത്ത് ചപ്പാത്തിനു മുകളിൽ വെള്ളമായിരിക്കും. സ്കൂളിൽ നിന്ന് വരുമ്പോൾ വെള്ളം താഴാനൊന്നും ഞങ്ങൾ കാത്തുനിൽക്കില്ല. പുസ്തകോം ഉയർത്തിപ്പിടിച്ചങ്ങ് നീന്തും. അതൊക്കെ ഞങ്ങളെ സംബന്ധിച്ച് വലിയ സാഹസികതയായിരുന്നു.

സ്കൂൾ പഠനകാലത്ത്, 1964ൽ നാഷണൽ കൗൺസിലിന്റെ സ്പോർട്സ് സ്കോളർഷിപ് കിട്ടി. 300 രൂപ. അതുമായി വീട്ടിൽ ചെന്നപ്പോൾ അമ്മച്ചി പറഞ്ഞു. " അത് നിനക്ക് കിട്ടിയതല്ലേ. നീ തന്നെ വച്ചോ. പിന്നെ, കൂട്ടുകാർക്കു ചെലവ് ചെയ്യാമെന്നു കരുതി. എല്ലാവർക്കും ബ്രേക്ഫാസ്റ്റ്എന്റെ വക. മൂന്ന് ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ഒരു ഏത്തപ്പഴം പുഴുങ്ങിയതും ചായയും അടങ്ങുന്ന പ്രഭാതഭക്ഷണത്തിന് അന്നൊരാൾക്ക് ചെലവ് 25 പൈസ. അങ്ങനെ കുറേ ദിവസങ്ങൾ വേണ്ടി വന്നു 300 രൂപ തീർക്കാൻ.

この記事は Vanitha の September 14, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の September 14, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
നല്ല ഓളമല്ലേ ജീവിതം
Vanitha

നല്ല ഓളമല്ലേ ജീവിതം

ബാങ്കിങ് രംഗത്തു നിന്ന് വിരമിച്ച ശേഷം 74-ാം വയസ്സിലും നീന്തലിൽ മെഡൽ നേട്ടം കൊയ്യുന്ന പാലാ തിടനാട്ടുകാരൻ കുര്യൻ ജേക്കബ്

time-read
3 分  |
September 14, 2024
തിരുവോണത്തിന് വിളമ്പാം, തിനപ്പായസം
Vanitha

തിരുവോണത്തിന് വിളമ്പാം, തിനപ്പായസം

ആരോഗ്യചേരുവയിൽ ട്രെൻഡിങ് ആയ മില്ലറ്റ് കൊണ്ടൊരു പായസം

time-read
1 min  |
September 14, 2024
വീടിനു നൽകാം പുത്തൻ സ്പീഡ്
Vanitha

വീടിനു നൽകാം പുത്തൻ സ്പീഡ്

ഓണാഘോഷം കഴിഞ്ഞു ജോലിക്കു പോകാനായി സ്പീഡുള്ള വീടൊരുക്കാം

time-read
1 min  |
September 14, 2024
കരുതിയിരിക്കാം കോളറയെ
Vanitha

കരുതിയിരിക്കാം കോളറയെ

മരണഭീതിയുണ്ടാക്കി കോളറ വീണ്ടുമെത്തുമ്പോൾ അറിയാം രോഗലക്ഷണങ്ങളും ചികിത്സയും പ്രതിരോധ മാർഗങ്ങളും

time-read
2 分  |
September 14, 2024
നല്ലോണം തിളങ്ങാം
Vanitha

നല്ലോണം തിളങ്ങാം

ഓണവും കല്യാണമേളവുമായി ചിങ്ങം പൊലിക്കുമ്പോൾ മുഖവും പത്തരമാറ്റിന്റെ പൊലിമയോടെ തിളങ്ങട്ടെ...

time-read
4 分  |
September 14, 2024
സ്വർണം വളരും നിധിയാകും
Vanitha

സ്വർണം വളരും നിധിയാകും

ദീർഘകാല സ്വർണ നിക്ഷേപം നഷ്ടമുണ്ടാക്കിയ ചരിത്രമില്ല എന്നതാണു സവിശേഷത

time-read
2 分  |
September 14, 2024
ഗ്യാസ്ട്രബിൾ നിസാരമല്ല
Vanitha

ഗ്യാസ്ട്രബിൾ നിസാരമല്ല

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
September 14, 2024
വായ്പാഭാരം എങ്ങനെ കുറയ്ക്കാം
Vanitha

വായ്പാഭാരം എങ്ങനെ കുറയ്ക്കാം

ദീർഘകാല വായ്പ വേഗത്തിൽ അടച്ചു തീർക്കാനും വഴിയുണ്ട്

time-read
1 min  |
September 14, 2024
പാടൂ നീ, സോപാന ഗായികേ...
Vanitha

പാടൂ നീ, സോപാന ഗായികേ...

കേന്ദ്ര സർക്കാരിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി സോപാന ഗായിക ആശ സുരേഷ്

time-read
3 分  |
September 14, 2024
കരിക്കു വഴിയെത്തിയ മുംബൈ ഗേൾ
Vanitha

കരിക്കു വഴിയെത്തിയ മുംബൈ ഗേൾ

മികച്ച വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് കരിക്കിലെ സൂപ്പർ താരം സ്നേഹ ബാബു

time-read
1 min  |
September 14, 2024