മഹാരാഷ്ട്രയിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന 27 വയസ്സുള്ള അന്ന സെബാസ്റ്റ്യൻ. ഈ പേര് എല്ലാവരും ഓർക്കണമെന്നില്ല. ജോലിസമ്മർദം കൊണ്ടുണ്ടായ ഹൃദയ സ്തംഭനത്താൽ മരിച്ച മലയാളി പെൺകുട്ടി എന്നു പറഞ്ഞാൽ അന്നയെ എല്ലാവരും അറിയും.
2023 ജനുവരിയിൽ ഡിലോയ്റ്റ് നടത്തിയ സർവേയെക്കുറിച്ചു കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നു. ജോലി ചെയ്യുന്ന 53 ശതമാനത്തോളം ഇന്ത്യൻ സ്ത്രീകൾ ഉയർന്ന സ്ട്രെസ് (സമ്മർദം കൊണ്ടുനടക്കുന്നുണ്ടത്രേ. അതിൽ 30 ശതമാനം പേർ ജോലി കാരണം ബേൺ ഔട്ട് ആകാറുണ്ട്.
ബേൺ ഔട്ടും ജോലി സംബന്ധമായ സ്ട്രസ്സും ലോക വ്യാപകമാണെങ്കിലും ഇന്ത്യൻ സ്ത്രീകളിൽ അതു കൂടുന്നതിനു പിന്നിൽ കുടുംബത്തിൽ നിന്നുള്ള സമ്മർദമടക്കം നിരവധി കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവരിൽ ഹൃദയാഘാത സാധ്യത 21 ശതമാനം കൂടുമത്രേ.
ജോലി രോഗിയാക്കുമോ എന്നു നമ്മളും ഈ ടാർഗറ്റ് 'പണി'യാകുമോ എന്നു തൊഴിലുടമയും ചിന്തിച്ചു തുടങ്ങുമ്പോൾ ചോദ്യങ്ങൾ അനവധി ബാക്കിയുണ്ട്. എന്തൊക്കെയാണു ജോലിയിൽ സമ്മർദമുണ്ടാക്കുന്നത്? അവ എങ്ങനെ തിരിച്ചറിയാം? അവയെ പ്രതിരോധിക്കുന്നതെങ്ങനെ? വിശദമായി പറഞ്ഞു തരുന്നു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റായ ഡോ.സി.ജെ. ജോണും ലൈഫ്സ്റ്റൈൽ, മോട്ടിവേഷണൽ വിദഗ്ധനായ അഭിഷാദ് ഗുരുവായൂരും.
എവിടെയാണു പ്രശ്നം?
ജോലി സമ്മർദം സംബന്ധിച്ച ചർച്ചകളെല്ലാം ഐടി, ബാ ങ്ക് മേഖലകളിൽ ചുറ്റിക്കറങ്ങി നിൽക്കുകയാണ്. പക്ഷേ, തൊഴിൽ മേഖല ഏതായാലും തൊഴിലാളി അഭിമുഖീകരിക്കേണ്ടി വരുന്ന പൊതു വെല്ലുവിളിയാണു തൊഴിൽ സമ്മർദം. ടാർഗറ്റ്, ഡെൻ അധിഷ്ഠിതമായി ജോലി ചെയ്യുന്നവരിൽ അതിന്റെ ആഘാതം കുറച്ചു കൂടുമെന്നു മാത്രം.
ഇവ ഇല്ലാത്ത തൊഴിലാണല്ലോ പൊലീസ് സേന. അവിടെ സമ്മർദമില്ല എന്നാണോ ? മാറിയ സാഹചര്യത്തിൽ കുട്ടികളുടെ പഠന പ്രശ്നങ്ങൾ മുതൽ ക്ലസ്റ്റർ മീറ്റിങ്ങും മറ്റുമൊക്കെയായി അധ്യാപകർ വരെ സമ്മർദത്തിലല്ലേ? പല ഘടകങ്ങൾ ചേർന്നാണു തൊഴിൽ സമ്മർദം ഉണ്ടാക്കുന്നത് എന്നു പറയാം. രോഗാണുബാധയെ സംബന്ധിച്ചു കമ്യൂണിറ്റി മെഡിസിനിലുള്ള ഒരു പ്രമാണം ഇതാണ്. ഏജന്റ് - ഹോസ്റ്റ് ആൻഡ് എൻവയോൺമെന്റ്.
この記事は Vanitha の October 12, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の October 12, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു