കുഞ്ഞല്ലേ, കരുതൽ വേണ്ടേ
Vanitha|November 09, 2024
കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരട്ടി ശ്രദ്ധ വേണം. നിർബന്ധമായും പാലിക്കേണ്ട മുൻകരുതലുകൾ അറിയാം
Shyama
കുഞ്ഞല്ലേ, കരുതൽ വേണ്ടേ

ഇന്നലെയും കൂടി ഞാൻ വണ്ടി നിർത്തി, കുട്ടിയെ വാഹനങ്ങൾ വരുന്ന വശത്തുകൂടി നടത്താതെ മറുവശത്തൂടെ നടത്തൂ ചേട്ടാ എന്നൊരാളോടു പറഞ്ഞേയുള്ളൂ. പിള്ളേരുടെ കാര്യത്തിൽ ഇത്ര അശ്രദ്ധ കാണിച്ചാൽ എങ്ങനാ?' റെയിൽവേ പ്ലാറ്റ്ഫോമിലൂടെ അലക്ഷ്യമായി ഓടിക്കളിച്ചു ട്രാക്കിലേക്കു തെന്നി വീഴാൻ പോയ കുഞ്ഞിനെയെടുത്ത് അച്ഛനമ്മമാരുടെ കയ്യിൽ കൊടുത്തു തിരികെ നടക്കുമ്പോൾ റീതയുടെ മുഖം ചുവക്കുന്നുണ്ടായിരുന്നു. റീത ടീച്ചറാണ്, കുട്ടികളെ ഏറെ സ്നേഹിക്കുന്ന ആളാണ്.

പക്ഷേ, ചുറ്റും ഇങ്ങനെയുള്ള കുറച്ചു പേർ ഉണ്ട് എന്നതു കൊണ്ടു മാത്രം യാത്രകളിൽ കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങൾ നമ്മുടെ നാട്ടിൽ കുറയുന്നില്ല. സദാ ജാഗ്രത വേണം അവർക്കൊപ്പം വീടിനു പുറത്തേക്കു ചുവടുവയ്ക്കുന്ന ഓരോ നിമിഷവും.

നടക്കുമ്പോഴും വേണം ശ്രദ്ധ

വഴിയിലൂടെ കുട്ടികളുമായി നടക്കുമ്പോഴുള്ള സുരക്ഷയെക്കുറിച്ച് പലരും ആവശ്യത്തിനു ശ്രദ്ധ നൽകാറില്ല. എന്നാൽ ഇത്തരം അപകടങ്ങൾ കുറവല്ലതാനും.

കുട്ടികളുമായി പ്രഭാത നടത്തത്തിനോ രാത്രി നടത്തത്തിനോ പോകുമ്പോൾ എളുപ്പത്തിൽ ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള നിറമുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക. വെള്ള നിറം, ഇളം നിറങ്ങളാണ് ഉത്തമം.

വസ്ത്രങ്ങളിലും ബാഗിലുമൊക്കെ വെളിച്ചം തട്ടി പ്രതിഫലിക്കുന്ന തരം റിഫ്ലക്ടറുകൾ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. റിഫ്ലക്ടറുകളുള്ള ചെരുപ്പുകളും ടോപ്പുകളും പാന്റുകളും ലഭ്യമാണ്.

ട്രാഫിക് ലൈറ്റിലെ നിറങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കാം. വളവു വരുന്ന ഇടങ്ങളിൽ വച്ചു റോഡ് മുറിച്ചു കടക്കാതിരിക്കുക എന്നും ഓർമിപ്പിക്കാം.

വഴിയിലൂടെ നടക്കുമ്പോൾ എപ്പോഴും കുട്ടിയുടെ കൈപിടിക്കുക. കുട്ടിയെ വാഹനങ്ങൾ വരുന്ന വശത്തു കൂടി നടത്താതെ മറുവശത്തു കൂടി നടത്താൻ ശ്രദ്ധിക്കണം. ആൾക്കൂട്ടമുള്ള സ്ഥലത്താകുമ്പോൾ പരമാവധി കുട്ടിയുടെ കൈ വിടാതെ നടക്കുക. നോട്ടം തെറ്റിപോവാതിരിക്കാനും ശ്രദ്ധിക്കാം.

കൊച്ചു കുട്ടികളെ തനിച്ചു റോഡിലേക്കു വിടാതിരിക്കുക. തൊട്ടടുത്തുള്ള കടയിലേക്കാണെങ്കിൽ പോലും മുതിർന്നവരൊപ്പമില്ലാതെ കുട്ടിയെ വിടേണ്ടതില്ല.

ഇരുവശവും നോക്കി വണ്ടികൾ പാഞ്ഞു വരുന്നില്ല എന്ന് ശ്രദ്ധിച്ച് റോഡ് മുറിച്ചു കടക്കാൻ പറയുക.

വഴിയുടെ വലതുവശം ചേർന്നു നടക്കുക, നടപ്പാതയുണ്ടെങ്കിൽ അതിലൂടെ നടക്കുക, കൂട്ടമായി നിരന്നു നടക്കാതിരിക്കുക എന്നൊക്കെ ഓർമിപ്പിക്കാം.

この記事は Vanitha の November 09, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の November 09, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 分  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 分  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 分  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 分  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 分  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024